- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് കൊല്ലം പുറകേ നടന്നിട്ടും വളഞ്ഞില്ല; എന്റെ പ്രണയത്തിന് ഫേസ്‌ബുക്കിൽ ആയിരം ലൈക്ക് നേടിയാൽ ഇഷ്ടപ്പെടുമോ എന്ന് പയ്യൻസ്; അങ്ങിനെ എങ്കിൽ ഞാൻ നിന്റേതെന്ന് പെൺകുട്ടിയും; ആയിരം ലൈക്ക് തേടിയ പയ്യന് ഫേസ്‌ബുക്കിൽ ലൈക്കോട് ലൈക്കായപ്പോൾ ഒടുവിൽ പെൺകുട്ടിയും ലൈക്കടിച്ചു
മൂന്ന് വർഷം പിറകെ നടന്നിട്ടും ഇഷ്ടപ്പെട്ട പെൺകുട്ടി വളഞ്ഞില്ല. എന്നാൽ അവളെ അങ്ങിനെ ഒന്നും വിടാൻ ജിഷ്ണു എന്ന ഈ ചെറുപ്പക്കാരൻ തയ്യാറായതുമില്ല. മൂന്ന് വർഷം കഴിഞ്ഞിട്ടും അവൻ അവളെ ഫോളോ ചെയ്‌തോണ്ടെ ഇരുന്നു. ഒടുവിൽ അവളെ വീഴ്‌ത്താൻ അവൻ ഒരു മാർഗവും കണ്ടെത്തി. അവളുടെ ചാറ്റ് ബോക്‌സിൽ മെസേജായി അവൻ വീണ്ടും എത്തി. ഇപ്പോഴും നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്നായിരുന്നു അവളുടെ ചോദ്യം. എന്നാൽ എനിക്ക് നിന്നോട് അങ്ങിനെ ഒന്നും തോന്നുന്നില്ല എന്നായിരുന്നു അവളുടെ മറുപടി. അപ്പോൾ അവൻ ഒരു ചലഞ്ച് ചെയ്തു. ഇരുവരും തമ്മിലുള്ള ചാറ്റ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത്, അതിന് ആയിരം ലൈക്ക് ലഭിച്ചാൽ തന്നോട് ഇഷ്ടമെന്ന് പറയുമോ എന്നായിരുന്നു ജിഷ്ണു പെൺകുട്ടിയോട് ചോദിച്ചത്. ആയിരം ലൈക്ക് ലഭിച്ചാൽ ഞാൻ നിന്റേതെന്ന് പെൺകുട്ടി മറുപടി നൽകുകയും ചെയ്തു. ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ ജിഷ്ണു ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു. കിട്ടിയതാകട്ടെ ഏഴായിരത്തിലധികം ലൈക്ക്. ഇതോടെ പെൺകുട്ടി തിരികെ ജിഷ്ണുവിനോട് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. ജൂലൈ 31 നാണ്
മൂന്ന് വർഷം പിറകെ നടന്നിട്ടും ഇഷ്ടപ്പെട്ട പെൺകുട്ടി വളഞ്ഞില്ല. എന്നാൽ അവളെ അങ്ങിനെ ഒന്നും വിടാൻ ജിഷ്ണു എന്ന ഈ ചെറുപ്പക്കാരൻ തയ്യാറായതുമില്ല. മൂന്ന് വർഷം കഴിഞ്ഞിട്ടും അവൻ അവളെ ഫോളോ ചെയ്‌തോണ്ടെ ഇരുന്നു. ഒടുവിൽ അവളെ വീഴ്‌ത്താൻ അവൻ ഒരു മാർഗവും കണ്ടെത്തി. അവളുടെ ചാറ്റ് ബോക്‌സിൽ മെസേജായി അവൻ വീണ്ടും എത്തി. ഇപ്പോഴും നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്നായിരുന്നു അവളുടെ ചോദ്യം. എന്നാൽ എനിക്ക് നിന്നോട് അങ്ങിനെ ഒന്നും തോന്നുന്നില്ല എന്നായിരുന്നു അവളുടെ മറുപടി.
അപ്പോൾ അവൻ ഒരു ചലഞ്ച് ചെയ്തു. ഇരുവരും തമ്മിലുള്ള ചാറ്റ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത്, അതിന് ആയിരം ലൈക്ക് ലഭിച്ചാൽ തന്നോട് ഇഷ്ടമെന്ന് പറയുമോ എന്നായിരുന്നു ജിഷ്ണു പെൺകുട്ടിയോട് ചോദിച്ചത്. ആയിരം ലൈക്ക് ലഭിച്ചാൽ ഞാൻ നിന്റേതെന്ന് പെൺകുട്ടി മറുപടി നൽകുകയും ചെയ്തു. ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ ജിഷ്ണു ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു. കിട്ടിയതാകട്ടെ ഏഴായിരത്തിലധികം ലൈക്ക്. ഇതോടെ പെൺകുട്ടി തിരികെ ജിഷ്ണുവിനോട് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു.
ജൂലൈ 31 നാണ് ജിഷ്ണു പെൺകുട്ടിയുമായുള്ള വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്. അതിന് നൽകിയ ക്യാപ്ഷൻ ഇങ്ങനെ, 'ഫ്രണ്ട്സ് മൂന്ന് വർഷമായി സ്നേഹിക്കുന്നതാണ്. ഇതുവരെ എന്നാട് അവൾ പ്രപ്പോസ് ചെയ്തിട്ടില്ല. ഒരു പക്ഷേ നിങ്ങൾ സഹായിച്ചാൽ എന്നെ അവൾ പ്രപ്പോസ് ചെയ്യും. എനിക്ക് ജീവനാണ്. അവളില്ലാതെ എനിക്ക് പറ്റില്ല. ഒന്ന് സപ്പോർട്ട് ചെയ്ത് സഹായിക്കുമോ...പ്ലീസ്'.
പോസ്റ്റു ചെയ്തതിന് പിന്നാലെ ജിഷ്ണുവിന് പിന്തുണയുമായി നിരവധിയാളുകളെത്തി. പിന്തുണ മാത്രമെന്നും പറയാൻ പറ്റില്ല. ഒരു വിഭാഗം ആളുകൾ അതിനെ എതിർത്തു. 'ആയിരം ലൈക്കുകിട്ടിയാൽ മാത്രം തോന്നേണ്ടതാണോ' സ്നേഹം എന്ന് ചോദിച്ചവരുണ്ട്. എന്തായാലും ജിഷ്ണു ഹാപ്പിയാണ്. ആയിരം ലൈക്ക് കയറിയതോടെ ജിഷ്ണു സ്നേഹിക്കുന്ന പെൺകുട്ടി അനുകൂലമായി പ്രതികരിച്ചു. അവന്റെ പോസ്റ്റ് വൈറലായപ്പോൾ അവളും ലൈക്കടിച്ചു. മനസിൽ ഒതുക്കിവെച്ചിരുന്ന സ്നേഹം അവൾ അവനോട് ഷെയർ ചെയ്യുകയും ചെയ്തു.
ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ പോസ്റ്റു ചെയ്ത് ജിഷ്ണു വീണ്ടുമെത്തി. തന്നെ പിന്തുണച്ച ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്ക് നന്ദിയറിയിച്ചായിരുന്നു അവന്റെ രണ്ടാമത്തെ വരവ്. തനിക്ക് വേണ്ടി അൽപമയമെങ്കിലും മാറ്റിവെയ്ക്കാൻ തയ്യാറായവർക്ക് സ്നേഹം നിറഞ്ഞ നന്ദിയെന്ന് ആ ചെറുപ്പക്കാരൻ കുറിച്ചു.