- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാം ദ സോറി അളിയാ'; മലർക്കെ തുറന്നിട്ട വാതിൽ മാത്രം കണ്ടു ശീലിച്ച പ്രമാണിമാർക്ക് കോഴിക്കോട് കലക്ടറുടെ മറുപടി; ഉദ്ഘാടകനല്ല, കലക്ടറാണു താനെന്നു തിരിച്ചറിയണമെന്നും പ്രശാന്ത് നായർ
കോഴിക്കോട്: 'ഒരു കലക്ടറാണു താൻ. ഉദ്ഘാടകനല്ല. സാധാരണക്കാർക്കു വരെ തന്റെ ജോലിത്തിരക്കു മനസിലാകും എന്നിരിക്കെ എന്തുകൊണ്ടു പ്രമാണിമാർക്ക് ഇക്കാര്യം മനസിലാകുന്നില്ല'. പരാതി പറയുന്നത് കോഴിക്കോട് കലക്ടർ പ്രശാന്ത് നായരാണ്.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്തിന്റെ വിമർശനം. തനിക്കു ജോലിത്തിരക്കുണ്ടെന്നും അതു കഴിഞ്ഞുള്ള സമയത്തു മാത്
കോഴിക്കോട്: 'ഒരു കലക്ടറാണു താൻ. ഉദ്ഘാടകനല്ല. സാധാരണക്കാർക്കു വരെ തന്റെ ജോലിത്തിരക്കു മനസിലാകും എന്നിരിക്കെ എന്തുകൊണ്ടു പ്രമാണിമാർക്ക് ഇക്കാര്യം മനസിലാകുന്നില്ല'. പരാതി പറയുന്നത് കോഴിക്കോട് കലക്ടർ പ്രശാന്ത് നായരാണ്.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്തിന്റെ വിമർശനം. തനിക്കു ജോലിത്തിരക്കുണ്ടെന്നും അതു കഴിഞ്ഞുള്ള സമയത്തു മാത്രമേ ഉദ്ഘാടനങ്ങൾക്കും മറ്റും എത്താൻ കഴിയൂവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് പോസ്റ്റിട്ടിരിക്കുന്നത്.
പലരുടെയും കുറിക്കുകൊള്ളുന്ന പോസ്റ്റാണ് കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ ഇട്ടിരിക്കുന്നത്. 'ജോലിത്തിരക്കുണ്ടെങ്കിൽ വരാൻ പറ്റില്ലെന്ന വ്യവസ്ഥയോടെത്തന്നെയാണ് ഏതൊരു ചടങ്ങിന്റെയും ക്ഷണം സ്വീകരിക്കുന്നത്. അതുപോലെ നേരത്തേ നിശ്ചയിച്ച യോഗമുണ്ടെങ്കിൽ കഴിയും വരെ കാത്തുനിന്നേ പറ്റൂ. സാധാരണക്കാർക്ക് ഇതൊക്കെ മനസിലാകുന്നുണ്ടെന്നും പ്രമാണിമാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്നു'മാണ് പ്രശാന്തിന്റെ പരാതി.
മലർക്കെ തുറന്നിട്ട വാതിലുകൾ കണ്ടു മാത്രം ശീലിച്ച പ്രമാണിമാർക്ക് അലോസരം തോന്നുന്നെങ്കിൽ തനിക്കൊന്നും ചെയ്യാനില്ലെന്നു പറയുന്ന പ്രശാന്ത് 'അയാം ദി സോറി അളിയാ' എന്ന സിനിമാ ഡയലോഗ് കൂടി പോസ്റ്റിൽ പരിഹാസരൂപേണ ചേർത്തിട്ടുണ്ട്.

ഒരു കലക്ടറുടെ ജോലി ഉൽഘാടനവും ചടങ്ങിൽ സംബന്ധിക്കലുമല്ല. ജോലിത്തിരക്കുണ്ടെങ്കിൽ വരാൻ പറ്റില്ല എന്ന വ്യവസ്ഥയോടെ തന്നെയാണ് ...
Posted by Prasanth Nair on Monday, 28 September 2015
Next Story