- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൈവസി പോളിസി മാറി എന്നും അതുകൊണ്ട് ഈ മെസേജ് കോപി പേസ്റ്റ് ചെയ്തു ഷെയർ ചെയ്യണമെന്നുള്ള മെസേജ് നിങ്ങൾക്കും വന്നോ.. ? പുതിയ ഫേസ്‌ബുക്ക് തട്ടിപ്പിൽ വീണുപോകരുതേ...
ഫേസ് ബുക്കിലെ പ്രൈവസി പോളിസി മാറി എന്നും അതുകൊണ്ട് ഈ മെസേജ് കോപി പേസ്റ്റ് ചെയ്തു ഷെയർ ചെയ്യണമെന്നുള്ള മെസേജ് ഈ അടുത്തകാലത്ത് നിങ്ങൾക്കും വന്നിരുന്നോ..? ഇത്തരം തട്ടിപ്പുകളിൽ വീണുപോകരുത്. സോഷ്യൽ മീഡിയയിൽ ഓരോ കാലത്തും മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് . വർഷം പിന്നിടുമ്പോൾ ടെക്നോളജിയും മാറിക്കൊണ്ടിരിക്കും . അല്ലാതെ നിങ്ങളുടെ സ്വാകാര്യതയെ നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ഫേസ്‌ബുക്കിൽ ഇല്ല. മാറുന്ന ടെക്നോളജിക്ക് അനുശൃതമായി ആപ്ലിക്കേഷനും അപ്ഡേറ്റാകുന്നു. ഇത്തരം പോസ്റ്റുകൾക്കെതിരെ ഫേസ്‌ബുക്ക് തന്നെ രംഗത്തെത്തിയിരുന്നു. ആധികാരികമല്ലാത്ത പോസ്റ്റുകളിൽ വീണുപോകരുതെന്നും നിങ്ങളുടെ സ്വാകാര്യത ഫേസ്‌ബുക്കിൽ സുരക്ഷിതമാണെന്നുമാണ് അതിൽ പറയുന്നത്. ജൂൺ 28 നാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. നിങ്ങളുടെ സകല എഫ്ബി പോസ്റ്റുകളും നാളെ മുതൽ പൊതുസ്വത്താവുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് തട്ടിപ്പു മെസേജിന്റെ തുടക്കം. ഡിലീറ്റ് ചെയ്ത ഫോട്ടോകളും മെസേജുകളും വരെ ആർക്കും കണ്ടെത്തി ഉപയോഗിക്കാം. ഇപ്പോഴേ മുൻകരുതലുകൾ എടു
ഫേസ് ബുക്കിലെ പ്രൈവസി പോളിസി മാറി എന്നും അതുകൊണ്ട് ഈ മെസേജ് കോപി പേസ്റ്റ് ചെയ്തു ഷെയർ ചെയ്യണമെന്നുള്ള മെസേജ് ഈ അടുത്തകാലത്ത് നിങ്ങൾക്കും വന്നിരുന്നോ..? ഇത്തരം തട്ടിപ്പുകളിൽ വീണുപോകരുത്. സോഷ്യൽ മീഡിയയിൽ ഓരോ കാലത്തും മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് . വർഷം പിന്നിടുമ്പോൾ ടെക്നോളജിയും മാറിക്കൊണ്ടിരിക്കും . അല്ലാതെ നിങ്ങളുടെ സ്വാകാര്യതയെ നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ഫേസ്‌ബുക്കിൽ ഇല്ല. മാറുന്ന ടെക്നോളജിക്ക് അനുശൃതമായി ആപ്ലിക്കേഷനും അപ്ഡേറ്റാകുന്നു.
ഇത്തരം പോസ്റ്റുകൾക്കെതിരെ ഫേസ്‌ബുക്ക് തന്നെ രംഗത്തെത്തിയിരുന്നു. ആധികാരികമല്ലാത്ത പോസ്റ്റുകളിൽ വീണുപോകരുതെന്നും നിങ്ങളുടെ സ്വാകാര്യത ഫേസ്‌ബുക്കിൽ സുരക്ഷിതമാണെന്നുമാണ് അതിൽ പറയുന്നത്.
ജൂൺ 28 നാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. നിങ്ങളുടെ സകല എഫ്ബി പോസ്റ്റുകളും നാളെ മുതൽ പൊതുസ്വത്താവുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് തട്ടിപ്പു മെസേജിന്റെ തുടക്കം. ഡിലീറ്റ് ചെയ്ത ഫോട്ടോകളും മെസേജുകളും വരെ ആർക്കും കണ്ടെത്തി ഉപയോഗിക്കാം. ഇപ്പോഴേ മുൻകരുതലുകൾ എടുത്താൽ നിങ്ങൾക്ക് രക്ഷപ്പെടാം, ഫേസ്‌ബുക്കിൽ ഞാനെന്തു പോസ്റ്റ് ചെയ്താലും ആർക്കും ഉപയോഗിക്കാൻ അവകാശമില്ല. എന്നിങ്ങനെ പോകുന്നു ചില പോസ്റ്റുകൾ. ഈ പ്രൊഫൈലിലെ എല്ലാവിവരങ്ങളും സ്വകാര്യ സ്വത്താണ്. എന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തിയാൽ ശിക്ഷ നേരിടേണ്ടി വരും. ഈ മെസേജ് കോപി പേസ്റ്റ് ആണ് ചെയ്യേണ്ടത് അല്ലാതെ ഷെയർ ചെയ്യരുത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നാളെമുതൽ നിങ്ങളുടെ ഫേസ്‌ബുക്ക് പ്രെഫൈൽ പൊതുസ്വത്താകും. എന്നൊരു മുന്നറിയിപ്പും ഈ തട്ടിപ്പ് മെസേജിൽ ഉണ്ട്.