ആലപ്പുഴ: രണ്ട് ദിവസം മുമ്പാണ് ആലപ്പുഴയിൽ സമസ്തയുടെ സമ്മേളനം നടന്നത്. അഞ്ച് ലക്ഷത്തോളം പേർ പങ്കെടുത്ത ഈ ചടങ്ങ് വൻവിജയമാക്കിയതിന്റെ ആവേശത്തിലാണ് സമസ്ത അനുഭാവികൾ. ഇതിനിടെ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് പോസ്റ്റ് അൽപ്പം വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സമസ്ത സമ്മേളനം റിപ്പോർട്ട് ചെയ്യുന്ന വനിത മാദ്ധ്യമ പ്രവർത്തകർ മാറും തലയും മറയ്ക്കണമെന്ന് ഒരു മതനേതാവ് നിർദ്ദേശിച്ചതായി അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതോടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചു നിരവധി വാദങ്ങൾ ഉയർന്നു.

റിപ്പോർട്ടർ ചാനൽ ലേഖിക ശരണ്യ സ്‌നേഹജനാണ് സമ്മേളന വേദിയിൽനിന്നും സെൽഫിക്കൊപ്പം ഇട്ട പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലെ വിവരങ്ങൾ ഇങ്ങനെയായിരുന്നു: '5 ലക്ഷം പുരുഷന്മാരും.. തുറിച്ച് നോക്കുന്ന 10 ലക്ഷം കണ്ണുകളും.. സമസ്തയുടെ സമ്മേളനം റിപ്പോർട്ട് ചെയ്യണമെങ്കിൽ കുറഞ്ഞപക്ഷം ഒരു തട്ടമിട്ട് മാറും തലയും മറയ്ക്കണമത്രെ.. ഉപദേശം ഒരു മതപണ്ഡിതൻ വക.. സ്ത്രീയായ് പിറന്നതുകൊണ്ട് മാത്രം ഉമ്മായ്ക്കും പെങ്ങൾക്കും കെട്ടിയോൾക്കും പ്രവേശനം നിഷേധിക്കപ്പെട്ട സമസ്തയുടെ 90 ആം വാർഷികാഘോഷം നടന്ന ആലപ്പുഴ കടപ്പുറത്തുനിന്നും ഏക പെൺതരി ശരണ്യ സ്‌നേഹജൻ'..

""5 ലക്ഷം പുരുഷന്മാരും.. തുറിച്ച് നോക്കുന്ന 10 ലക്ഷംകണ്ണുകളും... സമസ്തയുടെ സമ്മേളനം റിപ്പോർട്ട് ചെയ്യണമെങ്കിൽ കുറഞ്ഞ പക്...

Posted by Saranya Snehajan on Sunday, February 14, 2016

സമസ്തയെ അവഹേളിച്ചു കൊണ്ടുള്ള പോസ്റ്റിൽ ഏത് മതപണ്ഡിതനാണ് മാറും തലയും മറയ്ക്കണെന്ന് ആവശ്യപ്പെട്ടതെന്ന കാര്യം മാദ്ധ്യമപ്രവർത്തക പറഞ്ഞുമില്ല. ഇതോടെ മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ നിരവധി പേർ രംഗത്തെത്തി. ചിലർ തീർത്തും അസഭ്യം വിളിച്ചാണ് ശരന്യയെ വിമർശിച്ചത്. അതേസമയം നല്ലൊരു ശതമാനം പേർ ശരന്യയുടെ ശ്രമം പബ്ലിസിറ്റി സറ്റണ്ട് മാത്രമാണെന്ന് വ്യക്തമാക്കി. ശരന്യയോട് അക്കമിട്ട് ചോദ്യങ്ങൾ നിരത്തി മറ്റൊരു മാദ്ധ്യമപ്രവർത്തകനും രംഗത്തെത്തി. ഇതോടെ വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.

Saranya Snehajan ശരണ്യ സ്‌നേഹജന്റെ കുറിപ്പാണിത്. അവർക്കു തോന്നിയ വികാരങ്ങളെ മാനിക്കുമ്പോളും പത്തു പതിനെട്ടു വർഷം ഇതേ...

Posted by Javed Parvesh on Monday, February 15, 2016