- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊഫൈൽ പിക്ചർ ഗാർഡ് ആക്ടിവേറ്റ് ചെയ്താൽ നിങ്ങളുടെ ചിത്രം സേവ് ചെയ്യാനോ സ്‌ക്രീൻഷോട്ട് എടുക്കാനോ മറ്റാർക്കും കഴിയില്ല; ഫ്രണ്ട്‌സ് അല്ലാത്തവർക്ക് പ്രാഫൈൽ ചിത്രം ടാഗ് ചെയ്യാനുള്ള ഓപ്ഷനും എടുത്തു മാറ്റും; ഫെയ്സ് ബുക്കിന്റെ സുരക്ഷാ പരീക്ഷണം ഇങ്ങനെ
മുംബൈ: നിങ്ങളുടെ പ്രൊഫൈൽ ചിത്രം മറ്റുള്ളവർ ദുരുപയോഗിക്കുന്നത് തടയാൻ ഫേസ്‌ബുക് ഇന്ത്യയിൽ പ്രൊഫൈൽ പിക്ചർ ഗാർഡ് എന്ന പുതിയ സംവിധാനം അവതരിപ്പിക്കുന്നു. അശ്ലീല, ഡേറ്റിങ് വെബ്‌സൈറ്റുകൾ ഫേസ്‌ബുക്കിൽ നിന്നു സ്ത്രീകളുടെ പ്രൊഫൈൽ ചിത്രം മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള പരാതികളെ തുടർന്നാണ് തീരുമാനം. ഫേസ്‌ബുക് ഫീഡിൽ നിന്നും പ്രൊഫൈൽ പിക്ചർ ഗാർഡ് ആക്ടിവേറ്റ് ചെയ്താൽ മറ്റുള്ളവർക്ക് ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്ന് ആ ചിത്രം കാണാൻ മാത്രമേ സാധിക്കൂ. സേവ് ചെയ്യാനോ സ്‌ക്രീൻഷോട്ട് എടുക്കാനോ കഴിയില്ല. ഇത്തരത്തിലാണ് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. ഫ്രണ്ട്‌സ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് പ്രൊഫൈൽ ചിത്രം ടാഗ് ചെയ്യാനുള്ള ഓപ്ഷനും എടുത്തു മാറ്റും. പ്രൊഫൈൽ പിക്ചർ ഗാർഡ് ആക്ടിവേറ്റ് ചെയ്തിരിക്കുന്നവരുടെ പ്രൊഫൈൽ ചിത്രത്തിനു ചുറ്റും നീല ബോർഡർ കാണാം. ഇന്ത്യയിലെ പരീക്ഷണത്തിനു ശേഷം പ്രൊഫൈൽ പിക്ചർ ഗാർഡ് മറ്റു രാജ്യങ്ങളിലും അവതരിപ്പിക്കും.
മുംബൈ: നിങ്ങളുടെ പ്രൊഫൈൽ ചിത്രം മറ്റുള്ളവർ ദുരുപയോഗിക്കുന്നത് തടയാൻ ഫേസ്‌ബുക് ഇന്ത്യയിൽ പ്രൊഫൈൽ പിക്ചർ ഗാർഡ് എന്ന പുതിയ സംവിധാനം അവതരിപ്പിക്കുന്നു.
അശ്ലീല, ഡേറ്റിങ് വെബ്‌സൈറ്റുകൾ ഫേസ്‌ബുക്കിൽ നിന്നു സ്ത്രീകളുടെ പ്രൊഫൈൽ ചിത്രം മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള പരാതികളെ തുടർന്നാണ് തീരുമാനം. ഫേസ്‌ബുക് ഫീഡിൽ നിന്നും പ്രൊഫൈൽ പിക്ചർ ഗാർഡ് ആക്ടിവേറ്റ് ചെയ്താൽ മറ്റുള്ളവർക്ക് ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്ന് ആ ചിത്രം കാണാൻ മാത്രമേ സാധിക്കൂ. സേവ് ചെയ്യാനോ സ്‌ക്രീൻഷോട്ട് എടുക്കാനോ കഴിയില്ല. ഇത്തരത്തിലാണ് സുരക്ഷിതത്വം ഉറപ്പാക്കുന്നത്.
ഫ്രണ്ട്‌സ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് പ്രൊഫൈൽ ചിത്രം ടാഗ് ചെയ്യാനുള്ള ഓപ്ഷനും എടുത്തു മാറ്റും. പ്രൊഫൈൽ പിക്ചർ ഗാർഡ് ആക്ടിവേറ്റ് ചെയ്തിരിക്കുന്നവരുടെ പ്രൊഫൈൽ ചിത്രത്തിനു ചുറ്റും നീല ബോർഡർ കാണാം. ഇന്ത്യയിലെ പരീക്ഷണത്തിനു ശേഷം പ്രൊഫൈൽ പിക്ചർ ഗാർഡ് മറ്റു രാജ്യങ്ങളിലും അവതരിപ്പിക്കും.