- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്ക് അഡിക്ഷൻ രോഗമായി ഇന്ത്യയിലും വരുന്നു; 14 വയസ്സുള്ള കുട്ടികൾ പോലും രോഗബാധിതർ; കുടുംബ ബന്ധങ്ങൾ തകർക്കുന്ന തരത്തിൽ രോഗം സ്ത്രീകളിലും പടരുന്നു
ഫേസ്ബുക്ക് ബാധ ഇന്ത്യയിൽ ഒരു രോഗമായി വളരുകയാണോ? പേടിക്കേണ്ട തലത്തിലേക്ക് ഫേസ്‌ബുക്ക് ഉപയോഗം വളരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. സ്മാർട്ട്‌ഫോണുകൾ വ്യാപകമായതോടെ, ഫേസ്‌ബുക്കിൽ സമയം ചെലവഴിക്കുന്നവരുടെ എണ്ണവും അവർ ചെലവഴിക്കുന്ന സമയത്തിന്റെ തോതും വൻതോതിൽ വർധിച്ചതായും ഗവേഷകർ പറയുന്നു. സമൂഹത്തിൽ ഒറ്റപ്പെടുന്നു എന്ന് കരുതുന്ന കൗമാര

ഫേസ്ബുക്ക് ബാധ ഇന്ത്യയിൽ ഒരു രോഗമായി വളരുകയാണോ? പേടിക്കേണ്ട തലത്തിലേക്ക് ഫേസ്‌ബുക്ക് ഉപയോഗം വളരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. സ്മാർട്ട്‌ഫോണുകൾ വ്യാപകമായതോടെ, ഫേസ്‌ബുക്കിൽ സമയം ചെലവഴിക്കുന്നവരുടെ എണ്ണവും അവർ ചെലവഴിക്കുന്ന സമയത്തിന്റെ തോതും വൻതോതിൽ വർധിച്ചതായും ഗവേഷകർ പറയുന്നു.
സമൂഹത്തിൽ ഒറ്റപ്പെടുന്നു എന്ന് കരുതുന്ന കൗമാരത്തിന്റെ ആദ്യ വർഷങ്ങളിൽ സോഷ്യയിൽ മീഡിയ ഭ്രമം കുറച്ചില്ലെങ്കിൽ അത് കടുത്ത വിഷാദരോഗത്തിനും മനോനില തകരാറിലാകുന്നതിനും കാരണമാകുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. 14 വയസ്സുള്ള കുട്ടികൾ മുതൽ വിഷാദരോഗത്തിന് ചികിത്സ തേടുന്നതായി ഗവേഷകർ കണ്ടെത്തി.
ഒറ്റയ്ക്കാണെന്ന തോന്നൽ ശക്തമാക്കുന്നു എന്നതാണ് സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ ദോഷവശം. ഫേസ്‌ബുക്കിലും വാട്‌സാപ്പിലും മാത്രമായി ചുരുങ്ങുമ്പോൾ സാമൂഹിക ബന്ധങ്ങൾ ഇല്ലാതാകുന്നു. ജീവിതത്തിൽ അത് കടുത്ത ഏകാന്തതയ്ക്കും കാരണമാകുന്നു. ഒരുഘട്ടം കഴിഞ്ഞാൽ കടുത്ത വിഷാദ രോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കും അത് കാരണമായിമാറാം.
സോഷ്യൽ മീഡിയക്ക് ഒട്ടേറെ ഗുണവശങ്ങളുണ്ടെങ്കിലും അതൊരിക്കലും സമൂഹത്തിന് പകരംനിൽക്കുന്നതല്ലെന്ന് ഫോർട്ടിസ് ഹെൽക്ക്‌കെയർ ആശുപത്രിയിലെ മനോരോഗവിദഗ്ധൻ ഡോ. സമീർ പരീഖ് പറയുന്നു. ജീവിതത്തിൽ വല്ലാത്ത ശൂന്യതയാകും സാമൂഹിക ബന്ധങ്ങളില്ലെങ്കിൽ ഉണ്ടാവുക. അതവരിൽ ആത്മഹത്യാപ്രവണത വർധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
കൗമാരക്കാരിൽ മാത്രമല്ല സോഷ്യൽ മീഡിയ അപകടം വിതയ്ക്കുന്നത്. കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന തരത്തിലേക്കും സോഷ്യൽ മീഡിയകളുടെ ഉപയോഗം മാറുന്നുണ്ട്. പങ്കാളികൾക്കിടയിൽ രഹസ്യാത്മകത കൂടുന്നതിനും വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നതിനും അത് കാരണമാകുന്നു. സൗഹൃദങ്ങളുടെ വലിയ ലോകം തുറന്നിടുന്നതിനൊപ്പം ചതിക്കുഴികളും അത് രൂപപ്പെടുത്തുന്നുണ്ട്. സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന തരത്ിലേക്ക് സോഷ്യൽ മീഡിയ ഉപയോഗം വളരെ കുറഞ്ഞ തലത്തിലെങ്കിലും മാറുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടുന്നവർ വൈകാതെ കടുത്ത ഏകാന്തതയിലേക്ക് വീണുപോകാൻ ഇടയുണ്ട്. ഏകാന്തത അനുഭവിക്കുന്നവർക്ക് പ്രതിരോധ ശേഷിയും കുറവായിരിക്കുമെന്ന് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു. ഏകാന്തകയുടെ ഉത്പന്നമായി തലച്ചോറിൽനിന്ന് പുറപ്പെടുന്ന അപകട സിഗ്നലുകൾ വെളുത്ത രക്തകോശങ്ങളുടെ നിർമ്മാണം കുറയ്ക്കുന്നു. ഇത് കടുത്ത ആരോഗ്യപ്രശ്‌നമായി മാറുമെന്നും ഗവേഷകർ പറയുന്നു.

