നപ്രിയ താരം ദിലീപിന്റെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായി. താരത്തിന് ജന്മദിനാശംസനേരാൻ ആരാധകർ ഫേസ്‌ബുക്കിൽ പരതിയപ്പോഴാണ് പേജ് കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഫേസ്‌ബുക്കിൽ സജീവമായിരുന്ന നടന്റെ ഔദ്യോഗിക പേജ് അപ്രത്യക്ഷമായത് എങ്ങനെയെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകർ. അതിനിടെ നടി ഭാവനയുടെയും ഫേസ്‌ബുക്ക് പേജും അപ്രത്യക്ഷമായി.

സിനിമയുടെ പ്രമോഷനും മറ്റു വിവരങ്ങൾ പങ്കുവയക്കാനും ഒരു പ്രധാനമാദ്ധ്യമമായി സെലിബ്രിറ്റികൾ അടക്കമുള്ളവർ ഉപയോഗിക്കുന്നതു ഫേസ്‌ബുക്കാണ്. ഫേസ്‌ബുക്ക് പേജ് പ്രചാരണത്തിന് സഹായിക്കുമെന്നതിൽ ആർക്കും തർക്കമില്ല.

അതിനാൽ തന്നെ ദിലീപിന്റെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായതിൽ സിനിമാരംഗത്തുള്ളവരും ആശങ്കയിലാണ്. കാരണം വ്യക്തമല്ലാത്തതാണ് ഏവരും ആശങ്കയിലാകാൻ കാരണം.

അതേസമയം, തനിക്ക് ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഇല്ലെന്ന് കഴിഞ്ഞ ദിവസം ഭാവന വെളിപ്പെടുത്തിയിരുന്നു. മറ്റാരോ ആണ് ഭാവനയുടെ പേരിൽ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്നത്. അതിനാൽ പേജ് അപ്രത്യക്ഷമായതിൽ ഭാവനയ്ക്ക് വിഷമമോ പരാതിയോ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വെരിഫിക്കേഷനോടെയാണ് ഭാവനയുടെ പേജ് രണ്ടാഴ്ച മുമ്പുവരെ പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്.