ദോഹ: യാത്രാക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യമൊരുക്കി ഖത്തർ എയർവെയ്‌സ്. എല്ലാ ഇൻക്ലൂസീവ് എക്കോണമി ക്ലാസ് റിട്ടേൺ ഫെയറിനും 25 ശതമാനത്തിലധികം സേവ് ചെയ്യാവുന്ന വിധത്തിലാണ് ഓഫറുകൾ കമ്പനി വാഗ്ദാനം നല്കിയിരിക്കുന്നത്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യപസഫിക്, ആഫ്രിക്ക,അമേരിക്ക തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

ഇപ്പോൾ മുതൽ മെയ് 7 വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. മാത്രമല്ല പ്രൊമോഷണൽ ഓഫറായി മെയ് 6 മുതൽ ഡിസംബർ 10 വരെ കാലയളവിൽ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും.

ഖത്തർ എയർവെയ്‌സ് സെയിൽസ് ഓഫീസ്. ട്രാവൽ പാർട്‌ണേഴ്‌സ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റ് പരിമിതമായതിനാൽ എത്രയും വേഗം ബുക്ക് ചെയ്യേണ്ടതാണ്.