സാൻ ജോസ്: പ്രണയിക്കുന്നവർക്കും പങ്കാളികളെ തേടുന്നവർക്കുമായി പുതിയ ഫേസ്്ബുക്ക് ആപ്പ്. പുതിയ സംവിധാനങ്ങളടങ്ങിയ ഫേസ്‌ബുക്കിന്റെ ഡേറ്റിങ് ആപ്പ് ഈ വർഷം നിലവിൽ വരും. യുവതയ്ക്കിടയിൽ ഫേസ്‌ബുക്കിന്റെ പ്രചാരം വർധിപ്പിക്കാനും ചെലവഴിക്കുന്ന സമയം കൂട്ടാനും പുതിയ ആപ്പിലൂടെയാവും എന്നാണ് കരുതുന്നത്. 

ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരുണ്ട് ഫേസ്‌ബുക്കിൽ. ഈ സാധ്യത മുന്നിൽ കണ്ടാണ് ഇത്തരൊമൊരു നീക്കം നടത്തുന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നതെന്നും മാർക്ക് സക്കർബർഗ് പറഞ്ഞു.

 പുതിയ പ്രഖ്യാപനത്തോടെ ഫേസ്‌ബുക്ക് ഓഹരിയിൽ രണ്ട് ശതമാനം നർധനവുണ്ടായിട്ടുണ്ടെന്ന് പറയുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉൾക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള അഭിരുചിക്കനുസരിച്ചായിരിക്കും ഫെയസ്ബുക്ക് പങ്കാളികളെ നിർദ്ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകൾ ഈ ആപ്പ് കണ്ടത്തി നിർദ്ദേശം നൽകും.

നിലവിലെ ഫേസ്‌ബുക്ക് സുഹൃത്തുക്കളല്ലാത്ത പുതിയ ആൾക്കാരുമായി കണക്ട് ചെയ്യാനും ആ ബന്ധം നിലനിർത്താനുമുള്ള സംവിധാനമാണ് ഡേറ്റിങ് പ്രൊഫൈൽ. ഫേസ്‌ബുക്ക് യസേഴ്‌സിന് സ്വന്തം പ്രൊഫൈലിലൂടെ തന്നെ സെപ്പറേറ്റ് ഡേറ്റിങ് പ്രൊഫൈൽ കൂടി സൃഷ്ടിക്കാനാവും. ഇത് കൂടാതെ ഫേസ്‌ബുക്ക് മെസഞ്ചറും റീഡിസൈൻ ചെയ്തിട്ടുണ്ട്. നിരവധി ഇൻസറ്റഗ്രാം ഫീച്ചേഴ്‌സും ഫേസ്‌ബുക്കിൽ കൊണ്ടു വരും.

ഫേസ്‌ബുക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതിസന്ധി നിറഞ്ഞ വർഷമാണ് ഇതെന്നും സക്കർബർഗ് പറഞ്ഞു. ഡേറ്റിങ് പ്രൊഫൈൽ ഉപയോഗിച്ചാൽ നിങ്ങളുടെ ഫേസ്‌ബുക്ക് ഫ്രണ്ട് അല്ലാത്തവർക്ക് മാത്രമായിരിക്കും ഇത് കാണാൻ സാധിക്കക. അതിനാൽ ഡേറ്റിങും ഓപ്റ്റ് ചെയ്യാം. ഡേറ്റിങ് ടൂൾ ദീർഘകാലത്തേക്കുള്ള സുഹൃത്തുക്കളെ കണ്ടെത്താനും ലോങ് ടേം റിലേഷൻ ഷിപ്പ് നിലനിർത്താനും ഉള്ളതാണ്.

ഇത് ഫേസ്‌ബുക്കിൽ ഓപ്ഷനൽ ആയാണ് ഉണ്ടാവുക. അതിനാൽ തന്നെ നിങ്ങളുടെ ഫേസ്‌ബുക്ക് ഫ്രണ്ട്‌സിന് ഡേറ്റിങ് പ്രൊഫൈലിൽ നിങ്ങൾ നടത്തുന്ന ആക്ടിവിറ്റികൾ കാണാനും സാധിക്കില്ല. എന്നാൽ നിങ്ങളുടെ ഡേറ്റിങ് പ്രിഫറൻസിന് അനുസരിച്ച് സുഹൃത്തുക്കളെ ഫേസ്‌ബുക്ക് റെക്കമെൻഡ് ചെയ്യും. സമാനമായ താൽപര്യങ്ങളുള്ള ഫ്രണ്ടസിന്റൈ പ്രൊഫൈലുകൾ സന്ദർശിക്കാനും ആകും. ഈ വർഷം തന്നെ ഡേറ്റിങ് ഫീച്ചർ നിലവിൽ വരും. കേംബ്രിഡ്ജ് അനലറ്റിക്ക 87 മില്ല്യൺ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർന്നതായും സക്കർബർഗ് സമ്മതിച്ചു.