വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദത്തിൽ തനിക്കെതിരെ നടക്കുന്ന ബഹിഷ്കരണ ആഹ്വാനങ്ങൾക്കെതിരെ പ്രതിരിച്ച് അനിൽ അക്കര എംഎൽഎ. പൊതുജനത്തെ വെല്ലുവിളിക്കരുതെന്നും അത്രയേ ഇപ്പോൾ പറയുന്നുള്ളു എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. വടക്കാഞ്ചേരി എംഎൽഎയെ സാമൂഹികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന സമരത്തിന്റെ ചിത്രം ഉൾപ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

മന്ത്രി എ.സി മൊയ്തീൻ,മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ,യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ ജനറൽ എന്നിവരുടെ അറിവോടെയാണ് ലൈ‌ഫ്‌ മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിൽ തട്ടിപ്പ് നടന്നതെന്ന് അനിൽ അക്കര എംഎൽഎ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മന്ത്രി എ.സി മൊയ്തീന് അറ്റാഷെ ജനറൽ,സ്വപ്‌ന സുരേഷ്,ശിവശങ്കർ എന്നിവർ ചേർന്ന് വിഹിതം നൽകിയത്. ലൈഫ് മിഷൻ കരാറിൽ 4.5 കോടി രൂപ കോഴയായി കൈപ്പറ്റിയിട്ടുണ്ടെന്ന വാർത്ത പുറത്തുവിട്ടത് സിപിഎം ചാനലാണെന്നും അനിൽ അക്കര പത്രസമ്മേളനത്തിൽ പറഞ്ഞു.

അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

പൊതുജനത്തെ
വെല്ലുവിളിക്കരുത്.
അത്രയേ ഇപ്പോൾ
പറയുന്നുള്ളു.
അല്ല ഈ കമ്മ്യുണിസ്റ്റ്
എന്നുവച്ചാൽ
ഇങ്ങനെയാണോ?
അല്ലല്ലോ?

 

പൊതുജനത്തെ വെല്ലുവിളിക്കരുത്. അത്രയേ ഇപ്പോൾ പറയുന്നുള്ളു. അല്ല ഈ കമ്മ്യുണിസ്റ്റ് എന്നുവച്ചാൽ ഇങ്ങനെയാണോ? അല്ലല്ലോ?

Posted by ANIL Akkara M.L.A on Wednesday, September 9, 2020