- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈഡ് ആംഗിൾ കാമറ, മൈക്രോഫോൺ, ടച്ച് സ്ക്രീൻ; ആമസോണിന്റൈ 'ഇക്കോ ഷോ'യെ എതിരിടാൻ ചാറ്റ് ഡിവൈസുമായി ഫേസ്‌ബുക്ക് വിപണിയിലേക്ക്: ഇനി ഹോം ഡിവൈസ് മേഖലയും ഫേസ്‌ബുക്ക് ഭരിക്കും
ഹോം ഡിവൈസ് വിപണി കീഴടക്കാൻ പുത്തൻ ചാറ്റ് ഡിവൈസുമായി ഫേസ്‌ബുക്ക് രംഗത്ത്. വൈഡ് ആംഗിൾ കാമറ, മൈക്രോഫോൺ, എഐ സ്പീക്കർ എന്നിവയുള്ള ഫേസ്‌ബുക്കിന്റെ പുതിയ ഹോം ഡിവൈസായ ചാറ്റ് സിസ്റ്റം ഈ വർഷത്തിന്റെ രണ്ടാം പാഗദത്തിൽ വിപണിയിലെത്തും. ഹോം ഡിവൈസ് മേഖലയിലേക്ക് കാലെടുത്തു വെച്ച ഫേസ്‌ബുക്ക് പുതുതായി രൂപം നൽകിയിരിക്കുന്ന ചാറ്റ് ഡിവൈസിന് 'പോർട്ടൽ'എന്നാണ് പേരിട്ടിരിക്കുന്നത്. ലാപ് ടോപ് സൈസിലുള്ള ഈ ചാറ്റ് ഡിവൈസിൽ ടച്ച സ്‌ക്രീനും സ്മാർട്ട് കാമറയും ഉണ്ട്. ആമസോണിന്റെ ചാറ്റ് സിസ്റ്റം ആയ ഇക്കോ ഷോയോട് എതിരിടാനാണ് പുതിയ ചാറ്റ് ഡിവൈസുമായി ഫേസ്‌ബുക്ക് രംഗത്ത് എത്തിയിരിക്കുന്നത്. ഈ വർഷം തന്നെ ഫേസ്‌ബുക്കിന്റെ സ്മാർട്ട് ഹോം ഡിവൈസ് വിപണിയിൽ എത്തും. 500 ഡോളർ വിലവരുന്ന ഫേസ്‌ബുക്കിന്റെ ഈ വീഡിയോ ചാറ്റ് സിസ്റ്റം മെയിൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒരു കൂട്ടമായി ചാറ്റ് ചെയ്യാവുന്ന രീതിയിലാണ് പുതിയ ഡിവൈസിന് ഫേസ്‌ബുക്ക് രൂപം കൊടുത്തിരിക്കുന്നത്. 13-15 ഇഞ്ച് സ്്ക്രീൻ, വൈഡ
ഹോം ഡിവൈസ് വിപണി കീഴടക്കാൻ പുത്തൻ ചാറ്റ് ഡിവൈസുമായി ഫേസ്‌ബുക്ക് രംഗത്ത്. വൈഡ് ആംഗിൾ കാമറ, മൈക്രോഫോൺ, എഐ സ്പീക്കർ എന്നിവയുള്ള ഫേസ്‌ബുക്കിന്റെ പുതിയ ഹോം ഡിവൈസായ ചാറ്റ് സിസ്റ്റം ഈ വർഷത്തിന്റെ രണ്ടാം പാഗദത്തിൽ വിപണിയിലെത്തും.
ഹോം ഡിവൈസ് മേഖലയിലേക്ക് കാലെടുത്തു വെച്ച ഫേസ്‌ബുക്ക് പുതുതായി രൂപം നൽകിയിരിക്കുന്ന ചാറ്റ് ഡിവൈസിന് 'പോർട്ടൽ'എന്നാണ് പേരിട്ടിരിക്കുന്നത്. ലാപ് ടോപ് സൈസിലുള്ള ഈ ചാറ്റ് ഡിവൈസിൽ ടച്ച സ്‌ക്രീനും സ്മാർട്ട് കാമറയും ഉണ്ട്.
ആമസോണിന്റെ ചാറ്റ് സിസ്റ്റം ആയ ഇക്കോ ഷോയോട് എതിരിടാനാണ് പുതിയ ചാറ്റ് ഡിവൈസുമായി ഫേസ്‌ബുക്ക് രംഗത്ത് എത്തിയിരിക്കുന്നത്. ഈ വർഷം തന്നെ ഫേസ്‌ബുക്കിന്റെ സ്മാർട്ട് ഹോം ഡിവൈസ് വിപണിയിൽ എത്തും.
500 ഡോളർ വിലവരുന്ന ഫേസ്‌ബുക്കിന്റെ ഈ വീഡിയോ ചാറ്റ് സിസ്റ്റം മെയിൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒരു കൂട്ടമായി ചാറ്റ് ചെയ്യാവുന്ന രീതിയിലാണ് പുതിയ ഡിവൈസിന് ഫേസ്‌ബുക്ക് രൂപം കൊടുത്തിരിക്കുന്നത്.
13-15 ഇഞ്ച് സ്്ക്രീൻ, വൈഡ് ആങ്കിൾ കാമറ, മൈക്രോഫോൺ ആർട്ടിഫിഷൽ ഇന്റലിജൻസിൽ തീർത്ത സ്പീക്കർ എന്നിവയാണ് പ്രത്യേകത.