- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കും ലോഗോ മാറ്റുന്നു; എയ്ക്കും ബിക്കും പുതിയ ഷേപ്പ്; വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാത്ത മാറ്റം
ലോമാകമാനമുള്ള കോടിക്കണക്കിന് ഫേസ്‌ബുക്ക് യൂസർമാരുടെ മനസിൽ പതിഞ്ഞ ലോഗോയാണ് ഫേസ്‌ബുക്കിനുള്ളത്. എന്നാൽ ഫേസ്‌ബുക്കിന്റെ ലോഗോയിൽ ചില്ലറ മാറ്റങ്ങൾ വരുത്താൻ പോവുകയാണ്. ഫേസ്‌ബുക്ക് പ്രോഡക്ട് ഡിസൈനറായ സൗറോ കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം ഫേസ്‌ബുക്ക് ആപ്പ് ലോഗോയിലെ എയ്ക്കും ബിക്ക
ലോമാകമാനമുള്ള കോടിക്കണക്കിന് ഫേസ്‌ബുക്ക് യൂസർമാരുടെ മനസിൽ പതിഞ്ഞ ലോഗോയാണ് ഫേസ്‌ബുക്കിനുള്ളത്. എന്നാൽ ഫേസ്‌ബുക്കിന്റെ ലോഗോയിൽ ചില്ലറ മാറ്റങ്ങൾ വരുത്താൻ പോവുകയാണ്. ഫേസ്‌ബുക്ക് പ്രോഡക്ട് ഡിസൈനറായ സൗറോ കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം ഫേസ്‌ബുക്ക് ആപ്പ് ലോഗോയിലെ എയ്ക്കും ബിക്കും പുതിയ ഷേപ്പാണുണ്ടാവുക. എന്നാൽ ഈ വ്യത്യാസം ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നും വരില്ല. ഇത് അടുത്ത് തന്നെ നിലവിൽ വരുമെന്നും ഡിസൈനർ വ്യക്തമാക്കിയിട്ടുണ്ട്.
മാറ്റം വരുത്തുന്നുണ്ടെങ്കിലും ലോഗോയിലെ ബ്ലൂ, വൈറ്റ് കളറുകൾ അതേ പടി തുടരുന്നതാണ്. പുതിയ ലോഗോയിൽ എ എന്ന അക്ഷരം രണ്ട് ലെയറിലായിട്ടായിരിക്കും കാണപ്പെടുക. ഇതുപ്രകാരം ബി ലെറ്ററിനും ചില്ലറ മാറ്റങ്ങളുണ്ടാകും. ലോഗോയുടെ അരികുകൾ കൂടുതൽ ഷാർപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ലോഗോയുടെ വീതി വർധിപ്പിക്കുന്നുമുണ്ട്. നിറം അൽപം ലൈറ്റാക്കുന്നുണ്ട്. ബ്രൈറ്റ് ഗ്രീൻ കളർ കൊണ്ടുവരാനാണ് നീക്കമെന്ന് സൂചനയുണ്ട്.
ലോഗോയുടെ കളർമാറ്റവുമായി ബന്ധപ്പെട്ട് ഒരു ബൃഹത്തായ ടീം 5000 കളറുകളിലൂടെ കടന്ന് പോയിട്ടുണ്ടെന്നാണ് മ്യൂസിക് സ്ട്രീമിംഗിലെ കോപ്പി ഹെഡായ പോൾ മൗൾട്ടൻ പറയുന്നത്. കളർമാറ്റം ഒരു നീണ്ട പ്രക്രിയയാണെന്നും അതിനായി തങ്ങൾ നിരവധി ഗ്രീൻ കളറുകളിലൂടെ കടന്ന് പോയിട്ടുണ്ടെന്നും അത് പ്രാബല്യത്തിൽ വരാൻ മാസങ്ങളെടുക്കുമെന്നുമാണ് പോൾ മൗൽട്ടൻ പറയുന്നത്. എന്നാൽ പുതിയ നിറം മാറ്റത്തിനെതിരെ നൂറ് കണക്കിന് യൂസർമാർ രംഗത്തെത്തിയിട്ടുണ്ട്. നിറം മാറ്റം തങ്ങളെ കൊല്ലുന്നതിന് തുല്യമാണെന്നാണവർ പറയുന്നത്.