- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാഹോറിൽ ബോംബ് പൊട്ടിയിടത്താണ് താങ്കൾ എന്ന് മനസ്സിലാവുന്നു; സുഹൃത്തുക്കളെ വേഗം വിവരം അറിയിക്കൂ; കേരളത്തിൽ അടക്കം ലോകം എമ്പാടുമുള്ളവരെ പരിഭ്രാന്തിയിലാക്കിയ ഫേസ്‌ബുക്ക് പരീക്ഷണം
ഇന്നലെ പാക്കിസ്ഥാനിലെ ലാഹോറിൽ ഒരു ആത്മഹത്യാ ബോംബാക്രമണത്തെ തുടർന്ന് 65 പേർ മരിച്ചിരുന്നു. അതിനെ തുടർന്ന് ഫേസ്‌ബുക്ക് ഒരു സേഫ്റ്റി ചെക്ക് ടൂൾ ആക്ടിവേറ്റ് ചെയ്യുകയുമുണ്ടായിരുന്നു. ലാഹോറിൽ ബോംബ് പൊട്ടിയിടത്താണ് താങ്കൾ എന്ന് മനസ്സിലാകുന്നു, സുഹൃത്തുക്കളെ വേഗം വിവരം അറിയിക്കൂ... എന്ന സന്ദേശത്തോടെയായിരുന്നു ആ സേഫ്റ്റി ചെക്ക് ടൂൾ ഫേസ്‌ബുക്ക് ആക്ടിവേറ്റ് ചെയ്തിരുന്നത്. കേരളത്തിലുള്ള ഫേസ്‌ബുക്ക് യൂസർമാരോടടക്കം ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള എഫ്ബി യൂസർമാരെ തേടി ഫേസ്‌ബുക്കിൽ നിന്നുള്ള ഈ ചോദ്യമെത്തിയിരുന്നു. ചുരുക്കി പറഞ്ഞാൽ ഫേസ്‌ബുക്കിന്റെ ഈ പരീക്ഷണം ഏവരെയും പരിഭ്രാന്തിയിലാഴ്‌ത്തുകയായിരുന്നു. സ്ഫോടനം നടന്ന് ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്തെ രാജ്യങ്ങളിലുള്ളവർക്ക് പോലും ഇത്തരത്തിലുള്ള അർജന്റ് നോട്ടിഫിക്കേഷൻ അയക്കപ്പെട്ടതിൽ ഫേസ്‌ബുക്ക് പിന്നീട് പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് സമീപത്ത് നിലകൊള്ളുന്നവരെ ലക്ഷ്യം വച്ച് തയ്യാറാക്കിയ ഈ സേഫ്റ്റി ചെക്ക് ടൂൾ മറ്റ് രാജ്യങ്ങളിലുള്ളവർക
ഇന്നലെ പാക്കിസ്ഥാനിലെ ലാഹോറിൽ ഒരു ആത്മഹത്യാ ബോംബാക്രമണത്തെ തുടർന്ന് 65 പേർ മരിച്ചിരുന്നു. അതിനെ തുടർന്ന് ഫേസ്‌ബുക്ക് ഒരു സേഫ്റ്റി ചെക്ക് ടൂൾ ആക്ടിവേറ്റ് ചെയ്യുകയുമുണ്ടായിരുന്നു. ലാഹോറിൽ ബോംബ് പൊട്ടിയിടത്താണ് താങ്കൾ എന്ന് മനസ്സിലാകുന്നു, സുഹൃത്തുക്കളെ വേഗം വിവരം അറിയിക്കൂ... എന്ന സന്ദേശത്തോടെയായിരുന്നു ആ സേഫ്റ്റി ചെക്ക് ടൂൾ ഫേസ്‌ബുക്ക് ആക്ടിവേറ്റ് ചെയ്തിരുന്നത്. കേരളത്തിലുള്ള ഫേസ്‌ബുക്ക് യൂസർമാരോടടക്കം ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള എഫ്ബി യൂസർമാരെ തേടി ഫേസ്‌ബുക്കിൽ നിന്നുള്ള ഈ ചോദ്യമെത്തിയിരുന്നു. ചുരുക്കി പറഞ്ഞാൽ ഫേസ്‌ബുക്കിന്റെ ഈ പരീക്ഷണം ഏവരെയും പരിഭ്രാന്തിയിലാഴ്‌ത്തുകയായിരുന്നു. സ്ഫോടനം നടന്ന് ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്തെ രാജ്യങ്ങളിലുള്ളവർക്ക് പോലും ഇത്തരത്തിലുള്ള അർജന്റ് നോട്ടിഫിക്കേഷൻ അയക്കപ്പെട്ടതിൽ ഫേസ്‌ബുക്ക് പിന്നീട് പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് സമീപത്ത് നിലകൊള്ളുന്നവരെ ലക്ഷ്യം വച്ച് തയ്യാറാക്കിയ ഈ സേഫ്റ്റി ചെക്ക് ടൂൾ മറ്റ് രാജ്യങ്ങളിലുള്ളവർക്ക് അബദ്ധത്തിൽ അയക്കപ്പെടുകയായിരുന്നു.
പാക്കിസ്ഥാനിലെ ലാഹോറിലുള്ള ഗുൽഷാൻ ഐ ഇക്‌ബാൽ പാർക്കിൽ സ്ഫോടനം നടന്ന സ്ഥലത്തുള്ളയാൾക്കുള്ള സന്ദേശമെന്ന നിലയിലാണ് ഇത് ലോകവ്യാപകമായുള്ള എഫ്ബി യൂസർകമാർക്ക് അയക്കപ്പെട്ടിരുന്നത്. തങ്ങൾ സുരക്ഷിതരാണെന്ന് സുഹൃത്തുക്കളെ അറിയിക്കുന്നതിന് വേണ്ടി ലക്ഷ്യമിട്ടായിരുന്നു ഈ ടൂൾ സജ്ജമാക്കിയിരുന്നത്. ഇതിൽ ഒരു വൈറസ് കയറിപ്പറ്റിയതിനെ തുടർന്നാണ് ഇത് ആവശ്യമില്ലാത്തവർക്ക് കൂടി അയക്കപ്പെട്ടതെന്നാണ് ഫേസ്‌ബുക്കിന്റെ വിശദീകരണം.ഫേസ്‌ബുക്കുമായി തങ്ങളുടെ ഫോൺ നമ്പർ ലിങ്ക് ചെയ്ത ചില യൂസർമാർക്ക് ഫോണിലേക്ക് ടെക്സ്റ്റ് മെസേജ് രൂപത്തിലും ഇതെത്തിയിരുന്നു. 2014 ഒക്ടോബറിലായിരുന്നു ഫേസ്‌ബുക്ക് ഈ ഫീച്ചർ ലോഞ്ച് ചെയ്തിരുന്നത്. ദുരന്തങ്ങളിൽ അകപ്പെടുന്നവർക്ക് തങ്ങൾ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നതിന് വേണ്ടിയുള്ള ഫീച്ചറാണിത്.
ഈ അടുത്ത മാസങ്ങളിൽ ഈ സേഫ്റ്റി ചെക്ക് പല പ്രാവശ്യം ആക്ടിവേറ്റ് ചെയ്തിരുന്നു. ചെന്നൈയിൽ കടുത്ത വെള്ളപ്പൊക്കമുണ്ടായപ്പോഴും വടക്ക് കിഴക്കൻ ഇന്ത്യയിലും തായ് വാനിലും ഭൂകമ്പങ്ങൾ ഉണ്ടായപ്പോഴും പാരീസ്, ബ്രസൽസ്, യോല , അങ്കാറ എന്നിവിടങ്ങളിൽ ഭീകരാക്രമണം ഉണ്ടായപ്പോഴും ഇത് ആക്ടിവേറ്റ് ചെയ്തിരുന്നു.എന്നാൽ അപ്പോഴൊക്കെ അത് ബാധിക്കുന്ന പ്രദേശങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു ഇത് അയക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്നലെ ലാഹോറിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് ഈ സന്ദേശം യുഎസ്, റഷ്യ, ഇംഗ്ലണ്ട്, ലെബനോൻ, ഫ്രാൻസ്, ഇസ്രയേൽ, ഇന്ത്യ തുടങ്ങിയ ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള എഫ് ബി യൂസർമാർക്ക് അയക്കപ്പെട്ടിരുന്നുവെന്നാണ് ഏവരെയും ഞെട്ടിക്കാൻ കാരണമായത്.വിവിധ ഭാഷകളിൽ ഇത് അയക്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.സേഫ്റ്റി ചെക്ക് ടൂളിൽ വ്യാപിച്ച വൈറസ് കാരണമാണിത് സംഭവിച്ചതെന്നും ഇത് എത്രയും വേഗം പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നുമാണ് ഫേസ്‌ബുക്ക് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ലാഹോറിലെ പാർക്കിൽ ക്രിസ്ത്യാനികൾ ഈസ്റ്റർ ആഘോഷം നടത്തുന്നതിനിടെയാണ് ആത്മഹത്യാബോംബാക്രണം ഉണ്ടായത്. ഇതിൽ 65 പേർ മരിച്ചതിന് പുറമെ 300ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.അപകടത്തിനിരയായവരിൽ കൂടുതൽ സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്ക് കൂട്ടുന്നത്.