- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് പ്രണയത്തിൽ കുരുങ്ങി കാമുകനെ തേടി പതിനേഴുകാരി തിരുവനന്തപുരത്തു നിന്നും അടിമാലിയിലെത്തി; രാത്രി ടൗണിൽ തനിച്ചിറങ്ങിയത് കണ്ട ബസ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു; ചോദ്യം ചെയ്യലിൽ കൗമാര കാമുകനെ തേടിയെത്തിയതെന്ന് സമ്മതിച്ചു; വീട്ടുകാരെ വിളിച്ചുവരുത്തി തിരിച്ചയച്ച് ഉദ്യോഗസ്ഥർ
അടിമാലി: ഫേസ്‌ബുക്ക് പ്രണയത്തിൽ കുരുങ്ങിയ പതിനേഴുകാരി കാമുകനെ തേടി തിരുവനന്തപുരത്തു നിന്നും അടിമാലിയിലെത്തിയെങ്കിലും പൊലീസ് തിരികെ അയച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം. രാത്രി ഒൻപതു മണിയോടെയാണ് പെൺകുട്ടി സ്വകാര്യ ബസിൽ അടിമാലി ടൗണിലെത്തിയത്. സംശയം തോന്നിയ ബസ് ജീവനക്കാരാണ് അടിമാലി പൊലീസിൽ വിവരം അറിയിച്ചത്. വനിതാ പൊലീസ് വിവരം ചോദിച്ചെങ്കിലും എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുകയാണെന്നും പാലക്കാട്ടുള്ള വീട്ടിൽ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നും കുട്ടി പറഞ്ഞു. മൂന്നാറിലെ റിസോർട്ടിൽ ജോലി ചെയ്യുന്ന സഹോദരനോട് പണം വാങ്ങാനാണ് തനിച്ചു വന്നതെന്നും അറിയിച്ചു. ഇതിനിടെ കോതമംഗലത്തു വച്ച് പെൺകുട്ടിയോടൊപ്പം കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരം ലഭിച്ചിരുന്നു. രാത്രിയിൽ സമീപത്തെ കോൺവന്റിൽ പെൺകുട്ടിയെ താൽക്കാലികമായി താമസിപ്പിച്ചു. പെൺകുട്ടി പരസ്പര വിരുദ്ധമായി പറഞ്ഞതോടെ പൊലീസും വെട്ടിലായി. തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെയാണ് മൂന്നാറിലുള്ള പതിനേഴുകാരനുമായി ഫേസ് ബുക്ക് പ്രണയത്തിൽപ്പെട്ട വിവരം പെൺ
അടിമാലി: ഫേസ്‌ബുക്ക് പ്രണയത്തിൽ കുരുങ്ങിയ പതിനേഴുകാരി കാമുകനെ തേടി തിരുവനന്തപുരത്തു നിന്നും അടിമാലിയിലെത്തിയെങ്കിലും പൊലീസ് തിരികെ അയച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം. രാത്രി ഒൻപതു മണിയോടെയാണ് പെൺകുട്ടി സ്വകാര്യ ബസിൽ അടിമാലി ടൗണിലെത്തിയത്. സംശയം തോന്നിയ ബസ് ജീവനക്കാരാണ് അടിമാലി പൊലീസിൽ വിവരം അറിയിച്ചത്.
വനിതാ പൊലീസ് വിവരം ചോദിച്ചെങ്കിലും എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുകയാണെന്നും പാലക്കാട്ടുള്ള വീട്ടിൽ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നും കുട്ടി പറഞ്ഞു. മൂന്നാറിലെ റിസോർട്ടിൽ ജോലി ചെയ്യുന്ന സഹോദരനോട് പണം വാങ്ങാനാണ് തനിച്ചു വന്നതെന്നും അറിയിച്ചു. ഇതിനിടെ കോതമംഗലത്തു വച്ച് പെൺകുട്ടിയോടൊപ്പം കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരം ലഭിച്ചിരുന്നു. രാത്രിയിൽ സമീപത്തെ കോൺവന്റിൽ പെൺകുട്ടിയെ താൽക്കാലികമായി താമസിപ്പിച്ചു.
പെൺകുട്ടി പരസ്പര വിരുദ്ധമായി പറഞ്ഞതോടെ പൊലീസും വെട്ടിലായി. തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെയാണ് മൂന്നാറിലുള്ള പതിനേഴുകാരനുമായി ഫേസ് ബുക്ക് പ്രണയത്തിൽപ്പെട്ട വിവരം പെൺകുട്ടി സമ്മതിച്ചത്. തിരുവനന്തപുരം കഴക്കൂട്ടത്തെ വീട്ടിൽ ബന്ധുക്കളുമായി പിണങ്ങിയാണ് കാമുകനെ തേടി പെൺകുട്ടി കെ.എസ്.ആർ.ടി.സി. ബസിൽ കോതമംഗലത്തെത്തിയത്. രാത്രി സമയത്ത് ഇവിടെ വച്ച് ശല്യം ചെയ്യാൻ ശ്രമിച്ച യുവാവിനെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്.
ഇതിനിടെ, പ്രണയത്തിലായതായി പെൺകുട്ടി പറഞ്ഞ യുവാവിനെ അടിമാലി പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും പെൺകുട്ടിയെ കണ്ടതോടെ ഇയാൾ ബന്ധം നിഷേധിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ കഴക്കൂട്ടം പൊലീസിൽ ചൊവ്വാഴ്ച പരാതി നൽകിയിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് ബന്ധുക്കളെ അടിമാലിയിൽ വിളിച്ചു വരുത്തി ബുധനാഴ്ച രാത്രിയോടെ പെൺകുട്ടിയെ വീട്ടിലേക്ക് അയച്ച് അടിമാലി പൊലീസും തടിയൂരി. സംഭവത്തിൽ തങ്ങൾ കേസെടുത്തിട്ടില്ലെന്ന് അടിമാലി എസ്.ഐ. ജോൺസൻ പറഞ്ഞു.