- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, നിങ്ങൾ പറയുന്നത് പച്ചക്കള്ളമാണ്; മാറാരോഗം പിടിച്ചു കിടപ്പായ എനിക്കു പതിനായിരം രൂപ അനുവദിച്ചു തന്നപ്പോൾ തോന്നിയതു പുച്ഛമാണ്; നേട്ടങ്ങൾ എണ്ണിയെണ്ണി കോടികൾ മുടക്കി സർക്കാർ പരസ്യം നൽകുമ്പോൾ ഒന്നും ശരിയായില്ലെന്ന് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഒരു വർഷം പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയെന്നു കാട്ടി വാർഷിക ദിനത്തിൽ പത്രങ്ങളിൽ നൽകിയ പരസ്യം പച്ചക്കള്ളമാണെന്നാണ് തിരുവനന്തപുരം ആനാട് സ്വദേശി സജിദാസിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂർണരൂപം: കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ സർ, സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് മെയ് ഇരുപത്തി അഞ്ചാം തീയതി മനോരമ ന്യൂസ് പേപ്പറിൽ 'അകലെയല്ല ഏവർക്കും വീടെന്ന സ്വപ്നം' എന്ന ഒരു പരസ്യം കണ്ടു. ആ പരസ്യത്തിൽ, ' ധനസഹായം ലഭിച്ചിട്ടും ഭവനനിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് സഹായം, വാസയോഗ്യമല്ലാത്ത വീടുള്ളവർക്കു സഹായം' എന്നൊക്കെ കണ്ടു. ഒരു വർഷവമായിട്ടു എത്ര പേർക്കാണു സർ താങ്കളുടെ സർക്കാർ വീട് വയ്ക്കുവാൻ സഹായം നൽകിയത്. എന്റെ അനുഭവത്തിന്റെ വെളിച്ചതിൽ ഞാൻ പറയും താങ്കളുടെ ഈ വാദമുഖങ്ങൾ പച്ചക്കള്ളമാണ് എന്ന്. ജീവിതയാത്രയിൽ അപ്രതീക്ഷിതമായി മാറാരോഗം പിടിപെട്ടു ജീവിതത്ത
തിരുവനന്തപുരം: ഒരു വർഷം പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയെന്നു കാട്ടി വാർഷിക ദിനത്തിൽ പത്രങ്ങളിൽ നൽകിയ പരസ്യം പച്ചക്കള്ളമാണെന്നാണ് തിരുവനന്തപുരം ആനാട് സ്വദേശി സജിദാസിന്റെ പോസ്റ്റ്.
പോസ്റ്റിന്റെ പൂർണരൂപം:
കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ സർ, സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് മെയ് ഇരുപത്തി അഞ്ചാം തീയതി മനോരമ ന്യൂസ് പേപ്പറിൽ 'അകലെയല്ല ഏവർക്കും വീടെന്ന സ്വപ്നം' എന്ന ഒരു പരസ്യം കണ്ടു. ആ പരസ്യത്തിൽ, ' ധനസഹായം ലഭിച്ചിട്ടും ഭവനനിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് സഹായം, വാസയോഗ്യമല്ലാത്ത വീടുള്ളവർക്കു സഹായം' എന്നൊക്കെ കണ്ടു. ഒരു വർഷവമായിട്ടു എത്ര പേർക്കാണു സർ താങ്കളുടെ സർക്കാർ വീട് വയ്ക്കുവാൻ സഹായം നൽകിയത്. എന്റെ അനുഭവത്തിന്റെ വെളിച്ചതിൽ ഞാൻ പറയും താങ്കളുടെ ഈ വാദമുഖങ്ങൾ പച്ചക്കള്ളമാണ് എന്ന്.
ജീവിതയാത്രയിൽ അപ്രതീക്ഷിതമായി മാറാരോഗം പിടിപെട്ടു ജീവിതത്തിൽ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നപോൾ, ഉള്ള കിടപ്പാടം ബാങ്കുകാർ ജപ്തി ചെയ്യും എന്ന് ആയപ്പോൾ വില്ലേജ് ഓഫീസുമുതൽ കലക്ടർ ഓഫീസ് വരെ കയറി ഇറങ്ങി കഷ്ടപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു സഹായം കിട്ടുവാൻ ഒരു അപേക്ഷ ഞാൻ തന്നിരുന്നു. മൂന്നര ലക്ഷം രൂപയും അതിന്റെ പലിശയും അടക്കുവാനുള്ള സഹായത്തിനു വേണ്ടി ആണ് ഞാൻ അപേക്ഷ തന്നത്. അതിൻപ്രകാരം താങ്കൾ എനിക്ക് അനുവദിച്ചു തന്നതു വെറും പതിനായിരം രൂപ. എനിക്ക് ആരോഗ്യം ഉണ്ടായിരുന്നപ്പോൾ ഒരു വർഷം ഇരുപത്തയ്യായിരം രൂപയിൽ കൂടുതൽ ഞാൻ ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കുമായിരുന്നു.
ആ സ്ഥലത്ത് താങ്കൾ പതിനായിരം രൂപ അനുവദിച്ചപ്പോൾ എനിക്ക് താങ്കളോട് പുച്ഛം തോന്നി. കാരണം അഞ്ചു പേർ അടങ്ങുന്ന ഒരു കുടുംബത്തെ പോറ്റേണ്ട ബാദ്ധ്യത ഉള്ള ഞാൻ പതിനായിരം രൂപവച്ച് എങ്ങനെ ആണ് ജപ്തി ഒഴിവാക്കുക? (ഞാൻ തന്ന അപേക്ഷയിൽ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിരുന്നതിനാൽ തന്നെ ഇവിടെ അതിനെക്കുറിച്ച് വിശദീകരിക്കുന്നില്ല). ഈ രോഗത്തെക്കുറിച്ച് താങ്കളുടെ ഉപദേശക സംഘത്തോട് ചോദിച്ചിരുന്നെങ്കിൽ അവരിൽ സ്വബോധവും മനുഷ്യത്വവും ഉള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എനിക്ക് അർഹ്മായ സഹായം ലഭിക്കുമായിരുന്നു. എന്നാൽ അത് ഉണ്ടായില്ല. കോടികൾ മുടക്കിയുള്ള ഈ പരസ്യം കണ്ടപ്പോൾ ഹൃദയത്തിൽ നീറുന്ന വേദന ഉണ്ടായി. അർഹമായ സഹായം അർഹതതയുള്ളവർക്കു നൽകാതെ ഇങ്ങനെ കോടികൾ മുടക്കി പരസ്യം കൊടുക്കുന്നതുകൊണ്ട് ആർക്കാണു മെച്ചമുള്ളത്?
2015 സെപ്റ്റംബർ മുതൽ ഞാനും എന്റെ വയോധികയായ മാതാവും ഭാര്യയുടെ വയോധികരായ മാതാപിതാക്കളും കഴിയുന്നത് എന്റെ കുറെ നല്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാരുണ്യത്തിലാണ്. ഇപ്പോഴും ജപ്തി ഭീഷണി നിലനിൽക്കുന്ന കാര്യം താങ്കളെ ഓർമിപ്പിക്കുന്നു. എനിക്ക് വീട് വയ്ക്കാനുള്ള ധനസഹായം വേണ്ട, പൂർത്തിയാവാത്ത വീട് പൂർത്തിയാക്കാനുള്ള സഹായവും വേണ്ട. ഇതെല്ലാം ചെയ്യുന്ന അങ്ങ് എന്റെ വീടിന്റെ ജപ്തി ഒഴിവാക്കാൻ സഹായിച്ചാൽ വലിയ ഉപകാരം.
ധാരാളം ക്ഷേമ പ്രവർത്തനം ചെയ്തു എന്ന് അവകാശപ്പെടുന്ന അങ്ങയോടു ഒരു കാര്യം കൂടി പറയട്ടെ. കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ഞങളുടെ നാട്ടിൽ (ആനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുളവിയോടു) പൈപ്പിൽ വെള്ളം ഇല്ല. ഇതിനുവേണ്ടി പഞ്ചായത്തു മെമ്പർ മുതൽ എം എൽ എ വരെ ഉള്ളവരെ ബന്ധപ്പെട്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. വാട്ടർ അതോറിടി ഓഫിസിൽ വിളിച്ചാൽ നോക്കാം നോക്കാം എന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു പരിഹാരം ഉണ്ടായില്ല. ജല വിഭവ വകുപ്പ് മന്ത്രിക്ക് പരാതി ഈമെയിൽ അയച്ചെങ്കിലും അതിനും ഒരു പ്രതികരണം ഉണ്ടായില്ല.
ഇതൊക്കെയാണ് സർ ഞങ്ങളെ പോലുള്ള സാധാരണക്കരുടെ പ്രശ്‌നങ്ങൾ. അടുത്ത വാർഷികത്തിന് മുമ്പെകിലും ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ ദുരിതങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കും എന്ന് കരുതുന്നു.
SAJI DAS J S
SURYODHAYAM , KULAVIYODU
ANAD P O , NEDUMANGADU
THIRUVANANTHAPURAM
695541
EMAIL sajidas2005@gmail.com