- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിൾ ഓടിച്ചു സ്കൂളിൽ പോകുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം; എന്നാൽ ഇപ്പോൾ പേടിയാണ്. ഒറ്റയ്ക്ക് വെളിയിൽ ഇറങ്ങാൻ വരെ പേടിയാണ്; ആരെയും പേടിക്കാതെ കളിച്ചും ചിരിച്ചും എനിക്കും മറ്റ് കുട്ടികൾക്കും സന്തോഷത്തോടെ ജിവിക്കണം: മുഖ്യമന്ത്രി അതിന് അവസരം ഉണ്ടാക്കി തരണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് ഏഴാംക്ളാസുകാരി അനന്തര അമ്മു
തിരുവനന്തപുരം: കേരളത്തിന്റെ ഓരോ കോണിൽ നിന്നും അനുദിനം പീഡനകഥകൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെ ഒറ്റയ്ക്ക് പുറത്തിറങ്ങാൻപോലും പേടിയാണെന്നും ഈ അവസ്ഥമാറ്റാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും അഭ്യർത്ഥിച്ച ഏഴാംക്ളാസ് വിദ്യാർത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹത്തിൽ പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തന്റെ ഭയം വെളിപ്പെടുത്തിയാണ് കൊച്ചു പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ തുറന്ന കത്ത് അയച്ചിരിക്കുന്നത്. അനന്തര അമ്മു എന്ന വിദ്യാർത്ഥിനിയാണ് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്. കുറച്ചു കാലം മുമ്പ് വരെ ഒരു പെൺകുട്ടി എന്ന നിലയിൽ തനിക്ക് വളരെ അഭിമാനം തോന്നിയിരുന്നുവെന്ന് വ്യക്തമാക്കുന്ന അനന്തര ഇത്തരം വാർത്തകൾ ദിവസവും കേൾക്കുമ്പോൾ ഏറെ പേടിക്കുന്നുവെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. സൈക്കിൾ ഓടിച്ചു സ്കൂളിൽ പോകുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ പേടിയാണ്. ഒറ്റയ്ക്ക് വെളിയിൽ ഇറങ്ങാൻ വരെ പേടിയാണ്. മാതാപിതാക്കൾക്കും ഈ പേടിയുണെന്ന് തനിക്കറിയാമെന്ന
തിരുവനന്തപുരം: കേരളത്തിന്റെ ഓരോ കോണിൽ നിന്നും അനുദിനം പീഡനകഥകൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെ ഒറ്റയ്ക്ക് പുറത്തിറങ്ങാൻപോലും പേടിയാണെന്നും ഈ അവസ്ഥമാറ്റാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും അഭ്യർത്ഥിച്ച ഏഴാംക്ളാസ് വിദ്യാർത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സമൂഹത്തിൽ പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തന്റെ ഭയം വെളിപ്പെടുത്തിയാണ് കൊച്ചു പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ തുറന്ന കത്ത് അയച്ചിരിക്കുന്നത്. അനന്തര അമ്മു എന്ന വിദ്യാർത്ഥിനിയാണ് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്.
കുറച്ചു കാലം മുമ്പ് വരെ ഒരു പെൺകുട്ടി എന്ന നിലയിൽ തനിക്ക് വളരെ അഭിമാനം തോന്നിയിരുന്നുവെന്ന് വ്യക്തമാക്കുന്ന അനന്തര ഇത്തരം വാർത്തകൾ ദിവസവും കേൾക്കുമ്പോൾ ഏറെ പേടിക്കുന്നുവെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. സൈക്കിൾ ഓടിച്ചു സ്കൂളിൽ പോകുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ പേടിയാണ്. ഒറ്റയ്ക്ക് വെളിയിൽ ഇറങ്ങാൻ വരെ പേടിയാണ്. മാതാപിതാക്കൾക്കും ഈ പേടിയുണെന്ന് തനിക്കറിയാമെന്ന് വ്യക്തമാക്കുന്ന പോസ്റ്റാണ് നൽകിയിട്ടുള്ളത്.
തന്നെ ഏറെ വിഷമിപ്പിച്ചത് വാളയാറിൽ കൃതികയ്ക്കും ശരണ്യയ്ക്കും സംഭവിച്ചതാണെന്ന് അനന്തര പറയുന്നു. മരിച്ച പെൺകുട്ടികളിൽ മൂത്തയാൾക്കും തനിക്കും ഒരേ പ്രായമാണ്. ഇതറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി. കാരണം എന്നെപ്പോലെ അവൾക്കും എത്രയെത്ര സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. തനിക്കു ഇപ്പോൾ പേടികാരണം ഉറങ്ങാനേ പറ്റുന്നില്ല. കണ്ണടച്ചാൽ കൃതികയുടെയും ശരണ്യയുടെയും ടിവിയിൽ കണ്ട മുഖം എന്റെ മുന്നിൽ തെളിയും. ഇതുപോലെ എത്ര എത്ര പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകുമെന്നും അതിൽ ചിലതേ പുറംലോകം അറിയുന്നുള്ളൂവെന്നും അനന്തര പോസ്റ്റിൽ പറയുന്നു.
സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റിൽ പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ആരും വെറുതെ വിടുന്നില്ലെന്നും ഈ ഏഴാംക്ളാസുകാരി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരക്കാർക്കെല്ലാം കടുത്ത ശിക്ഷ നൽകണമെന്ന അഭ്യർത്ഥനകൂടി ഈ കുഞ്ഞ് മുഖ്യമന്ത്രിക്ക് മുന്നിൽ വയ്ക്കുന്നു. ആരെയും പേടിക്കാതെ കുറെ സ്വപ്നങ്ങൾ കണ്ട് കുറെ പുസ്തകങ്ങൾ വായിച്ചും കളിച്ചും ചിരിച്ചും തനിക്കും മറ്റ് കുട്ടികൾക്കും സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അതിനുള്ള അവസരം ഉണ്ടാക്കി തരുമെന്ന് കരുതുന്നു - അനന്തര അമ്മു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
എന്റെ പേര് അനന്തര. ഞാൻ ഏഴാം ക്ളാസ്സിൽ പഠിക്കുന്നു. ഞാൻ ഈ കത്ത് എഴുതാനുള്ള കാരണം ഈയിടെയായി നമ്മുടെ സമൂഹത്തിൽ ഉണ്ടായ ചില മാറ്റങ്ങളാണ്. എന്നെ പോലുള്ള പെണ്കുട്ടികൾ ഈ സമൂഹത്തിൽ ഇപ്പോൾ തീരെയും സുരക്ഷിതരല്ല അതിന്റെ കാരണവും അങ്ങയ്ക്ക് തന്നെ അറിയാമല്ലോ. ഓരോ ദിവസവും വാര്ത്ത വായിക്കുമ്പോഴും കാണുമ്പോഴും പുതിയ പുതിയ പീഡന കേസുകളാണ് കാണുന്നത്. ഈ കൂട്ടത്തിൽ എന്നെ ഏറ്റവും വിഷമിപ്പിച്ച കേസുകളിൽ ഒന്നാണ് വാളയാറിലെ കൃതികയ്ക്കും ശരണ്യയ്ക്കും സംഭവിച്ചത്. രണ്ടു കുഞ്ഞ് കുട്ടികളെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുപോലെ എത്ര എത്ര പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. അതിൽ ചിലത് പുറം ലോകം അറിയുന്നു. ചിലത് ആരുമറിയാതെ പോകുന്നു. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ആരും വെറുതെ വിടുന്നില്ല
കുറച്ചു കാലം മുമ്പ് വരെ എനിക്കു ഒരു പെൺകുട്ടിയായതിൽ വളരെ അഭിമാനം തോന്നിയിരുന്നു എന്നാൽ ഇപ്പോൾ എനിക്കു വളരെ പേടിയാണ്. സൈക്കിൾ ഓടിച്ചു സ്കൂളിൽ പോകുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ എനിക്കു പേടിയാണ്. എിക്കു ഒറ്റയ്ക്ക് വെളിയിൽ ഇറങ്ങാൻ വരെ പേടിയാണ്. എന്റെ അമ്മയ്ക്കും നല്ല പേടിയുണ്ടെന്ന് എനിക്കറിയാം. ആ മരിച്ചു പോയ രണ്ടു പെൺകുട്ടികളിൽ മൂത്തയാൾക്കും എനിക്കും ഒരേ പ്രായമാണ്. ഇതറിഞ്ഞപ്പോൾ എനിക്കു വളരെ സങ്കടം തോന്നി, കാരണം എന്നെപ്പോലെ അവൾക്കും എത്രയെത്ര സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. എനിക്കു ഇപ്പോൾ പേടികാരണം ഉറങ്ങാനെ പറ്റുന്നില്ല. കണ്ണടച്ചാൽ കൃതികയുടെയും ശരണ്യയുടെയും ടിവിയിൽ കണ്ട മുഖം എന്റെ മുന്നിൽ തെളിയും.
ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക, ആരെയാണ് വിശ്വസിക്കേണ്ടാത്തത് എന്നു പോലും മനസിലാവുന്നില്ല. ഈയിടെ കുണ്ടറയിൽ ഒരു പത്തുവയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ വാർത്തകളിൽ പറയുന്നത് അവളെ സ്വന്തം അപ്പൂപ്പനാണ് പീഡിപ്പിച്ച് കൊന്നതെന്ന്. സ്വന്തം അപ്പൂപ്പന് എങ്ങനെയാണ് കൊച്ചു മകളെ ഉപദ്രവിക്കാൻ കഴിയുക. അത് കേട്ടപ്പോൾ എനിക്കുണ്ടായ ഞെട്ടൽ ഇപ്പൊഴും മാറിയിട്ടില്ല. പക്ഷേ ഇപ്പോൾ ഞാൻ ആകെ ഒരു ചിന്താകുഴപ്പത്തിലാണ് ആരെയാണ് വിശ്വസിക്കണ്ടതെന്ന് എനിക്കു അറിഞ്ഞുകൂടാ. എല്ലാവരെയും സംശയത്തോടെ, പേടിയോടെ നോക്കാനെ എനിക്കു പറ്റുന്നുള്ളൂ. ഞാൻ റോഡിൽ കൂടി നടക്കുമ്പോൾ എന്നെ ആരെങ്കിലും നോക്കിയാൽ പോലും എനിക്കു പേടി തോന്നും. പള്ളിയിലും അമ്പലത്തിലും മദ്രസയിലും സ്കൂളിലും വീട്ടിലും എല്ലാം കുട്ടികളെ പീഡിപ്പിക്കുന്ന വർത്തകളുടെ എണ്ണം ദിവസം തോറും കൂടി വരുന്നു. എന്നെയും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്തയാണ് എപ്പോഴും എന്റെ മനസ്സിൽ.
എന്റെ അമ്മയും അച്ഛനും വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന ആളുകളാണ് എന്നാൽ ഈ കുറച്ചു കാലമായി ഒരു പേടി അവരുടെ ഉള്ളിലുമുണ്ടെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്. കുട്ടികളെ ഉപദ്രവിക്കുന്നവർ ആരായിരുന്നാലും അവർക്ക് കടുത്ത ശിക്ഷ തന്നെ നല്കണം. ഇനി ഒരു കുട്ടിയും പീഡിപ്പിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം. ആരെയും പേടിക്കാതെ കുറെ സ്വപ്നങ്ങൾ കണ്ട് കുറെ പുസ്തകങ്ങൾ വായിച്ചും കളിച്ചും ചിരിച്ചും എനിക്കും മറ്റ് കുട്ടികൾക്കും സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അതിനുള്ള അവസരം ഉണ്ടാക്കി തരുമെന്ന് ഞാൻ കരുതുന്നു.