- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളഞ്ഞിട്ട് പിടിച്ച് നിങ്ങളുടെ മുഴുവൻ വിവരങ്ങളും ചോർത്തി അപ്ലിക്കേഷനുകൾ; ഡിലീറ്റ് ചെയ്തിട്ട് രക്ഷപ്പെടാൻ വാട്സാപ്പ് സ്ഥാപകൻ; ഡിലീറ്റ് ചെയ്താലും ഡാറ്റ ചോരുമെന്ന് റിപ്പോർട്ട്; ലോകം എങ്ങും ഉപഭോക്താക്കൾ രോഷത്തിൽ; ഫേസ്‌ബുക്ക് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
ലോകമാകമാനമുള്ള 50 മില്യൺ ഫേസ്‌ബുക്ക് യൂസർമാരുടെ സ്വകാര്യവിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തിന് വിറ്റുവെന്ന വാർത്ത ലോകം ഞെട്ടലോടെയും രോഷത്തോടെയുണാണ് ഉൾക്കൊണ്ടിരിക്കുന്നത്. ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട വിവിധ ആപ്ലിക്കേഷനുകൾ വളഞ്ഞിട്ട് പിടിച്ച് നിങ്ങളുടെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഈ അവസരത്തിൽ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ട് രക്ഷപ്പെടാനാണ് വാട്സാപ്പ് സ്ഥാപകൻ നിർദ്ദേശിക്കുന്നത്. എന്നാൽ ഡിലീറ്റ് ചെയ്താലും നിങ്ങളുടെ വിലപ്പെട്ട ഡാറ്റകൾ ചോരുമെന്നും റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് ലോകമാകമാനമുള്ള ഫേസ്‌ബുക്ക് ഉപഭോക്താക്കൾ കടുത്ത ആശങ്കയിലും രോഷത്തിലുമായിരിക്കുകയാണ്. ഫേസ്‌ബുക്ക് ഇത്തരത്തിൽ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവുും വലിയ പ്രതിസന്ധിയാണെന്നാണ് റിപ്പോർട്ട്. ഫേസ്‌ബുക്കിനായി പ്ലഗിൻസ് ചെയ്യപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് സോഫ്റ്റ് വെയറുകൾ തങ്ങളുടെ നിർണായകമായ ഡാറ്റകൾ ചോർത്തുന്നതിലുള്ള ഞെട്ടൽ നിരവധി യൂസർമാർ ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിട്ടുണ
ലോകമാകമാനമുള്ള 50 മില്യൺ ഫേസ്‌ബുക്ക് യൂസർമാരുടെ സ്വകാര്യവിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തിന് വിറ്റുവെന്ന വാർത്ത ലോകം ഞെട്ടലോടെയും രോഷത്തോടെയുണാണ് ഉൾക്കൊണ്ടിരിക്കുന്നത്. ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട വിവിധ ആപ്ലിക്കേഷനുകൾ വളഞ്ഞിട്ട് പിടിച്ച് നിങ്ങളുടെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഈ അവസരത്തിൽ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ട് രക്ഷപ്പെടാനാണ് വാട്സാപ്പ് സ്ഥാപകൻ നിർദ്ദേശിക്കുന്നത്. എന്നാൽ ഡിലീറ്റ് ചെയ്താലും നിങ്ങളുടെ വിലപ്പെട്ട ഡാറ്റകൾ ചോരുമെന്നും റിപ്പോർട്ടുണ്ട്.
ഇതിനെ തുടർന്ന് ലോകമാകമാനമുള്ള ഫേസ്‌ബുക്ക് ഉപഭോക്താക്കൾ കടുത്ത ആശങ്കയിലും രോഷത്തിലുമായിരിക്കുകയാണ്. ഫേസ്‌ബുക്ക് ഇത്തരത്തിൽ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവുും വലിയ പ്രതിസന്ധിയാണെന്നാണ് റിപ്പോർട്ട്. ഫേസ്‌ബുക്കിനായി പ്ലഗിൻസ് ചെയ്യപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് സോഫ്റ്റ് വെയറുകൾ തങ്ങളുടെ നിർണായകമായ ഡാറ്റകൾ ചോർത്തുന്നതിലുള്ള ഞെട്ടൽ നിരവധി യൂസർമാർ ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. ആമസോൺ, ബുസ്ഫീഡ്, എക്സ്പീഡിയ, എറ്റ്സി, ഇൻസ്റ്റാഗ്രാം, സ്പോട്ടിഫൈ, ടിൻഡർ തുടങ്ങി ഫേസ്‌ബുക്കുമായി കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ജനകീയമായ നിരവധ ആപ്പുകൾ നിങ്ങളുടെ ഡാറ്റകൾ അനുവാദമില്ലാതെ ചോർത്തുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
തന്റെ സ്ഥാപനത്തിന് പറ്റിയ ചില പിഴവുകളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക തട്ടിപ്പിലേക്ക് നയിച്ചിരിക്കുന്നതെന്ന് സമ്മതിച്ച് ഫേസ്‌ബുക്ക് സിഇഒ ആയ മാർക്ക് സുക്കർബർഗ് തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ വർക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നുവെന്നതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് സുക്കർബർഗ് പറയുന്നത്. ഫേസ്‌ബുക്കുമായി ചേർന്ന് ഉപയോഗിച്ചിരുന്ന ഓരോ പ്രത്യേക ആപ്പുമായും തങ്ങളുടെ വിവരങ്ങൾ പങ്ക് വയ്ക്കുന്നതിനുള്ള പെർമിഷൻ നിരവധി യൂസർമാർ മാന്വലായി നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇത് സമയവും ശ്രദ്ധയും ഏറെ വേണ്ടുന്ന മിനക്കെട്ട പണിയാണ്. എന്നാൽ ഇതിന് മുമ്പ് തേഡ് പാർട്ടികളിലൂടെ ഷെയർ ചെയ്യപ്പെട്ട് ഡാറ്റ തിരിച്ച് പിടിക്കാൻ സാധിക്കുമോയെന്ന കാര്യം വ്യക്തമല്ല. ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ക്വിസ് ആപ്പിലൂടെയാണ് നിരവധി പേരുടെ ഡാറ്റ ഫേസ്‌ബുക്ക് വഴി കവർന്നിരിക്കുന്നതെന്നത് നിരവധി ഫേസ്‌ബുക്ക് യൂസർമാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. 2015ൽ 270,000 ഫേസ്‌ബുക്ക് യൂസർമാരായിരുന്നു ഈ ക്വിസ് ആപ്പ് ഉപയോഗിച്ചിരുന്നത്. കോഗൻ കേംബ്രിഡ്ജ് അനലിറ്റിക്ക ക്രിയേറ്റ് ചെയ്തതിന് ശേഷം ഈ ആപ്പ് അവർക്ക് വിൽക്കുകയായിരുന്നു. ഇത്തരം ഡാറ്റകൾ ട്രംപിന്റെ പ്രചാരണത്തിന് ഉപയോഗിച്ച് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ കേംബ്രിഡ്ജ് അനലിറ്റിക്ക അടുത്ത ദിവസങ്ങളിൽ വൻ വിമർശനത്തിനായിരുന്നു വിധേയമായിരുന്നത്.
ഡാറ്റകൾ ആപ്പുകൾ കവരാതിരിക്കാൻ
ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട ആപ്പുകൾ നിങ്ങളുടെ ഡാറ്റ കവരാതിരിക്കാൻ ഒരു വഴി ഫേസ്‌ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുകയെന്നതാണ്. എന്നാൽ ഇത് പലപ്പോഴും പ്രായോഗികമല്ലാത്തതിനാൽ മറ്റ് മാർഗങ്ങൾ അനുവർത്തിക്കാം. ഇതിനായി ഫേസ്‌ബുക്കിന്റെ ഡെസ്‌ക്ടോപ്പ് വെർഷനിലെ ഏറ്റവും വലത് ഭാഗത്തെ കോണിൽ മുകളിലുള്ള ഡ്രോപ്പ് ഡൗൺ ആരോയിൽ പോയി സെറ്റിങ്സ് തെരഞ്ഞെടുക്കുക. ആ പേജിന്റെ ഇടതു ഭാഗത്തുള്ള ആപ്സ് ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് താഴത്തെ ഷോ ആളിൽ ക്ലിക്ക് ചെയ്യണം. ഇവിടെ നിരവധി ആപ്പുകൾ തെളിഞ്ഞ് വരും. നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ളവ യാണിവ. ഇവ നിങ്ങൾക്ക് എഡിറ്റ് ചെയ്യാനും റിമൂവ് ചെയ്യാനും സാധിക്കും. ഇവ നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിനെ ട്രാക്ക് ചെയ്യണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് ഇവിടെ വച്ച് തീരുമാനിക്കാൻ സാധിക്കും. ഓരോ ആപ്പിന് മേലും മൗസ് വയ്ക്കുമ്പോൾ എഡിറ്റ് ഓപ്ഷനും അവ നീക്കം ചെയ്യുന്നതിനുള്ള റിമൂവ് ഓപ്ഷനും കാണാം. ഓരോ ആപ്പിനും ഏത് തരത്തിലുള്ള പെർമിഷനാണ് നിങ്ങളുടെ ഡാറ്റകളുടെ മുകളിൽ വരേണ്ടെന്ന് ഇവിടെ സെറ്റ് ചെയ്യാം.
ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റാക്കിയാലും ഡാറ്റ ചോരും
ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്താലും നിങ്ങളുടെ വിലപ്പെട്ട ഡാറ്റകൾ ചോരുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന പുതിയ മുന്നറിയിപ്പ്.ഫേസ്‌ബുക്കിൽ 2014ൽ ഏർപ്പെടുത്തിയ ഫേസ്‌ബുക്ക് ഓഡിയൻസ് നെറ്റ് വർക്ക് എന്ന സംവിധാനമാണിതിന് കാരണം. ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന അഡ്വർടൈസിങ് തന്ത്രമാണിത്. നിങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പരസ്യങ്ങൾ നിങ്ങൾക്കെത്തിക്കുന്ന സംവിധാനമാണിത്. ഇതിനായി നിങ്ങളുടെ താൽപര്യങ്ങളും മറ്റും കമ്പനികൾക്ക് ഫേസ്‌ബുക്ക് പ്രദാനം ചെയ്യുന്നുമുണ്ട്. നിങ്ങൾ അക്കൗണ്ട് ഡിലീറ്റ് ചെയ്താലും നിങ്ങളുടെ വിവരങ്ങൾ ഈ നെറ്റ് വർക്കിലൂടെ കാണാൻ സാധിക്കുമെന്നതിനാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്താലും നിങ്ങളുടെ ഡാറ്റകളെ സുരക്ഷിതമാക്കാനാവില്ലെന്നാണ് ചില വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.