- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോയുടെ ക്ലാരിറ്റി കൂട്ടുന്ന പണി ഇനി ഫേസ്‌ബുക്ക് തന്നെ ചെയ്യും; പുതിയ ആപ്ലിക്കേഷൻ സൂപ്പർഹിറ്റ്
തെളിച്ചം കുറഞ്ഞ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ നിരാശ തോന്നാറുണ്ടോ? എന്നാൽ, ഇനി അധികകാലം നിരാശപ്പെടേണ്ടിവരില്ല. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ക്ലാരിറ്റി കൂട്ടുന്ന ആപ്ലിക്കേഷൻ ഫേസ്‌ബുക്കിൽ വരാൻ പോകുന്നു. നിലവിൽ ഐഫോണുകളിൽ ഈ സൗകര്യം ലഭ്യമാണ്. ആൻഡ്രോയ്ഡ് ഫോണുകളിൽ വൈകാതെ തന്നെ ഈ സംവിധാനം നിലവിൽ വരും. രണ്ടുവർഷം മുമ്പ
തെളിച്ചം കുറഞ്ഞ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ നിരാശ തോന്നാറുണ്ടോ? എന്നാൽ, ഇനി അധികകാലം നിരാശപ്പെടേണ്ടിവരില്ല. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ക്ലാരിറ്റി കൂട്ടുന്ന ആപ്ലിക്കേഷൻ ഫേസ്‌ബുക്കിൽ വരാൻ പോകുന്നു. നിലവിൽ ഐഫോണുകളിൽ ഈ സൗകര്യം ലഭ്യമാണ്. ആൻഡ്രോയ്ഡ് ഫോണുകളിൽ വൈകാതെ തന്നെ ഈ സംവിധാനം നിലവിൽ വരും.
രണ്ടുവർഷം മുമ്പാണ് ഫേസ്‌ബുക്ക് ഫോട്ടോഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം സ്വന്തമാക്കിയത്. എന്നാൽ, ഫോട്ടോകളുടെ മിഴിവിനെക്കുറിച്ച് ഫേസ്‌ബുക്ക് ഇതേവരെ ചിന്തിച്ചിരുന്നില്ല. ഇപ്പോഴാണ് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കൂടുതൽ മിഴിവുറ്റതാക്കാനുള്ള സംവിധാനം വേണമെന്ന ആശയം ഉദിച്ചതും. ഫേസ്‌ബുക്കിന്റെ ഐഒഎസ് ആപ്ലിക്കേഷനിൽ ഈ സംവിധാനം ലഭിച്ചുതുടങ്ങിക്കഴിഞ്ഞു.
പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പുതന്നെ എഡിറ്റ് ചെയ്യുകയും മിഴുവുറ്റതാക്കുകയും ചെയ്യുന്ന ആപ്ലിക്കേഷനാണ് ഫേസ്‌ബുക്ക് അവതരിപ്പിക്കുന്നത്. ഇപ്പോൾത്തന്നെ ഫോട്ടോ ക്രോപ്പ് ചെയ്യാനുള്ള സംവിധാനമൊക്കെയുണ്ടെങ്കിലും, അതിനെ കൂടുതൽ മിഴിവുള്ളതാക്കാൻ മാർഗമില്ല. ഫോണിന്റെയോ ടാബ്‌ലറ്റിന്റെയോ കാമറ റോളിൽനിന്ന് ഫോട്ടോ സെലക്ട് ചെയ്യുമ്പോൾത്തന്നെ എഫ്.ബിയിലെ ഫോട്ടോ എഡിറ്റിങ് ടൂൾ അതിന്റെ ജോലികൾ ആരംഭിക്കും. ഫോട്ടോയുടെ സ്വാഭാവിക ഭംഗി തന്നെ മതിയെങ്കിൽ, ഓട്ടോമാറ്റിക് എഡിറ്റ് ഒഴിവാക്കാനും അവസരമുണ്ട്.
ഫേസ്‌ബുക്കിൽ അസ്വാഭാവിക ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് തടയാനുള്ള സോഫ്റ്റ്‌വേറിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുയാണെന്നും റിപ്പോർട്ടുണ്ട്. ഫോട്ടോ പരിശോധിച്ച് അതിന്റെ സ്വഭാവം മനസ്സിലാക്കുന്ന ഡിജിറ്റൽ അസിസ്റ്റന്റ് എന്ന സോഫ്റ്റ്‌വേറാകും ഇതിനായി ഉപയോഗിക്കുക. മറ്റുള്ളവർ കാണുമ്പോൾ മോശമായി ചിന്തിക്കാനിടയുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ്, എഫ്.ബി ഉപയോക്താവിനോട് അത് പോസ്റ്റ് ചെയ്യണോ എന്ന് ചോദിക്കുന്ന സംവിധാനമാണ് ഇതോടെ നിലവിൽ വരിക.