- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകവ്യാപകമായി ഫേസ്‌ബുക്ക് ഡൗണായി; ഇൻസ്റ്റാഗ്രാമും പണിമുടക്കി; തിരികെ സ്വാഭാവിക നിലയിലെത്തിയത് മുക്കാൽ മണിക്കൂറിന് ശേഷം
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു. ഫേസ്‌ബുക്ക് ഡൗണായെന്നാണ് സൂചന. ഫേസ്‌ബുക്കിന്റെ ടെക്സ്റ്റ്‌ടോപ്പ് പതിപ്പും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാൻ സാധിക്കാതെ വന്നു. അതേസമയം വാട്ട്‌സ്ആപ്പ് തടസ്സമില്ലാതെ ഉപയോഗിക്കാൻ സാധിച്ചു. ഇന്ന് ഇന്ത്യൻ സമയം 12 മണിയോടെയാണ് ഫേസ്‌ബുക്ക് ഉപയ
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു. ഫേസ്‌ബുക്ക് ഡൗണായെന്നാണ് സൂചന. ഫേസ്‌ബുക്കിന്റെ ടെക്സ്റ്റ്‌ടോപ്പ് പതിപ്പും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാൻ സാധിക്കാതെ വന്നു. അതേസമയം വാട്ട്‌സ്ആപ്പ് തടസ്സമില്ലാതെ ഉപയോഗിക്കാൻ സാധിച്ചു. ഇന്ന് ഇന്ത്യൻ സമയം 12 മണിയോടെയാണ് ഫേസ്‌ബുക്ക് ഉപയോഗിക്കാൻ സാങ്കേതിക തടസം നേരിട്ടത്. ഒരു മുക്കാൽ മണിക്കൂറോളം ഫേസ്‌ബുക്കിന്റെ പ്രവർത്തനം താറുമാറായി.
വെബ്‌സൈറ്റുകൾ ഡൗണായതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഫേസ്‌ബുക്കിനൊപ്പം ഇൻസ്റ്റാഗ്രാം, ടിൻഡെർ, എയിം, ഹിപ്ചാറ്റ് തുടങ്ങിയവയും ഡൗണായിട്ടുണ്ടെന്ന് എൻഗാഡ്‌ജെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് ആറ്മാസത്തിന് ശേഷമാണ് ഫേസ്‌ബുക്കിന്റെ പ്രവർത്തനം നിലയ്ക്കുന്നത്.
ഇതിന് മുൻപ് കഴിഞ്ഞ ജൂൺ മാസത്തിൽ ഫേസ്‌ബുക്ക് മണിക്കുറുകളോളം ബ്ലാക്ക് ഔട്ട് ആയിരുന്നു. അന്ന് സാങ്കേതികമായ പിഴവാണെന്നാണ് ഫേസ്‌ബുക്ക് അറിയിച്ചിരുന്നത്. എന്നാൽ പുതിയ ബ്ലാക്ക് ഔട്ട് എല്ലാ രാജ്യങ്ങളിലും ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.