ന്യൂഡൽഹി: ഇന്റർനെറ്റ് സമത്വം തകർക്കാൻ പലരീതികളിലായി ഫേസ്‌ബുക്ക് ഇടപെടുന്നവെന്നത് നിരവധി തവണ സൈബർ ലോകം ചർച്ച ചെയ്ത വാർത്തയാണ്. ഇത്രയേറെ പ്രതിഷേധങ്ങളും ചർച്ചകളും നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് വന്നിട്ടും ഇതിനെ തകർക്കാൻ ശ്രമിക്കുന്ന നടപടികളാണ് ഇപ്പോഴും ഫേസ്‌ബുക്ക് സ്വീകരിക്കുന്നതെന്നാണ് സൈബർ ലോകത്തുന്നിന്നുള്ള ഏറ്റവും പുതിയ വാർത്ത.

ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക്‌സ് സേവനങ്ങൾക്ക് രാജ്യത്ത് വലിയ എതിർപ്പ് നേരിടുമ്പോൾ ആളുകളെ കബളിപ്പിച്ച് ഇന്റർനെറ്റ് സമത്വത്തിനെതിരെ ട്രായിക്ക് സന്ദേശമയപ്പിക്കാനുള്ള ശ്രമമാണ് ഫേസ്‌ബുക്ക് നടത്തുന്നത്. ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യമായി നല്കുന്നു എന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക്‌സിനെ ഞാൻ പിന്തുണയ്ക്കുന്നു എന്ന നിലയിൽ തയാറാക്കിയ സന്ദേശം ഉപയോക്താക്കളെ കൊണ്ട് ട്രായിക്ക് അയപ്പിക്കുകയാണ് ചെയ്യുന്നത്.

സേവ് ഫ്രീ ബേസിക്ക്‌സ് ക്യാംപെയ്‌നുമായി ഫേസ്‌ബുക്ക് രംഗത്ത്. അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്ന സമയത്ത് ഇന്ത്യയിൽ ഫ്രീ ബേസിക്ക്‌സ് അപകടത്തിലാണെന്നും ഇതിനെ രക്ഷിക്കാൻ ട്രായിക്ക് ഇമെയിൽ അയക്കാനുമുള്ള നോട്ടിഫിക്കേഷൻ ഇന്നുമുതൽ പലർക്കും പ്രത്യേക്ഷപ്പെട്ടത്. ഇതിന് എതിരെ ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അതോററ്ററിക്ക് മെയിൽ അയക്കാനും ഫേസ്‌ബുക്ക് അഭ്യർത്ഥിച്ചു. ഇത് ഇന്റർനെറ്റിനെ സംരക്ഷിക്കാനുള്ളതാണെന്ന് തെറ്റിദ്ധരിച്ചപലരും ഇത് ഫോളോ ചെയ്തു.

ഒരു വ്യക്തി ഫ്രീബേസിക്കിനെ അനുകൂലിച്ച് ഫേസ്‌ബുക്ക് പ്ലാറ്റ്‌ഫോമിൽ മെയിൽ അയച്ചാൽ അയാളുടെ ഫ്രണ്ട് ലിസ്റ്റിലുള്ളവർക്കും നോട്ടിഫിക്കേഷൻ വരുന്ന രീതിയിലായിരുന്നു സംഭവം ഫേസ്‌ബുക്ക് ക്രമീകരിച്ചത്. പ്രോഫൈൽ പിക്ചറുകൾ കൂട്ടത്തോടെ മാറ്റുവാനുള്ള സംവിധാനമാണ് ഇതെന്ന് കരുതിയ പലരും ഫേസ്‌ബുക്കിന്റെ ഇമെയിൽ കെണിയിൽ വീണു എന്നാണ് സൈബർ ആക്ടിവിസ്റ്റുകൾ പറയുന്നത്.

ഇന്ത്യയിൽ ചില ആളുകൾ ഫ്രീ ബേസിക്ക്‌സിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് കോടികണക്കിന് ആളുകളുടെ അടിസ്ഥാന ഇന്റർനെറ്റ് അവകാശത്തെ ഹനിക്കുന്നതാണെന്നുമാണ്. ഇന്ത്യയിൽ ഇന്റർനെറ്റ് സമത്വം വേണം എന്ന് പൊതുജനം ഒരേസ്വരത്തിൽ ആവശ്യപ്പെടുമ്പോൾ അത് വേണ്ട ഇന്ത്യയിൽ ഫ്രീ ബേസിക്ക്‌സാണ് വേണ്ടതെന്നാണ് ഫേസ്‌ബുക്ക് പറയുന്നത്.

എന്നാൽ ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ തകർക്കുന്നത് എന്ന് വ്യാപകമായി ആരോപണം ഉയർന്ന ഫേസ്‌ബുക്കിന്റെ ഇന്റർനെറ്റ്.ഓർഗിന്റെ മറ്റോരു രൂപമാണ് ഫ്രീ ബേസിക്ക് എന്നാണ് സൈബർ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഫ്രീബേസിക്ക് ഉപയോഗിക്കുന്നവർക്ക് ചില സൈറ്റുകൾ സൗജന്യമായി നൽകും എന്നതാണ് ഇതിന്റെ സവിശേഷത. എന്നാൽ ഇന്റർനെറ്റ് എന്നത് ഫേസ്‌ബുക്കാണ് എന്നനിലയിൽ ചുരുക്കാനുള്ള വലിയ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സൈബർ രംഗത്തെ വിമർശനം. ഒപ്പം റിലയൻസാണ് ഇന്ത്യയിലെ ഫേസ്‌ബുക്ക് ഫ്രീ ബേസിക്ക് നൽകുന്ന സർവ്വീസ് പ്രോവൈഡർമാർ.

ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക്കിന് എതിരെ അവരുടെ ഇമെയിൽ കണ്ടന്റ് മാറ്റുവാനുള്ള ക്യാമ്പെയിനും ഫേസ്‌ബുക്കിൽ നടക്കുന്നുണ്ട്. സ്വന്തം പദ്ധതിക്ക് പിന്തുണയുണ്ടാക്കാനുള്ള ഫേസ്‌ബുക്കിന്റെ തരംതാണ തന്ത്രത്തിനെതിരെ ഫേസ്‌ബുക്കിലും ടിറ്ററിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്.ഫ്രീ ബേസിക്‌സ് സംവിധാനം നിർത്തലാക്കുന്നത് ഇന്ത്യക്കാരിൽ വലിയൊരു ശതമാനത്തിന് ബുദ്ധിമുട്ടാകുമെന്ന അവകാവാദമാണ് ഫേസ്‌ബുക്കിന്റേത്. ഇതിൽ ക്ലിക്ക് ചെയ്താൽ ഉടൻ ഫ്രീബേസികിനെ അനുകൂല സന്ദേശം പോയിക്കഴിഞ്ഞിരിക്കും.
ഡിജിറ്റൽ ഇന്ത്യയെ അനുകൂലിച്ച് ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റുന്നതിന്റെ മറവിൽ ഫ്രീ ബേസിക്‌സിനനുകൂലമായ വോട്ടുരേഖപ്പെടുത്താനുള്ള ഫേസ്‌ബുക്കിന്റെ തന്ത്രം വലിയ വിവാദമായിരുന്നു. സോഴ്‌സ് കോഡിൽ ഉപയോഗിച്ച വാക്ക് ആശങ്കയുണ്ടാക്കിയതാണെന്നും എഞ്ചിനീയർക്കുണ്ടായ കൈപിഴവാണെന്നുമാണ് അന്ന് ഫേസ് ബുക്ക് വിശദീകരിച്ചത്.