- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീക്കട്ടയിലും {{ഉറുമ്പരിച്ചു}}! ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; പണികിട്ടിയതു മുൻ പാസ്വേഡുകൾ പതിവായി ഉപയോഗിച്ചതിനാൽ
ന്യൂയോർക്ക്: ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. സുക്കർബർഗിന്റെ ട്വിറ്റർ, പിൻട്രസ്റ്റ് അക്കൗണ്ടുകളാണു ഹാക്ക് ചെയ്യപ്പെട്ടത്. ഔർ മൈൻ എന്ന പേരിലുള്ള ഹാക്കർ ഗ്രൂപ്പാണ് ഫേസ്‌ബുക്ക് തലവന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ പാസ് വേർഡുകൾ ഹാക്ക് ചെയ്തതിലൂടെയാണ് ഇത് സാധ്യമായത് എന്ന് ഹാക്കർമാർ അവകാശപ്പെടുന്നു. മുൻപ് ഉപയോഗിച്ച പാസ് വേർഡുകൾ തന്നെ പതിവായി ഉപയോഗിക്കുന്ന സുക്കർബർഗിന്റെ രീതി ഹാക്കിംഗിന് സഹായകമായെന്നും ഇവർ പറഞ്ഞു. ചോർന്ന് കിട്ടിയ ലിങ്ക്ഡ്ഇൻ പാസ്വേഡുകളിൽ സുക്കർബർഗിന്റെ പാസ്വേഡും ഉണ്ടായിരുന്നു. ട്വിറ്ററിനും പിൻടെറസ്റ്റിനും അദ്ദേഹം ഇതേ പാസ്വേഡ് തന്നെ ഉപയോഗിച്ചിരുന്നുവെന്നും ഹാക്കർമാർ പറയുന്നു. അതേസമയം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ തിരിച്ചെടുത്തതായി സുക്കർബർഗ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ നെറ്റ് വർക്കിങ് സൈറ്റിന്റെ സ്ഥാപകനായ സുക്കർബർഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം സ

ന്യൂയോർക്ക്: ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. സുക്കർബർഗിന്റെ ട്വിറ്റർ, പിൻട്രസ്റ്റ് അക്കൗണ്ടുകളാണു ഹാക്ക് ചെയ്യപ്പെട്ടത്.
ഔർ മൈൻ എന്ന പേരിലുള്ള ഹാക്കർ ഗ്രൂപ്പാണ് ഫേസ്‌ബുക്ക് തലവന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ പാസ് വേർഡുകൾ ഹാക്ക് ചെയ്തതിലൂടെയാണ് ഇത് സാധ്യമായത് എന്ന് ഹാക്കർമാർ അവകാശപ്പെടുന്നു.
മുൻപ് ഉപയോഗിച്ച പാസ് വേർഡുകൾ തന്നെ പതിവായി ഉപയോഗിക്കുന്ന സുക്കർബർഗിന്റെ രീതി ഹാക്കിംഗിന് സഹായകമായെന്നും ഇവർ പറഞ്ഞു. ചോർന്ന് കിട്ടിയ ലിങ്ക്ഡ്ഇൻ പാസ്വേഡുകളിൽ സുക്കർബർഗിന്റെ പാസ്വേഡും ഉണ്ടായിരുന്നു. ട്വിറ്ററിനും പിൻടെറസ്റ്റിനും അദ്ദേഹം ഇതേ പാസ്വേഡ് തന്നെ ഉപയോഗിച്ചിരുന്നുവെന്നും ഹാക്കർമാർ പറയുന്നു.
അതേസമയം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ തിരിച്ചെടുത്തതായി സുക്കർബർഗ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ നെറ്റ് വർക്കിങ് സൈറ്റിന്റെ സ്ഥാപകനായ സുക്കർബർഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം സൈബർ ലോകത്തിനു വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. സുക്കർബർഗിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത ഗ്രൂപ്പ് തങ്ങളുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടുക്കൊണ്ട് സന്ദേശം അയക്കുകയായിരുന്നു. 'നിങ്ങളുടെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, പിന്റർറെസ്റ്റ് എന്നിവയിലേക്കുള്ള ആക്സസ് ലഭിച്ചു. ഞങ്ങൾ നിങ്ങളുടെ സെക്യൂരിറ്റി ചെക്ക് ചെയ്തതാണ്. ഉടൻ ബന്ധപ്പെടുക' എന്നായിരുന്നു സന്ദേശത്തിൽ. അക്കൗണ്ട് ഹാക്കിങ്ങിനെത്തുടർന്നു ഔർമൈന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു.

