തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും വളർത്തുന്നതരം പോസ്റ്റുകൾ പൂർണമായി ബ്ലോക്ക് ചെയ്യാൻ കഴിയാത്തതിന് ഫേസ്‌ബുക്ക് മാപ്പു പറഞ്ഞു.ഇത്തരത്തിലുള്ള പോസ്റ്റുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നതിൽ കണ്ടന്റ് വ്യൂവേഴ്‌സ് ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നില്ലെന്നാണ് ഫേസ്‌ബുക്കിന്റെ ഏറ്റുപറച്ചിൽ.

ഏഴായിരത്തി അഞ്ഞൂറിലധികം കൺഡന്റ് വ്യൂവേഴ്സ് ഉള്ളപ്പോഴാണ് ഈ വീഴ്ച സംഭവിച്ചത്. മുസ്ലിം സമുദായത്തെ ദ്വേഷിക്കുന്ന തരത്തിലുള്ള പോസ്റ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മോഡറേറ്റഴേ്സിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. അതു പോലെ ഒരു യുവതിയുടെ ചിത്രവും അതിനൊപ്പമുള്ള മോശമായ കമന്റുകളും റിപ്പാർട്ട് ചെയ്തിട്ടും നടപടി ഉണ്ടായില്ല.

ഒരു സ്വതന്ത്ര അന്വേക്ഷണ സംഘമായ പ്രോ പബ്ലിക്ക നടത്തിയ അന്വേഷണത്തിൽ മതങ്ങളെ അപമാനിക്കുന്നതും വികാരങ്ങളെ വ്രണപ്പടുത്തുന്നതുമായ പോസ്റ്റുകൾക്കെതിരെ നിരന്തരമായി പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഫേസ്‌ബുക്ക് വേണ്ട നടപടികൾ എടുക്കാത്തതായി ശ്രദ്ധയിൽ പെട്ടു.ഈ പോസ്റ്റുകൾക്കെതിരെ റിപ്പോർട്ട് ചെയ്തവർക്ക് ഫെയ്ബുക്കിൽ നിന്നും മെസ്സേജ് ലഭിച്ചിരുന്നു.

പരാതിപ്പെട്ട ഫോട്ടോകൾ നിരീക്ഷിച്ചതിൽ നിന്നും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലുള്ള ഒന്നും കണ്ടെത്തിയില്ലെന്നും എന്നാൽ ഉപയോക്താക്കൾക്കു അത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി മനസ്സിലാക്കുന്നുവെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. യുവതിയുടെ ചിത്രം ബ്ലോക്ക് ചെയ്യാത്തത് അതൊരു ഫെമിനിസ്റ്റ് സത്ഉദ്ദ്യേത്തോടെ ഇട്ടതാണെന്നു കരുതിയാണെന്നു ന്യായീകരിച്ച ഫേസ്‌ബുക്ക് അധികൃതർ മുസ്ലീമിനെ കുറിച്ചുള്ളത് മതത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നു സമ്മതിച്ചു.

പ്രോ പബ്ളിക്ക ഇത്തരത്തിലുള്ള 49 കേസ് ഫയലുകൾ കണ്ടെത്തി ഫേസ്‌ബുക്കിനു അയച്ചിരുന്നു. ഇതിൽ 22 എണ്ണത്തിൽ വീഴ്‌ച്ച പറ്റിയെന്നു സമ്മതിച്ച ഫേസ്‌ബുക്ക് 6 കേസുകളിൽ യൂസ്സേഴ്സ് റിപ്പാർട്ട് ചെയ്യാത്തതിനെ കുറ്റപ്പെടുത്തി. രണ്ടു സംഭവങ്ങളിൽ വേണ്ടത്ര തെളിവുകളില്ലാത്തതിനാലാണ് നടപടി എടുക്കാത്തതെന്നും അറിയിച്ചു. ഉപയോക്താക്കൾക്ക  നിരാശയുണ്ടാക്കിയതിൽ മാപ്പു പറയുന്നന്നും കൂടുതൽ മോഡറേറ്റേഴ്സിനെ നിയമിക്കുമെന്നും അതുവഴി പരിഹാരം കാണാനാകുമെന്നും ഫേസ്‌ബുക്ക അറിയിച്ചു.