വാഷിങ്ടൺ: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ ഇന്നലെ ഫേസ്‌ബുക്ക് നിശ്ചലമായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പല രാജ്യങ്ങളിലും ഫേസ്‌ബുക്ക് പണി മുടക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട ഫേസ്‌ബുക്ക് കിട്ടാതായതോടെ പരാതിയുമായി മിക്ക രാജ്യങ്ങളിൽ നിന്നും നിരവധി പേർ രംഗത്തെത്തി.

യൂറോപ്പ്, ഏഷ്യ, അമേരിക്ക തുടങ്ങി പല സ്ഥലങ്ങളിലും ഫേസ്‌ബുക്ക് ഡൗൺ ആയി. ഫേസ്‌ബുക്ക് കിട്ടാതായ ആദ്യ മണിക്കൂറിൽ തന്നെ പതിനായിരങ്ങൾ പരാതിയുമായി എത്തി. ട്വിറ്ററിലും വാട്‌സ് ആപ്പിലും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഫേസ്‌ബുക്ക് ഉപഭോക്താക്കൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രശ്‌നം പരിഹരിക്കപ്പെടുകയും ഫേസ്‌ബുക്ക് പതിവിലും ഉഷാറാവുകയും ചെയ്തു. യുകെ, ജർമനി, മലേഷ്യ, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഫേസ്‌ബുക്ക് താറുമാറായി.