- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേര് വെളിപ്പെടുത്താതെ ഫേസ്ബുക്കിൽ ചാറ്റാൻ താൽപര്യമുണ്ടോ...?; റൂംസ് ആപ്ലിക്കേഷൻ വരുന്നു; പഴയ ചാറ്റ് ഫോറങ്ങളും പുനർജന്മം
ഫേസ്ബുക്കിൽ റൂംസ് എന്നൊരു പുതിയ ആപ്ലിക്കേഷൻ വരുന്നു. ഇതിലൂടെ യൂസർമാർക്ക് വെർച്വൽ റൂമുകൾ ക്രിയേറ്റ് ചെയ്യാനും തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാനും സാധിക്കും. ഇന്റർനെറ്റിന്റെ ആദ്യകാലങ്ങളിൽ സോഷ്യൽ നെറ്റ് വർക്കിംഗിൽ ചാറ്റ് ഫോറങ്ങൾ ജനകീയമായ ഓപ്ഷനുകളായിരുന്നു. ഫേസ്‌ബുക്ക് ഇപ്പോൾ ഇതിനെയൊന്ന് പരിഷ്കരിച്
ഫേസ്ബുക്കിൽ റൂംസ് എന്നൊരു പുതിയ ആപ്ലിക്കേഷൻ വരുന്നു. ഇതിലൂടെ യൂസർമാർക്ക് വെർച്വൽ റൂമുകൾ ക്രിയേറ്റ് ചെയ്യാനും തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാനും സാധിക്കും.
ഇന്റർനെറ്റിന്റെ ആദ്യകാലങ്ങളിൽ സോഷ്യൽ നെറ്റ് വർക്കിംഗിൽ ചാറ്റ് ഫോറങ്ങൾ ജനകീയമായ ഓപ്ഷനുകളായിരുന്നു. ഫേസ്‌ബുക്ക് ഇപ്പോൾ ഇതിനെയൊന്ന് പരിഷ്‌കരിച്ച് സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാനുള്ള റൂംസ് ആപ്ലിക്കേഷനാക്കി മാറ്റിയിരക്കുകയാണ്. എവിടെയാണ് താമസിക്കുന്നതെന്നോ സാമൂഹ്യബന്ധങ്ങളോ ഷെയർ ചെയ്യാതെ പൊതുവായ കാര്യങ്ങൾ പങ്ക് വയ്ക്കുകയാണ് ഫോറങ്ങളിലും മെസേജ് ബോർഡുകളിലും ചാറ്റ് റൂമുകളിലും ചെയ്യുന്നത്. ഇതിലൂടെ പൊതുവായ കാര്യങ്ങളാണ് ചർച്ച ചെയ്യുയെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഫേസ്‌ബുക്കിന്റെ ക്രിയേറ്റീവ് ലാബ് ബ്ലോഗ് വെളിപ്പെടുത്തുന്നു.
ഫോട്ടോകൾ, വീഡിയോ തുടങ്ങിയവ ഷെയർ ചെയ്യാനുള്ള ഒരു വെർച്വൽ പ്ലാറ്റ്‌ഫോമായും റൂംസ് പ്രവർത്തിക്കുന്നു. ഇതിന് പുറമെ തെരഞ്ഞെടുത്ത ഒരു വിഷയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടങ്ങി വയ്ക്കാനും പങ്ക് ചേരാനുമുള്ള ടെക്സ്റ്റുകൾ പങ്ക് വയ്ക്കാനും റൂംസിലൂടെ സാധിക്കുന്നു. ഇതിൽ ആരൊക്കെയാണ് പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കാൻ ഒരു റൂമിന്റെ അഡ്‌മിന് സാധിക്കും. ഇൻവൈറ്റ് ചെയ്‌തോ ഒരു പബ്ലിക്ക് ലിങ്ക് പോസ്റ്റ് ചെയ്‌തോ ആണ് അഡ്‌മിൻ ഇത് നിർവഹിക്കുന്നത്. യുഎസിലെയും ബ്രിട്ടനിലുമാണിത് ഈ ആപ്ലിക്കേഷൻ ഇപ്പോൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്.