തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനു പിന്തുണയുമായി ഒരു ഫേസ്‌ബുക്ക് പേജ്. 'വൈ ഐ സപ്പോർട്ട് നികേഷ്' എന്ന പേരിലാണ് ഫേസ്‌ബുക്കിൽ പുതിയ പേജ് ആരംഭിച്ചിരിക്കുന്നത്.

ഭരണകൂടം കോർപറേറ്റ് മേധാവിത്തത്തിന് അടിമപ്പെടുന്നുവെന്നും സത്യം പറയുന്ന മാദ്ധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും വ്യക്തമാക്കുകയാണ് ലക്ഷ്യമെന്ന് പേജിൽ സൂചിപ്പിക്കുന്നു. നിഷ്പക്ഷ മാദ്ധ്യമമായി നിലകൊള്ളാനും ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി പോരാടാനും ശ്രമിക്കുന്നവർക്കെതിരായ നിലപാടുകളെ പിന്തുണയ്ക്കാനാണ് പേജ് ആവശ്യപ്പെടുന്നത്.

നികേഷിനെ അറസ്റ്റുചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ നേതാവ് വി എസ് സുനിൽ കുമാർ തുടങ്ങിയവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും പേജിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.