- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ സാനിറ്റൈസറുമായി കുഞ്ഞുമാവേലി; കോവിഡ് പ്രതിരോധത്തിന് മാതൃകയായ കൊച്ചുമിടുക്കൻ ആരെന്ന് വെളിപ്പെടുത്തി മന്ത്രി ഇ പി ജയരാജൻ
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന തിരുവനന്തപുരം വിമാനത്തവള ലേലം നടപടിയുമായി ബന്ധപ്പെട്ട് മന്ത്രി ഇ പി ജയരാജന്റെ വാർത്താ സമ്മേളനം പുരോഗമിക്കവെ അതാ വരുന്നു മാവേലി. കയ്യുൽ സാനിറ്റൈസറും കൊണ്ടാണ് കുഞ്ഞു മാവേലിയുടെ വരവ്. വാർത്താ സമ്മേളനത്തിനിടെ കയറിവന്ന് മന്ത്രിക്ക് സാനിറ്റൈസർ കൊടുത്ത് വ്യക്തി സുരക്ഷ ഉറപ്പാക്കി കുഞ്ഞ് മാവേലി. ഇത് ലൈവായി കേരളം കണ്ടു. ആരാണ് ഈ കുഞ്ഞു മാവേലി? ഇ പി ജയരാജൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. മന്ത്രിയുടെ ചെറുമകൻ തൃകയ് ആണ് സാനിറ്റൈസറും കൊണ്ടുവന്ന കുഞ്ഞ് മാവേലി.
. ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തുന്ന ഓൺലൈൻ ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വേഷം ധരിച്ചത്. തീപ്പൊരി വാർത്താ സമ്മേളനം നടത്തുന്ന മുത്തച്ഛനെ കണ്ടപ്പോൾ പിന്നെ മാധ്യമപ്രവർത്തകർക്കും മന്ത്രിക്കും സാനിറ്റൈസർ കൊടുത്തിട്ടു തന്നെ കാര്യമെന്ന് മാവേലിയും തീരുമാനിച്ചു!
'വസതിയിൽ നടത്തിയ പത്രസമ്മേളനത്തിന് അവസാനം സാനിറ്റൈസർ കൊണ്ടുവന്നത് മാവേലി വേഷം കെട്ടിയ ചെറുമകൻ തൃകയ് ആണ്. ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തുന്ന ഓൺലൈൻ ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വേഷംധരിച്ചത്. മുഴുവൻ മാധ്യമപ്രവർത്തകർക്കും ചെറുമകൻ ഓണാശംസകൾ നേർന്നു. കോവിഡിനെ തുടർന്ന് സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ വഴി മുഴുവൻ പ്രവർത്തനങ്ങളും മുന്നോട്ടുപോവുകയാണ്.'- സംഭവം വിവരിച്ച് ഫെയ്ബുക്കിലെഴുതിയ കുറിപ്പിൽ മന്ത്രി പറഞ്ഞു.
മറുനാടന് ഡെസ്ക്