- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഹിന്ദു ചെക്കനും മുസ്ലിം പെൺകുട്ടിയും ഇവരെ ശ്രദ്ധിക്കുക; തുഷാരഗിരി സന്ദർശിക്കാനെത്തിയ സുഹൃത്തുക്കൾക്ക് നേരെ സദാചാര ഗുണ്ടായിസം; ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ രൂക്ഷ വിമർശനം: ഒടുവിൽ പോസ്റ്റ് പിൻവലിച്ച് തലയൂരി
കോഴിക്കോട്: സദാചാര ഗുണ്ടകളുടെ വിളയാട്ടം പരിധി ലംഘിച്ച് ഫേസ്‌ബുക്കിലും എത്തി. ഒടുവിൽ ഫേസ്‌ബുക്കിലൂടെ ചീത്ത വിളികേട്ട് മടുത്തയാൾ പോസ്റ്റ് പിൻവലിച്ച് തലയൂരി. കോടഞ്ചേരി തുഷാരഗിരി സന്ദർശിക്കാനെത്തിയ സുഹൃത്തുക്കൾക്ക് നേരെയാണ് സദാചാര ഗുണ്ടായിസവുമായി സയീദ് എംടി കുഞ്ഞൂട്ടി എളാംകാവ് എന്നയാൾ എത്തിയത്. ആക്ടീവയിൽ എത്തിയ ഇവരുടെ ഫോട്ടോയും വീഡിയോയും പകർത്തി ഇയാൾ ഫേസ്‌ബുക്കിൽ ഇടുകയായിരുന്നു. ഒരു ഹിന്ദു ചെക്കൻ മുസ്ലിം പെൺകുട്ടിയേയും കൊണ്ട് കോഴിക്കോട് കോടഞ്ചേരി തുഷാരഗിരിയിൽ വന്നതായി കണ്ടു. ഇവരെ തിരിച്ചറിയുന്നവർ ശ്രദ്ധിക്കുക-ഇതായിരുന്നു ഇയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഫേസ്‌ബുക്കിൽ ഇട്ട് പിന്തുണ ലഭിക്കുമെന്ന് കരുതിയാണ് ഇയാൾ ഇത് പോസ്റ്റ് ചെയ്തത്. എന്നാൽ രൂക്ഷ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. ഇയാളുടെ പോസ്റ്റ് സദാചാര ഗുണ്ടായിസം തന്നെയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. വിമർശനം കടുത്തതോടെ പിടിച്ചു നിൽക്കാനാകാതെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുഷാരഗിരി സന്ദർശിക്കാനെത്തിയ പെൺകുട്ടിയേയും ആൺകുട്ടിയേയും വ്യത്യസ്ത മതക്കാരാണെന
കോഴിക്കോട്: സദാചാര ഗുണ്ടകളുടെ വിളയാട്ടം പരിധി ലംഘിച്ച് ഫേസ്‌ബുക്കിലും എത്തി. ഒടുവിൽ ഫേസ്‌ബുക്കിലൂടെ ചീത്ത വിളികേട്ട് മടുത്തയാൾ പോസ്റ്റ് പിൻവലിച്ച് തലയൂരി.
കോടഞ്ചേരി തുഷാരഗിരി സന്ദർശിക്കാനെത്തിയ സുഹൃത്തുക്കൾക്ക് നേരെയാണ് സദാചാര ഗുണ്ടായിസവുമായി സയീദ് എംടി കുഞ്ഞൂട്ടി എളാംകാവ് എന്നയാൾ എത്തിയത്. ആക്ടീവയിൽ എത്തിയ ഇവരുടെ ഫോട്ടോയും വീഡിയോയും പകർത്തി ഇയാൾ ഫേസ്‌ബുക്കിൽ ഇടുകയായിരുന്നു.
ഒരു ഹിന്ദു ചെക്കൻ മുസ്ലിം പെൺകുട്ടിയേയും കൊണ്ട് കോഴിക്കോട് കോടഞ്ചേരി തുഷാരഗിരിയിൽ വന്നതായി കണ്ടു. ഇവരെ തിരിച്ചറിയുന്നവർ ശ്രദ്ധിക്കുക-ഇതായിരുന്നു ഇയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഫേസ്‌ബുക്കിൽ ഇട്ട് പിന്തുണ ലഭിക്കുമെന്ന് കരുതിയാണ് ഇയാൾ ഇത് പോസ്റ്റ് ചെയ്തത്. എന്നാൽ രൂക്ഷ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. ഇയാളുടെ പോസ്റ്റ് സദാചാര ഗുണ്ടായിസം തന്നെയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. വിമർശനം കടുത്തതോടെ പിടിച്ചു നിൽക്കാനാകാതെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
തുഷാരഗിരി സന്ദർശിക്കാനെത്തിയ പെൺകുട്ടിയേയും ആൺകുട്ടിയേയും വ്യത്യസ്ത മതക്കാരാണെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞു വയ്ക്കുകയും വീഡിയോ പകർത്തുകയുമായിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും ഇതിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കുകയാണ്.