ഹ്യുസ്റ്റൻ: വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള റിക്വസ്റ്റ്ുകൾക്കും മെസ്സേജുകൾക്കും തടയിടാൻ ഫേസ്‌ബുക്കിന്റെ പുതിയ ഫീച്ചർ. സത്രീകൾക്കു വേണ്ടിയാണ് ഫേസ്‌ബുക്ക് പുതിയ സുരക്ഷ ഒരുക്കുന്നത്.സത്രീ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ഇന്ത്യയിലെയും അമേരിക്കയിലെയും എൻ.ജി.ഒ കളുമായി സഹകരിച്ചാണിത്.

ആവശ്യമില്ലാത്ത റിക്വസ്റ്റുകളും മെസേജുകളും സത്രീകൾക്കു ശല്യമാകുന്നതിനെത്തുടർന്നാണ് ഇത്തരത്തിൽ ഒരു ഫീച്ചർ ഒരുങ്ങുന്നത്.വ്യാജ അക്കൗണ്ടുകളെ മനസ്സിലാക്കി അവരെ ഫേസ്‌ബുക്ക് തന്നെ ബ്ലോക്ക് ചെയ്യും. അനാവശ്യ മെസ്സേജുകൾ ഫിൽറ്റേർഡ് മെസ്സേജ് ഫോൾഡറിലേക്ക് മാറ്റാനും സാധിക്കും.

അയച്ചയാൾ അറിയാതെ ഈ ഫോൾഡറിൽ നിന്നും യൂസർക്ക് മെസേജ് വായിക്കാനും കഴിയും. നേരിട്ടുള്ള സംഭാഷണങ്ങൾക്കാണ് പുതിയ ഫീച്ചറുകൾ ലഭ്യമാവുക. ഗ്രൂപ്പ് ചാറ്റുകൾക്കും ഈ സൗകര്യം ഉടൻ ലഭ്യമാകും. സത്രീകൾക്കു നേരെ വർദ്ധിച്ചു വരുന്ന ഓൺ ലൈൻ ആക്രമണങ്ങൾക്ക് ഇതോടെ കുറച്ച് ശമനമുണ്ടാകുമെന്ന് കരുതാം.