ജെയ്കുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

എത്യോപ്യയിലെ വനിതാമതിൽ

എത്യോപ്യയെ പറ്റി കേട്ടിട്ടില്ലേ? പൊതുവെ നമ്മൾ കേരളീയർക്ക് എത്യോപ്യ എന്ന് കേൾക്കുമ്പോൾ ആഫ്രിക്കയിലെ ഏതോ കാടൻ പട്ടിണിപ്പാവം അപരിഷ്‌കൃത മൂന്നാം ലോകരാജ്യം എന്നെ തോന്നാറുള്ളൂ. ഒരു വലിയ ചരിത്രത്തിനുടമയാണ് ആ രാജ്യം. മുഹമ്മദ് നബി ഹിജറയ്ക്കു ആദ്യം അനുയായികളെ അയച്ചത് എത്യോപ്യയിലേക്കാണെന്നതാണ്ചരിത്രം. ബൈബിൾ ഇസ്ലാം കഥകളിൽ പരാമർശിക്കപ്പെടുന്ന ക്വീൻ ഓഫ് ഷേബ എത്യോപ്യക്കാരിയെണെന്നു ഒരു വിശ്വാസം ഉണ്ട്. ചരിത്രാതീതകാലത്തെ അല്ലെങ്കിൽ പരിണാമത്തിന്റെ തെളിവുകളിൽ സിംഹഭാഗവും ലഭിച്ചിട്ടുള്ളത് എത്യോപ്യ കെനിയ രാജ്യങ്ങളിൽ നിന്നാണ്. 32 ലക്ഷം വർഷം പഴക്കമുള്ള 'ലൂസി' എന്ന് വിളിപ്പേരുള്ള സ്ത്രീയുടെ ഫോസിൽ തന്നെ അതിനുദാഹരണം. അങ്ങനെ വളരെ വലിയൊരു പാരമ്പര്യത്തിന്റെ കണ്ണികളാണ് പണ്ട് അബിസ്സീനിയ എന്ന് പേരുണ്ടായിരുന്ന എത്യോപ്യ.

എത്യോപ്യ 1991 ലാണ് ഒരു ജനാധിപത്യരാജ്യമായി മാറിയത് മുൻപ് പതിനേഴു വര്ഷം സോവിയറ്റ് റഷ്യ പിന്തുണച്ചിരുന്ന കമ്മ്യുണിസ്‌റ് ഭരണകൂടമായിരുന്നു. അതിനു മുൻപ് പ്രസിദ്ധനായ ഹെയ്ൽ സെലസ്സി യുടെ രാജഭരണവും. ബഹുകക്ഷി ജനാധിപത്യത്തിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അഴിമതിയും കലാപവും മറ്റും മൂലം സുസ്ഥിരമായ ഒരു ഭരണംഅവർക്കു ലഭിച്ചിട്ടില്ല. എന്തായാലും ഈ വർഷം ഏപ്രിലിൽ വെറും നാപ്പത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പ്രധാനമന്ത്രി അവിടെ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ പേര് അബി ആഹ്മെദ് അലി. കമ്മ്യുണിസ്‌റ് പാരമ്പര്യമുള്ള മാർക്‌സിസം-ലെനിനിസം ഐഡിയോളജിയിൽ ചലിക്കുന്ന ഒരു പാർട്ടിയുടെ പ്രസിഡെണ്ടും ആണ് അദ്ദേഹം.

അദ്ദേഹവും ഒരു മതിൽ പണിതു. നല്ല സുന്ദരൻ വനിതാ മതിൽ !

തന്റെ പുതിയ മന്തിസഭയിൽ കൃത്യം പകുതി സ്ഥാനങ്ങൾ വനിതകലെ ഏൽപ്പിച്ചു. ഭരണഘടന പ്രകാരം 28 പേരെ വരെ നിയമിക്കാവുന്ന മന്തിസഭയുടെ വലിപ്പം ചെലവ് കുറക്കലിന്റെ ഭാഗമായി ഇരുപതായി കുറച്ചു അതിൽ പത്തു വനിതകളെ നിയമിച്ചു. കേരളത്തിലെ പോലെ മരോട്ടിക്ക വികസന വകുപ്പും തുറുമുഖ വികസനവുമൊന്നുമല്ല അവരെ ഏൽപ്പിച്ചത്, പ്രതിരോധവും, റവന്യൂവും, വാണിജ്യവും പോലെയുള്ള പ്രധാന വകുപ്പുകളാണ്. അതും പോരാതെ ഈ പത്തു വനിതകളിൽ രണ്ടു പേര് മുസ്ലീങ്ങളുമാണ്. തട്ടമിടുന്ന മുസ്ലീങ്ങൾ.

നാം പിന്നോക്കക്കാർ എന്ന് മനസ്സിലാക്കുന്ന ആഫ്രിക്കൻ സമൂഹം കയ്യടിച്ചാണ് അബി അഹമ്മദ് അലിയുടെ നവോത്ഥാനത്തെ സ്വീകരിച്ചത്. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ അതിന്റെ അലയടികൾ എത്തിക്കഴിഞ്ഞു.

ഇതിനെയാണ് സഖാക്കളേ നവോത്ഥാനമൂല്യങ്ങൾ എന്ന് വിളിക്കുന്നത്. അല്ലാതെ സംഘികളെ, നാമജപക്കാരെ, ആള് കൂട്ടാൻ നിങ്ങളെക്കാൾ വളരെ മിടുക്കരാണ് ഞങ്ങൾ എന്ന് കാണിക്കാൻ ഒരു പ്രകടനം നടത്തുന്നതല്ല. അരിയാഹാരം കഴിക്കുന്നവർക്കു മനസ്സിലാവുമല്ലോ നിങ്ങളുടെ നവോത്ഥാനം ജനുവരി ഒന്നാം തീയതി നാല് മണി മുതൽ ആറു മണിവരെ മാത്രമേ കാണുകയുള്ളൂ എന്ന്. കൂട്ടിയാൽ അന്നത്തെ അന്തിചർച്ച തീരുന്നതു വരേയ്ക്കും വരെ മാത്രം. സിപിഎം നെ അപേക്ഷിച്ചു ഒരു പ്രകടനം എന്ന നിലയിൽ മതിലോ ചങ്ങലയോ കേട്ടാൽ വെറും നിസ്സാരം മാത്രം. ആള്ബലവും ഫണ്ടും ഉള്ള പാർട്ടി നയിക്കുന്ന വനിതാ മതിൽ വിജയമാവാതെ വരില്ലല്ലോ? പക്ഷെ വിജയം എന്ന് നിങ്ങൾ മനസിലാക്കുന്നതെന്താണ്? സ്ത്രീ ശാക്തീകരണത്തോടുള്ള നിലപാട് മാറ്റാൻ ഇതിനാവുമോ?

മറന്നിട്ടില്ലല്ലോ 2015 ൽ മൂന്നാറിൽ ഉദയം ചെയ്ത ഒരു സ്ത്രീ ശാക്തീകരണത്തെ - പെമ്പിളൈ ഒരുമൈ യെ നിങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന്.? അവർ മറ്റേ പരിപാടിയാണ് ചെയ്യുന്നതെന്ന് പറഞ്ഞതു ആരാണ്? ഒരു വനിതാ പ്രസ്ഥാനത്തെ ഇത്ര കണ്ടു നീചമായി ലോകത്തു ആരെങ്കിലും വിശേഷിപ്പിച്ചിട്ടുണ്ടോ? 2011 ൽ മലമ്പുഴയിൽ തനിക്കെതിരെ മത്സരിച്ച ലതിക സുഭാഷിനെപ്പറ്റി ഇടതുപക്ഷത്തിന്റെ ഭീഷ്മ പിതാമഹൻ പറഞ്ഞു കുലുങ്ങിചിരിച്ചത് എന്തായിരുന്നു എന്ന് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും, കുറഞ്ഞ പക്ഷം ലതിക എങ്കിലും. അതും പോവട്ടെ, ഒഞ്ചിയത്തെ 51 വെട്ടേറ്റു മരിച്ച ഒരു മുൻ സഖാവിന്റെ വിധവയെ പറ്റി കുട്ടി സഖാക്കൾ പറഞ്ഞത്..? അവരോടുള്ള നിലപാട്?? ഇനിയും ഉദാഹരണങ്ങൾ വേണമോ?

വുമൺ എംപവർമെന്റ്, ജെൻഡർ ഇക്വാലിറ്റി, ജെൻഡർ ഡിസ്‌ക്രിമിനേഷൻ എന്ന് വല്യ വായിൽ തള്ളുന്ന്തു കൊണ്ട് ഇവയെപ്പറ്റിയുള്ള നിങ്ങളുടെ നിലപാട് ഒന്നോർമ്മിപ്പിച്ചു എന്നെ ഉള്ളൂ. മറ്റു നവോത്ഥാന മൂല്യങ്ങളെ പറ്റി ഒന്നുമേ പറയുന്നില്ല.

സ്വിച്ചിട്ടാൽ കത്തുന്ന ബൾബല്ല നവോത്ഥാനം. അത് സുസ്ഥിരമായി നിലക്കേണ്ട ഒരു നിലപാടാണ്.രാഷ്ട്രീയവൈര്യമോ, വർഗ്ഗ വർണ്ണ വ്യത്യാസമോ ഒന്നും ബാധിക്കേണ്ടവയല്ല. അത് ഉള്ളിന്റെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. നവോത്ഥാനം പ്രായോഗിക്കപ്പെടുമ്പോൾലാഭ നഷ്ടങ്ങൾ നോക്കുന്നത് എന്തിന്? നവോത്ഥാനമൂല്യങ്ങൾ തകരുന്നതിൽ ആശങ്കയുള്ളവർ ഏക ദൈവത്തിൽ വിശ്വസിക്കുന്ന രണ്ടു സഭകൾ തമ്മിലുള്ള തർക്കത്തിൽ പൊതു സമൂഹം ചോദിക്കുന്ന ഏറ്റവും ലളിതമായ ചോദ്യം 'നാണമില്ലേടെയ് അടി കൂടാൻ, നിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ശത്രുവിനെ സ്‌നേഹിക്കാനല്ലേ' ചോദിക്കാതെന്താണ്. അവരെയും നവോത്ഥാന മൂല്യങ്ങൾ പഠിപ്പിക്കേണ്ടെ..?

വനിതാ ശാക്തീകരണവിഷയങ്ങളിൽ നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കുന്നതിനാണല്ലോ ജനുവരി ഒന്നിലെ വനിതാ മതിൽ. അല്ലാതെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനൊന്നും അല്ല എന്ന് ഇപ്പോൾ മനസിലാക്കുന്നു. എത്യോപ്യൻ പ്രധാനമന്ത്രി കാണിച്ചു തന്ന മാതൃക പിന്തുടരാൻ ധൈര്യമുണ്ടോ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ സിപിഐഎം ന്? അമ്പതു ശതമാനം ഒന്നുംപ്രതീക്ഷിക്കുന്നില്ല. ഒരു മുപ്പത്തിമൂന്നു ശതമാനം? വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ആറ് വനിതാ സ്ഥാനാർത്ഥികളെ നിർത്തുമോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എങ്ങനെയും വിജയിക്കുക എന്നതും, പരമാവധി സീറ്റു പിടിച്ചു സംഘ രാഷ്ട്രീയത്തെ തറ പറ്റിക്കുകയാണ് ഏറ്റവും പ്രധാനമാണെന്ന മറുപടി പ്രതീക്ഷിച്ചു കൊണ്ടും അവസാനം പറഞ്ഞതിൽ കാര്യമുള്ളതുകൊണ്ടും ആ ചോദ്യം പിൻവലിക്കുന്നു. പക്ഷെ നിങ്ങൾ ഒരു കാലത്തും സ്ത്രീ ശാക്തീകരണത്തിനൊപ്പമല്ല എന്നതിന്റെ ഉദാഹരണമാണ്. വനിതാ മതിൽ കെട്ടിപ്പൊക്കുന്ന നിങ്ങൾ അതിനെ വിമർശിക്കുന്ന ഏവരെയും സംഘിയാക്കുന്ന നിങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് കൊടുത്ത സീറ്റുകൾ പതിനാറ്. പത്തു സീറ്റുകൾ മാർക്‌സിസം ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ശതകോടിപതികൾക്കു കൊടുത്തിരുന്നു അതും നവോത്ഥാനം തന്നെ, നിങ്ങൾക്ക്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവിടെ നിൽക്കട്ടെ. പാർട്ടിയിൽ 33 ശതമാനം സംവരണം വനിതകൾക്കു കൊടുക്കാമല്ലോ? പോട്ടെ മുമ്പത്തേതിനേക്കാൾ കൂടുതൽ സ്ഥാനങ്ങൾ പാർട്ടിക്കുള്ളിൽ കൊടുക്കാമല്ലോ? സ്ത്രീ ശാക്തീകരണം-നവോത്ഥാന മൂല്യങ്ങൾ കഴിഞ്ഞ പാർട്ടി സമ്മേളങ്ങളിൽ ഓർമ്മ വന്നില്ലേ? ഇന്നേ വരെ ഒരു വനിതാ ജില്ലാ സിക്രട്ടറി നിങ്ങൾക്ക് ഉണ്ടായിട്രുന്നതായി അറിവിലില്ല. ലോക്കൽ, ഏരിയ, കമ്മറ്റികളിൽ ഇപ്പോൾ എത്ര സ്ത്രീകൾ നേതൃസ്ഥാനത്തു ഉണ്ട്? സംസ്ഥാന കമ്മറ്റിയിൽ 87 ൽ 12 വനിതകൾ മാത്രമേയുള്ളു. പതിനാല് ശതമാനം നിങ്ങൾ സമൂഹത്തിൽ/പാർട്ടിയിൽ ഉണ്ടാക്കിയ നവോത്ഥാനം അത്രയേ ഉള്ളൂവെന്ന് സാരം. വുമൺ എംപവര്‌മെന്റിനു വേണ്ടി ജൻഡർ ഡിസ്‌ക്രിമിനേനെതിരെ എന്നൊക്കെ തള്ളാൻ ഏതു മോദിക്കും പറ്റും! പ്രവർത്തിയിൽ കൊണ്ട് വരാനുണ്ട് പാട്. അതിന് റിനെയ്‌സെൻസ് അബിയ് ആഹ്മെദ് അലിയെപ്പൊലെ വിപ്ളവം ഉള്ളിൽ നിന്ന് വരണം.

എന്തായാലും ഈ തലമുറയിലെ നേതാക്കളിൽ നിന്ന് ഒരു നവോത്ഥാനവും പ്രതീക്ഷിക്കുന്നില്ല.

ഈ പോസ്റ്റിൽ കുറെ എത്യോപ്യൻ വനിതകളുടെ ഒരു ചിത്രം കൊടുത്തിട്ടുണ്ട്. ആ സ്ത്രീകളുടെ മുഖത്തെ സന്തോഷം നമ്മുടെ വനിതകളുടെ മുഖത്ത് എത്തിക്കാൻ ഈ മതിലിനു കഴിയുമോ,? പോട്ടെ ഈ ഭരണത്തിനെങ്കിലും??