- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിച്ചോടുന്ന തിരക്കിൽ ബൈക്കിൽ ഇന്ധനം അടിക്കാൻ മറന്നു; കണ്ണൂരിൽ നിന്ന് പുറപ്പെട്ട ഫേസ്‌ബുക്ക് കമിതാക്കൾ രാത്രി പെരുവഴിയിലായി; ചേർത്തല പൊലീസ് പിടികൂടിയതോടെ ആന്റിക്ലൈമാക്സ്
കണ്ണുർ: സോഷ്യൽ മീഡിയയിലുടെ പ്രണയിച്ച് കാമുകനൊപ്പം ജീവിക്കാൻ നാടുവിട്ട 20 വയസുകാരിക്ക് ഇന്ധന വില പാരയായി.ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയിച്ച് പ്രണയിച്ചത്. യുവാവിനൊപ്പം ആലപ്പുഴ ചേർത്തലയിലേക്ക് നാടുവിട്ട യുവതിയാണ്
കാമുകന്റെ ബൈക്കിന്റെ ഇന്ധനം തീർന്നതോടെ രാത്രിയിൽ പെരുവഴിയിലായത്.
ഈ സമയം ഇതുവഴി വന്ന പൊലീസ് സംശയാസ്പദമായി നടുറോഡിൽ കണ്ട ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് യുവതി കണ്ണുർ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയിൽ നിന്നും പ്രണയം തലയ്ക്ക് പിടിച്ച് ഒളിച്ചോടി വന്നതാണെന്ന് മനസിലായത്. ചെറുപുഴ തിരുമേനി മുളപ്രയിൽ നിന്നും രാവിലെ പയ്യന്നൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പഠിക്കാനായി വീട്ടിൽ നിന്നുമിറങ്ങിയ 20കാരിയാണ് ചേർത്തല പൊലീസിന്റെ പിടിയിലായത്.
ഫെയ്‌സ് ബുക്ക് കാമുകനായ കരുനാഗപ്പള്ളി സ്വദേശിയായ യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ ഇന്ധനം തീർന്നതാണ് ഇരുവർക്കും പണിയായത്. യുവതിയെ കുറിച്ചറിയാൻ ചേർത്തല പൊലീസ് ചെറുപുഴ സ്റ്റേഷനിലേക്ക് വിവരമറിയിച്ചപ്പോഴാണ് യുവതിയെ കാണ്മാനില്ലെന്ന് കാണിച്ച് പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞത്.തുടർന്ന് ചേർത്തല പൊലിസ് യുവതിയെ കൈയോടെ ചെറുപുഴയിലെത്തിച്ച് പൊലിസിന് കൈമാറുകയായിരുന്നു. തുടർന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം കോടതി വിട്ടയച്ചു
സ്പോർട്സ് ഡെസ്ക്