- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേൻകുടത്തിൽ വീണു പോയ മന്ത്രിയെ രക്ഷിക്കാൻ 24 മണിക്കൂറിനുള്ളിൽജുഡീഷ്യൽ അന്വേഷണം; നീതി തേടിയ അമ്മയ്ക്ക് മർദ്ധനം; ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് ഗവർമെന്റെന്ന് വിമർശിച്ച് ജോയ്മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ
ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടയിൽ പ്രതിഷേധവുമായി നടൻ ജോയ്മാത്യുവും. അടിയന്തിരാവസ്ഥയുടെ രക്തസാക്ഷിയായ രാജനെ പോലുള്ളവരെ വില്പനയ്‌ക്കെവച്ച് അധികാരത്തിലേറിയ ഇടതപക്ഷം ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിക്കുന്നതായി ജോയ്മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. തേൻകുടത്തിൽ വീണുപോയ ഒരു വയോധിക മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാൻ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മകൻ നഷ്ടപ്പെട്ട ഒരമ്മക്ക് നൽകിയത് പൊലീസ് മർദ്ദനവമാണെന്നും വിമർശിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവർമ്മെന്റ് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ജോയ്മാത്യവിന്റ പെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : അടിയന്തിരാവസ്ഥയിൽ പൊലീസ് ഉരുട്ടിക്കൊന്ന എൻജിനീയറിങ് വിദ്യാർത്ഥി രാജന്റെ അച്ഛൻ ഈച്ചരവാര്യർ തന്റെ മകന് നീതി ലഭിക്കാൻ മരണംവരെ പോരാടി.രാജനെപ്പോലുള്ള രക്തസാക്ഷികളെ വിൽപ്പനക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്ക
ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടയിൽ പ്രതിഷേധവുമായി നടൻ ജോയ്മാത്യുവും. അടിയന്തിരാവസ്ഥയുടെ രക്തസാക്ഷിയായ രാജനെ പോലുള്ളവരെ വില്പനയ്‌ക്കെവച്ച് അധികാരത്തിലേറിയ ഇടതപക്ഷം ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിക്കുന്നതായി ജോയ്മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. തേൻകുടത്തിൽ വീണുപോയ ഒരു വയോധിക മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാൻ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മകൻ നഷ്ടപ്പെട്ട ഒരമ്മക്ക് നൽകിയത് പൊലീസ് മർദ്ദനവമാണെന്നും വിമർശിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവർമ്മെന്റ് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജോയ്മാത്യവിന്റ പെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
അടിയന്തിരാവസ്ഥയിൽ പൊലീസ് ഉരുട്ടിക്കൊന്ന എൻജിനീയറിങ് വിദ്യാർത്ഥി രാജന്റെ അച്ഛൻ ഈച്ചരവാര്യർ തന്റെ മകന് നീതി ലഭിക്കാൻ മരണംവരെ പോരാടി.രാജനെപ്പോലുള്ള രക്തസാക്ഷികളെ വിൽപ്പനക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു. തേൻകുടത്തിൽ വീണുപോയ ഒരു വയോധിക മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാൻ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ജുഡീഷ്യൽ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകൻ നഷ്ടപ്പെട്ട ഒരമ്മക്ക് പൊലീസ് മർദ്ദനവും ജയിലും.
ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവർമ്മെന്റ് .