- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും; കഴിവുകേടിന്റെ ഘോഷയാത്രയാണ് ഈ സർക്കാരിന്റെ മുഖമുദ്രകളെന്ന് ചെന്നിത്തല; ക്രിയാത്മകമായ സംഭാവനകൾ നൽകാൻ സർക്കാരിന് കഴിയുമെന്ന് തോന്നുന്നില്ലെന്ന് കുമ്മനം
ജനങ്ങളുടെ പിന്തുണ കിട്ടിയ നൂറുനാളുകളെന്ന് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ റേഡിയോ പ്രസംഗത്തിനു പിന്നാലെ സർക്കാരിനെതിരെ രുക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രംഗത്ത്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ഇരുവരും പ്രതികരിച്ചത്. ലഹരി നിർമ്മാർജനവും മാലിന്യ മുക്ത കേരളവും ലക്ഷ്യമെന്ന് പിണറായി വിജയൻ റേഡിയോ സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു. എന്താണ് നൂറു ദിവസം കൊണ്ട് ഈ സർക്കാരിന്റെ നേട്ടീ. പിടിപ്പ് കേട്, മണ്ടത്തരം, ധാർഷ്ട്യം, ഏകാധിപത്യ പ്രവണത, അസഹിഷ്ണുത തുടങ്ങിയവയാണ് ഈ സക്കാരിന്റെ മുഖമുദ്രകൾ. എന്നു ചെന്നിത്തല വ്യക്തമാക്കുന്നു. സർക്കാരിന്റെ ഭരണ നേട്ടമായി എടുത്ത് കാണിച്ച് ഊറ്റം കൊള്ളാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ? എന്ന് ചെന്നിത്തല ചോദിക്കുന്നു. മുല്ലപ്പെരിയാർ മുതൽ സ്വാശ്രയ പ്രവേശനം വരെ അബദ്ധങ്ങളുടെയും കഴിവ് കേടുകളുടെയും ഘോഷയാത്ര മാത്രം. ആത്മഹത്യയും കൊലപാതക തുടർച്ചയുമെന്ന് ചെന്നിത്തല കൂട്ടിച്ചേർക്കുന്നു. ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ
ജനങ്ങളുടെ പിന്തുണ കിട്ടിയ നൂറുനാളുകളെന്ന് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ റേഡിയോ പ്രസംഗത്തിനു പിന്നാലെ സർക്കാരിനെതിരെ രുക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രംഗത്ത്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ഇരുവരും പ്രതികരിച്ചത്.
ലഹരി നിർമ്മാർജനവും മാലിന്യ മുക്ത കേരളവും ലക്ഷ്യമെന്ന് പിണറായി വിജയൻ റേഡിയോ സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു. എന്താണ് നൂറു ദിവസം കൊണ്ട് ഈ സർക്കാരിന്റെ നേട്ടീ. പിടിപ്പ് കേട്, മണ്ടത്തരം, ധാർഷ്ട്യം, ഏകാധിപത്യ പ്രവണത, അസഹിഷ്ണുത തുടങ്ങിയവയാണ് ഈ സക്കാരിന്റെ മുഖമുദ്രകൾ. എന്നു ചെന്നിത്തല വ്യക്തമാക്കുന്നു.
സർക്കാരിന്റെ ഭരണ നേട്ടമായി എടുത്ത് കാണിച്ച് ഊറ്റം കൊള്ളാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ? എന്ന് ചെന്നിത്തല ചോദിക്കുന്നു. മുല്ലപ്പെരിയാർ മുതൽ സ്വാശ്രയ പ്രവേശനം വരെ അബദ്ധങ്ങളുടെയും കഴിവ് കേടുകളുടെയും ഘോഷയാത്ര മാത്രം. ആത്മഹത്യയും കൊലപാതക തുടർച്ചയുമെന്ന് ചെന്നിത്തല കൂട്ടിച്ചേർക്കുന്നു.
ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം..
എല്ലാം ശരിയാകുമെന്ന് പറഞ്ഞവർക്ക് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്നതിന്റെ ഒരു ലക്ഷണവും ഇതുവരെ ഉണ്ടായിട്ടില്ല. ആശിച്ചപോലെ മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അനാവശ്യവിവാദങ്ങളുണ്ടാക്കി ജനശ്രദ്ധതിരിച്ചുവിടാനാണ് നോക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശിപ്പിക്കണമെന്നും നിലവിളക്കും പ്രാർത്ഥനയും വേണ്ടെന്നും ഓണത്തിന് സർക്കാർ ഓഫീസിൽ പൂക്കളം പറ്റില്ലെന്നുമുള്ള പ്രസ്താവനകൾ എല്ലാം വ്യക്തമാക്കുന്നത് അതാണെന്ന് കുമ്മനം ഫേസ്‌ബുക് കുറിപ്പിൽ വ്യക്തമാക്കുന്നു.
കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം..