സോഷ്യൽ മീഡിയയുടെ കാലമാണിത്. ഇവിടെ ഒന്നും രഹസ്യമല്ല. ഒരു നുണ പറഞ്ഞും ആർക്കും പിടിച്ചു നിൽക്കാനാവില്ല. --- ഗീർവാണം അടിക്കന്നവരും പ്രാഞ്ചിയേട്ടന്മാരും നിമിഷ നേരം കൊണ്ടു എട്ടിന്റെ പണി വാങ്ങും. കള്ളത്തരങ്ങൾ പൊളിച്ചടുക്കി പ്രാഞ്ചിയേട്ടന്മാരെയും ഗീർവാണക്കാരെയും ഒരു പരുവത്തിലാക്കാൻ പ്രത്യേക സംഘം തന്നെ സോഷ്യൽ മീഡിയയിലുണ്ട്.

സോഷ്യൽ മീഡിയയുടെ വ്യാപ്തി അറിയാതെ സോഷ്യൽ മീഡിയയെ ഉപയോഗിക്കാൻ ശ്രമിക്കുവരും ദയനീയമായി പൊളിഞ്ഞടുങ്ങി വീഴാറുണ്ട്. ആ വാരിക്കുഴിയിൽ ഏറ്റവും ഒടുവിൽ വീണത് ഏഷ്യാനെറ്റ് ആണെന്നു കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോൺ സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് അന്തിച്ചർച്ച പ്ലാൻ ചെയ്തത് സോഷ്യൽ മീഡിയ അടിച്ചു തകർത്തുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഏകകണ്ഠമായി ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിനെ കുറിച്ച് അന്തിച്ചർച്ച വേണമെന്നു ആവശ്യപ്പെട്ടപ്പോൾ സാമൂഹിക പ്രസക്തി നോക്കി എസ്‌ബിഐ ലയനം തെരഞ്ഞെടുത്ത വിനു വി ജോണിനെയാണ് സോഷ്യൽ മീഡിയ ഒരു പരുവമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിലും ബോബി ചെമ്മണ്ണൂരിനെ വിട്ടുപിടിക്കാൻ പ്രേക്ഷകന് തയ്യാറാവാതെ വന്നതോടെ പുതിയ പരീക്ഷണം ഇടയ്ക്കു വച്ച് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിനു വി ജോൺ എന്നാണ് സൂചന.

ഇന്നു രാവിലെ മുതൽ ഏഷ്യാനെറ്റ് മാത്രം അക്രമിക്കുന്ന രീതി നിർത്തി സോഷ്യൽ മീഡിയ സംഘടിതമായി സർവ്വ ചാനലുകളെയും ആക്രമിക്കുകയാണ്. ബോബി ചെമ്മണ്ണൂർ വാർത്ത മുക്കിയതിനെ കുറിച്ചു കൂട്ടത്തോടെ കമന്റുകൾ ഇട്ടു സ്വര്യം കെടുത്തുകയാാണ് എല്ലാവരും. നിമിഷ നേരം കൊണ്ടാണ് ഓരോ വാർത്തയ്ക്കും കീഴിൽ നൂറ് കണക്കിന് ഒരേ കമന്റുകൾ വന്നു വീഴുന്നത്. മനോരമയും, മാതൃഭൂമിയും ഒക്കെ മത്സരിച്ച് കമന്റുകൾ ഡിലീറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്്. ആദ്യമൊക്കെ ഡിലീറ്റ് ചെയ്ത് ഏഷ്യാനെറ്റും കൈരളിയും സഹികെട്ടു കമന്റുകൾ അവിടെ തന്നെ ഇട്ടിരിക്കുയാണ്. ഒന്നിനു മേൽ ഒന്നായി ഒരു പോസ്റ്റിനു കീഴിൽ ഒരേതരം കമന്റുകൾ വായനക്കാർ മത്സരിച്ച് പോസ്റ്റ് ചെയ്തു വെള്ളം കുടിപ്പിക്കുകയാണ് ഇപ്പോൾ.

സോഷ്യൽ മീഡിയാ കാലത്ത് കൂടുതൽ സോഷ്യലാകുകയാണ് നല്ലതെന്ന തിരിച്ചറിവിൽ അത്തരത്തിലൊരു മുഖം മിനുക്കലിലാണ് ചാനൽ നടത്തിയത്. രാഷ്ട്രീയക്കാർക്കും വിദഗ്ദ്ധർക്കുമൊപ്പം പ്രേക്ഷകർക്കും അഭിപ്രായം പറയാൻ സാധിക്കുന്ന വിധത്തിലുള്ള പരിഷ്‌ക്കാരം എന്ന നിലയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ കൊണ്ടുവരാൻ ശ്രമിച്ചത്.

ചാനലിലെ പ്രൈംട്രൈം ടോക്ക് ഷോയായ ന്യൂസ് അവറിൽ എന്തു ചർച്ച ചെയ്യും എന്ന് ഏഷ്യാനെറ്റ് ചോദിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന്റെ വിഷയം ചർച്ച ചെയ്യുമോ എന്നായിരുന്നു കൂടുതൽ പേരും ചോദിച്ചത്. ഈ ആവശ്യത്തെ ഭൂരിപക്ഷവും പിന്തുണച്ചു. എന്നിട്ടും ഈ വിഷയത്തെ തഴഞ്ഞ് ചാനൽ ചർച്ച ചെയ്തതാകട്ടെ മറ്റൊരു വിഷയവും. ഇതോടെ പ്രേക്ഷക പരിഗണന മാറ്റിവച്ച് ചാനൽ മറ്റു താൽപ്പര്യം സംരക്ഷിച്ചു എന്ന വിധത്തിലായി സോഷ്യൽ മീഡിയയിൽ സംസാരം. പ്രശ്‌നങ്ങളുടെ തുടക്കം അവിടെ നിന്നാണ്.

എന്തായാലും ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ആ സാഹസത്തിന് തയ്യാറാകാതെ വന്നത് ആ ദിവസം മുതൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച കളാണ്. ഇന്ന് രാവിലെ മുതൽ മലയാളത്തിലെ പ്രമുഖ ചാനലുകളുടെ എല്ലാം ഫേസ്‌ബുക് പേജിൽ ചുണക്കുട്ടന്മാരുടെ കമന്റ്‌സ് പൊങ്കാലകളുടെ പ്രവാഹം തന്നെയായിരുന്നു. ഒന്നോ രണ്ടോ ന്യൂസുകളിൽ ഒതുക്കാൻ സോഷ്യൽ മീഡിയയിലെ പ്രതിഷേധക്കാർ തയ്യാറായിരുന്നില്ല. രാവിലെ മുതൽ തുടരുന്ന കമന്റ്‌സ് പൊങ്കാല ഇപ്പോഴും തുടരുകയാണ്.

ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ചര്ച്ച ചെയ്യണമെന്ന് 90% പ്രേക്ഷകരുടെ ആവശ്യം. ഭൂരിപക്ഷം പിന്തുണച്ചിട്ടും നിരാകരിച്ച് ന്യൂസ് അവര്. സോഷ്യലാകാന് സോഷ്യല് മീഡിയയില് ഇറങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന് പണി കിട്ടിയ വിധം അയ്യോ, പൊന്നു മുതലാളിയെ കുറിച്ച് ചര്ച്ച ചെയ്യാനോ..? ഞങ്ങളില്ലേ...-ഏ ഷ്യാനെറ്റ് ന്യൂസ് 90 % ജനങ്ങളുടെ കമന്റ് കാണുക. ഒരു ബന്ധവും ഇല്ലാത്ത ന്യൂസ് വീൗൃ ചർച്ച ചെയ്തു ഏഷ്യാനെറ്റ് ന്യൂസ് =======പ്രേക്ഷകർ =' ചെമ്മണ്ണൂര് എറിഞ്ഞു തരുന്ന എല്ലിന് കഷ്ണങ്ങള് കടിച്ചുപിടിച്ച്, കണ്ണടച്ച് ഇരുട്ടാക്കുമ്പോള് നിങ്ങള് അറിയണം സോഷ്യല് മീഡിയയുടെ ശക്തി... ഈ വാക്കുകൾ ഒരു പ്രതിഷേധത്തിന്റെ മുദ്രാവാക്യമായി ഏറ്റെടുത്തു കൊണ്ടാണ് സോഷ്യൽ മീഡിയയൽ ചോദ്യങ്ങളും ഉത്തരങ്ങളും ഉയരുന്നത്.

വമ്പൻ ശക്തികൾക്കെതിരെ ആഞ്ഞടിക്കാൻ മടിക്കുന്ന ചാനലുകളേ, നിങ്ങൾക്ക് ഉളുപ്പുണ്ടോ എന്നൊരാൾ ചോദിക്കുമ്പോൾ ഉളുപ്പില്ല, പകരം രസകരമായ........... മറുപടി കമന്റ് ബോക്‌സുകളിൽ നിറയുന്നു.

'ഉളുപ്പോടെ, ഉൾഭയത്തോടെ, ഉച്ചാളി ഏഷ്യനെറ്റ്' നേരൊടെ നിർഭയം നിരന്തരം, നമ്മുടെ ക്ഷമ പരീക്ഷിക്കാൻ ഏഷ്യാനെറ്റ് ഇടയ്ക്കിടെ പോസ്റ്റ് ഇടുന്നു. അവരുടെ ദാർഷ്ട്യം കുറയുന്നവരെയോ അല്ലെങ്കിൽ അവരുടെ പേജ് പൂട്ടുന്ന വരെയോ പോരാട്ടം തുടരുക. തളരരുത് സുഹൃത്തുക്കളെ തളരരുത്. വിനു തളർന്നു തുടങ്ങി. നമുക്ക് നഷ്ടപെടാൻ കുറച്ചു എംബി മാത്രം. അവർക്കോ? ഒരാൾ ഇങ്ങനെ ചോദിക്കുമ്പോൾ മറ്റൊരു സുഹൃത്തിന്റെ മറുപടി ഇങ്ങനെയാണ്
സുഹൃത്തുക്കളേ ബോബി ചെമ്മണ്ണൂർ വിഷയത്തിൽ വെറുതേ ഇവിടെവന്ന് പൊങ്കാലയിട്ടതുകൊണ്ടു ഒരു കാര്യവുമില്ല അതു അവരുടെ റീച്ചിനുവേണ്ടി ഉപകാരപ്പെടുകയാണ് ചെയ്യുന്നത് അതുകൊണ്ടു നമ്മളെ ഉണ്ണാക്കന്മാരാക്കിയ ഇവർക്ക് കൊടുക്കേണ്ട 8 ന്റെ പണി ഇവരുടെ പേജ് ൗിഹശസല ചെയ്യുക എന്നതാണു പ്ലീസ് എല്ലാവരും ൗിഹശസല ചെയ്യൂ. ചാനലിന്റെ ഫേസ്‌ബുക് പേജ് അൺലൈക് ചെയ്യാനാണ് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്യുന്നത്.

കൈരളി ചാനലിനു നേരെ പ്രത്യക്ഷത്തിൽ മുദ്രാവാക്യങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും സോഷ്യൽ മീഡിയ ഏറ്റെടുത്ത ഡയലോഗുകൾ കൈരളി ചാനലിന്റെ ഫേസ്‌ബുക് പേജിലെ ന്യൂസ് കമന്റ് ബോക്‌സിലും കാണാവുന്നതാണ്.

സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയ രസകരമായ മുദ്രാവാക്യങ്ങൾ കാണാം...