- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖത്തോട് മുഖം
ചിലർക്ക് മുഖത്തോട് മുഖം കണ്ടാൽ കലികയറും. പക്ഷേ, ഇവിടെ സംഭവിക്കുന്നത് നേരെ വിപരീതമായിരുന്നു. ഗ്രാമ റോഡിന് ഇരുവശങ്ങളിലുമായി കോട്ട മതിൽ പോലെ കെട്ടിത്തിരിച്ച രണ്ട് ഭൂവുടമകൾ ഒരാൾ കുരുമുളക് വ്യാപാരി ഗംഗൻ മുതലാളി, അപരൻ, പാർവ്വതിയാർ. രണ്ടാം തലമുറകൾ തമ്മിലായിരുന്നു ഇഷ്ടം. ....പത്താംക്ലാസ് പാസായ ഇളയമകൻ വാസുദേവന് കൃഷിപ്പണികളിലായിരുന്നു താത
ചിലർക്ക് മുഖത്തോട് മുഖം കണ്ടാൽ കലികയറും. പക്ഷേ, ഇവിടെ സംഭവിക്കുന്നത് നേരെ വിപരീതമായിരുന്നു. ഗ്രാമ റോഡിന് ഇരുവശങ്ങളിലുമായി കോട്ട മതിൽ പോലെ കെട്ടിത്തിരിച്ച രണ്ട് ഭൂവുടമകൾ ഒരാൾ കുരുമുളക് വ്യാപാരി ഗംഗൻ മുതലാളി, അപരൻ, പാർവ്വതിയാർ. രണ്ടാം തലമുറകൾ തമ്മിലായിരുന്നു ഇഷ്ടം. ....പത്താംക്ലാസ് പാസായ ഇളയമകൻ വാസുദേവന് കൃഷിപ്പണികളിലായിരുന്നു താത്പര്യം. വയൽ പൂട്ടാൻ കാളയും കലപ്പയുമായി പണിക്കാരോടൊപ്പം കൂടുമായിരുന്നു.
ആയിടയ്ക്ക് പാർവത്യാർ ഒരു റേഷൻ കട തരപ്പെടുത്തി എടുത്തു. ഇളയവന് ഒരു സ്ഥിര വരുമാനമാക്കി. കഷ്ടിച്ച് ആറ് മാസം കഴിഞ്ഞപ്പോൾ മസ്‌ക്കറ്റിലേയ്ക്ക് ഒരു വിസ തരപ്പെടുത്തി കിട്ടി. ഗംഗൻ മുതലാളിയുടെ മകന്റെ ഭാര്യാസഹോദൻ ഒറ്റയടിക്ക് 18 പേരെ ഗൾഫിലേയ്ക്ക് കടത്തി. എല്ലാ പേർക്കും പണിയുമായി. പലരും ഹോട്ടൽ ക്ലീനിങ്, ഡ്രൈവർ, ഇലക്ട്രീഷ്യൻ പണികളിൽ കയറിപ്പറ്റി. വീട്ടുകാർക്ക് പിറ്റേമാസം മുതൽ തന്നെ ഗൾഫ് മണി വന്നു തുടങ്ങി.
രണ്ടരവർഷത്തെ ഗൾഫ് വാസം മതിയാക്കി വാസു നാട്ടിൽ വരുമ്പോൾ ഗംഗൻ മുതലാളി മരിച്ചു കഴിഞ്ഞിരുന്നു. ചെറുമകൾ ഇന്ദിര ചെറിയ ക്ലാസുകളിലെ ഒരുപറ്റം കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന തിരക്കിലുമായി.
നാട്ടുകാര്യങ്ങൾ അങ്ങോട്ടും ഗൾഫ് കാര്യങ്ങൾ ഇങ്ങോട്ടും കൈമാറുന്ന തിരക്കിൽ പെട്ട് രണ്ടാളും ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിക്കുന്നു. വാസുവിന്റെ അച്ഛൻ ആദ്യം വഴങ്ങിയില്ല. അമ്മയുടെ ശ്രമഫലമായി ഒരു വിധം സമ്മതത്തോടെ വിവാഹ നിശ്ചയം നടത്തി. അതിനിടയിൽ പാർവ്വത്യാർ മരണപ്പെട്ടു. പിന്നെ ഒരു കൊല്ലം കഴിഞ്ഞായിരുന്നു വിവാഹം. തമ്പുരാൻ ക്ഷേത്രനടയിൽ താലി കെട്ട്. മൂന്ന് തരം പായസം കൂട്ടി സദ്യ. എല്ലാം മംഗളം. എതിരാളികളായിരുന്ന അയൽക്കാർ അടുത്ത തലമുറയായപ്പോൾ പരസ്പരം സ്‌നേഹിക്കുന്ന കുടുംബക്കാരായി മാറി.
2 കുട്ടികൾ ആൺ ഒന്ന് പെണ്ണ് ഒന്ന്. +2 കഴിഞ്ഞ മകൻ ട്യൂഷന് പോയവകയിൽ ചെറിയ പ്രേമം.........
അച്ഛനറിഞ്ഞു. അമ്മയുടെ ചെവിയിലും എത്തി. അത് ഞാൻ ജീവൻ പോയാലും സമ്മതിക്കൂല. ഒരു വാത്തിയുടെ മകളെ മരുമകളാക്കാൻ ഞാൻ സമ്മതിക്കൂല. ഒരേവാശി. പഴയ പ്രേമക്കാരി....... ആദ്യത്തെ വാശിയും വൈരാഗ്യവും ആറി തണുക്കും മുൻപ് പയ്യനെ ഗൾഫിലേയ്ക്ക് കടത്തി. കാമുകിയുടെ പിതാവ് സാമാന്യം നന്നായി മദ്യപിക്കുന്നയാളായതിനാൽ പറമ്പിൽ ആസൂത്രിതമായി പാത്തുവച്ചിരുന്ന അഞ്ച് കുപ്പി മദ്യമുപയോഗിച്ച് എക്‌സൈസുകാർ മുഖാന്തിരം പിടിപ്പിച്ച് കേസ് എടുത്ത് അകത്താക്കി പയ്യന്റെ അച്ഛൻ. പോരേ പുകിൽ കാമുകിയുടെ അമ്മ എല്ലാം കെട്ടിപ്പെറുക്കി കണ്ട വിലയ്ക്ക് വസ്തുവും വിറ്റ് മൂന്ന് മക്കളെയും കൂട്ടി അടുത്ത താലൂക്കിൽ കൂടുവച്ചു.
ഇടപെടലുകളുടെ വൈവിധ്യവും വൈചിത്ര്യവും നോക്കണേ.. കാമുകി പോയ പോക്കിൽ പുല്ലുപോലും കിളിർക്കുന്നില്ല പോലും..........