- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാലി മരക്കാർ ഒരു ദൂരദർശിനിയിലൂടെ നോക്കുന്ന ചിത്രം കണ്ടു; ഇതു ചരിത്രത്തോട് നീതി പുലർത്തുന്നതാകണമെങ്കിൽ ശാസ്ത്ര ചരിത്രം തന്നെ തിരുത്തിയെഴുതണം; 16ാം നൂറ്റാണ്ടിൽ നടക്കുന്ന കഥയിൽ 17ാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ടെലിസ്‌കോപ്പുകൾ ഉപയോഗിക്കുന്നത് ചരിത്രപരമായ അബദ്ധം; വൈറലായി ഒരു ഫെയ്സ് ബുക്ക് പോസ്റ്റ്
പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ ഷൂട്ടിങ് ആരംഭിക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചതു മുതൽ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. വീണ്ടും ചിത്രം ഷൂട്ടിങ് ആരംഭിച്ചതോടെ ദിവസം തോറും പുറത്തു വരുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് വാർത്തയായി കൊണ്ടിരിക്കുന്നത്. എന്നാൽ ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആധികാരികതയിൽ സംശയം ഉളവാക്കി കൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നത്. മോഹൻലാൽ കുഞ്ഞാലി മരയ്ക്കാറിന്റെ വേഷത്തിലുള്ള ചിത്രം പുറത്തിറങ്ങിയതിനെ തുടർന്നാണ് ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ പൊടിപൊടിക്കുന്നത്. പടച്ചട്ടയണിഞ്ഞ് ദുരദർശനിയിലൂടെ നോക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് അവയിൽ പ്രധാനപ്പെട്ടത്. എന്നാൽ ഇതിന്റെ ചരിത്രപരമായ വസ്തുതകളിലേക്ക് വിരൽചൂണ്ടുകയാണ് ടി.എം ജേക്കബ് മെമോറിയൽ ഗവർൺമെന്റ് കോളേജിലെ മുൻ പ്രിൻസിപ്പൽ എൻ ഷാജി.പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലി മരയ്ക്കാർ പതിനേഴാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ടെലിസ്‌കോപ്പിലൂടെ നോക്കുന്നതിലെ ചരിത്രപരമായ അബദ്ധമ
പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ ഷൂട്ടിങ് ആരംഭിക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചതു മുതൽ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. വീണ്ടും ചിത്രം ഷൂട്ടിങ് ആരംഭിച്ചതോടെ ദിവസം തോറും പുറത്തു വരുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് വാർത്തയായി കൊണ്ടിരിക്കുന്നത്. എന്നാൽ ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആധികാരികതയിൽ സംശയം ഉളവാക്കി കൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നത്.
മോഹൻലാൽ കുഞ്ഞാലി മരയ്ക്കാറിന്റെ വേഷത്തിലുള്ള ചിത്രം പുറത്തിറങ്ങിയതിനെ തുടർന്നാണ് ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ പൊടിപൊടിക്കുന്നത്. പടച്ചട്ടയണിഞ്ഞ് ദുരദർശനിയിലൂടെ നോക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് അവയിൽ പ്രധാനപ്പെട്ടത്. എന്നാൽ ഇതിന്റെ ചരിത്രപരമായ വസ്തുതകളിലേക്ക് വിരൽചൂണ്ടുകയാണ് ടി.എം ജേക്കബ് മെമോറിയൽ ഗവർൺമെന്റ് കോളേജിലെ മുൻ പ്രിൻസിപ്പൽ എൻ ഷാജി.പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലി മരയ്ക്കാർ പതിനേഴാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ടെലിസ്‌കോപ്പിലൂടെ നോക്കുന്നതിലെ ചരിത്രപരമായ അബദ്ധമാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
പോസ്റ്റ് വായിക്കാം
'കുഞ്ഞാലി മരക്കാർ ഒരു ദൂരദർശിനിയിലൂടെ നോക്കുന്ന ചിത്രം ചിലർ ഷെയർ ചെയ്തു കണ്ടു. ഇതു ചരിത്രത്തോട് നീതി പുലർത്തുന്നതാകണമെങ്കിൽ ശാസ്ത്ര ചരിത്രം തന്നെ തിരുത്തിയെഴുതണം. എന്റെ ധാരണയനുസരിച്ച് ഈ കഥ നടക്കുന്നത്. 16-ാം നൂറ്റാണ്ടിലാണ്. പക്ഷേ ആദ്യ ടെലിസ്‌കോപ്പുകൾ ഉണ്ടാകുന്നത് 17-ാം നൂറ്റാണ്ടിലാണ്.
ഗലീലിയോ ഗലീലിയുടെ നിരീക്ഷണങ്ങൾ ആരംഭിക്കുന്നത് 1609 ലാണ്. മറ്റു ചിലർ ഒരു ദുരദർശിനി ഉണ്ടാക്കിയെന്നറിഞ്ഞ്, അതിന്റെ തത്വങ്ങൾ മനസ്സിലാക്കി, മെച്ചപ്പെട്ടവ ഉണ്ടാക്കി അവ വാനനിരീക്ഷണത്തിനു വേണ്ടി സമർത്ഥമായി ഉപയോഗിക്കുകയാണ് ഗലീലിയോ ചെയ്തത്. അതിനു മുമ്പേ 1608-ൽ ഹാൻസ് ലിപ്പർഷേ എന്ന ജർമൻ - ഡച്ചു കണ്ണട നിർമ്മാതാവ് ടെലിസ്‌കോച്ചിന്റെ ആദ്യ പേറ്റന്റിനു ശ്രമിച്ചിരുന്നു.
മറ്റു ചിലരും അതു കണ്ടെത്തിയതായി വാദമുന്നയിച്ചതിനാൽ പേറ്റന്റ് ലഭിച്ചില്ല. ഡച്ചുകാരനായ സക്കറിയാസ് ജാൻസെന്നും ഇതു കണ്ടെത്തിയതായി അവകാശവാദമുണ്ടായിരുന്നു. ഇതെല്ലാം സംഭവിക്കുന്നത് 17-ാം നൂറ്റാണ്ടിലാണ്. പിന്നീടാണ് നമ്മുടെ രാജാവ് ജയ്സിങ് ജന്തർ മന്ദർ ഒക്കെ സ്ഥാപിക്കുന്നത്. പക്ഷേ, ഒരു ടെലിസ്‌കോപ്പ് വാങ്ങാനൊന്നും മൂപ്പർക്ക് തോന്നിയില്ല.
ഇന്ത്യയിൽ ആദ്യം ടെലിസ്‌കോപ്പ് ഉപയോഗിച്ചത് 1651-ലെ ബുധസംതരണം നിരീക്ഷിക്കാനായി സൂറത്തിൽ എത്തിയ ഇംഗ്ലീഷുകാരനായ ഷാക്കർലി ആണെന്നായിരുന്നു ഇതുവരെ എന്റെ അറിവ്.എന്നാൽ ഇതിനു മുമ്പേ നമ്മുടെ കുഞ്ഞാലി മരക്കാർ അതുപയോഗിച്ചിട്ടുണ്ടെങ്കിൽ അതു വലിയ ചരിത്രസംഭവം തന്നെ, സംശയമില്ല.'