ന്യന്റെ ടൈംലൈനിൽ കയറി അനാവശ്യ പോസ്റ്റുകൾ ടാഗ് ചെയ്ത് രസിക്കുന്നവരാണ് ഫേസ്‌ബുക്കിലെ ഏറ്റവും വലിയ ശല്യക്കാരികളായ വ്യവഹാരികൾ. ഇത്തരം ശല്യക്കാർരെ നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന ഒരു ബട്ടൺകൂടി ഫേസ്‌ബുക്കിൽ രംഗപ്രേവേശം ചെയ്യുന്നു. ശല്യക്കാരെ അൺഫ്രണ്ട് ചെയ്യുന്നതിന് പകരം നിശ്ചിത കാലയളവിലേക്ക് അൺഫോളോ ചെയ്യാതിരിക്കുന്നതിനുള്ള വഴിയാണിത്. 

ഇങ്ങനെ ചെയ്യുന്നതോടെ ശല്യക്കാരായ സുഹൃത്തുക്കളുടെ പോസ്റ്റുകൾ നിങ്ങളെ തേടിയെത്തില്ല. അൺഫോളെ ചെയ്യുന്നതും അൺഫ്രണ്ട് ചെയ്യുന്നതും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. അൺഫോളോ ചെയ്യുന്ന ആളുടെ പ്രൊഫൈൽ നിങ്ങൾക്ക് പരിശോധിക്കാനാവും. മാത്രമല്ല, നിങ്ങൾ അവരെ ഫോളോ ചെയ്യുന്നില്ല എന്നതിന്റെ യാതൊരു സൂചനയും അവർക്ക് ലഭിക്കുകയുമില്ല.
നിങ്ങളുടെ ന്യൂസ് ഫീഡിൽ എന്തു കാണണെന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്ക് പൂർണമായി ഇതോടെ ലഭിക്കുമെന്ന് അൺഫോളോ ബട്ടൺ ഉൾപ്പെടുത്തിയ കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ മാർക്ക് സുക്കർബർഗ് പറയുന്നു. ഏത് പേജും ഏത് ഗ്രൂപ്പും ഇത്തരത്തിൽ അൺഫോളോ ചെയ്യാനാവും. അൺഫോളോ ചെയ്യുന്നതിന് നേരത്തെ തന്നെ ഫേസ്‌ബുക്കിൽ സംവിധാനമുണ്ടെങ്കിലും കൂടുതൽ കാര്യക്ഷമമായ രീതിയിൽ ഇത് പ്രവർത്തിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

മൊബൈൽ ആപ്പിന്റെ വലതുമൂലയിലുള്ള മോർ എന്ന ഓപ്ഷനിൽ പോയശേഷം സെറ്റിങ്‌സ് തുറക്കുക. അതിൽ ന്യൂസ് ഫീഡ് പ്രിഫറൻസസിൽ കടന്നാൽ, അൺഫോളോ ചെയ്യേണ്ട സുഹൃത്തുക്കളെയും ഗ്രൂപ്പുകളെയും തിരഞ്ഞെടുക്കാം. നിങ്ങൾ അൺഫോളോ ചെയ്തവരുടെ ലിസ്റ്റും ഇവിടെ കാണാനാകും. തിരികെ ആരെയെങ്കിലും ഫോളോ ചെയ്യണമെങ്കിലും അവരെ ഡീസെലക്ട് ചെയ്താൽ മാത്രം മതി.

ന്യൂസ് ഫീഡ് കൂടുതൽ യൂസർ ഫ്രണ്ട്‌ലി ആക്കുന്നതിന്റെ ഭാഗമായാണ് അൺഫോളോ ബട്ടൺ ഫേസ്‌ബുക്ക് അവതരിപ്പിക്കുന്നത്. ന്യൂസ് ഫീഡ് പ്രിഫറൻസ് ഉപയോഗിച്ച് ആരുടെയൊക്കെ പോസ്റ്റുകൾ ന്യൂസ് ഫീഡിൽ ആദ്യം വരണമെന്ന് തീരുമാനിക്കാൻ പോലും സാധിക്കും. പ്രിയപ്പെട്ടവരുടെ പോസ്റ്റുകൾ കാണാതെ പോകില്ലെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.