- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{'മാധ്യമ ചാവാലിപ്പട്ടികൾ എസിയിലിരുന്ന് കുരയ്ക്കട്ടെ... ഞങ്ങൾക്ക് രാത്രിയിൽ പാക്കിസ്ഥാൻ പന്നികളുമായൊരു ലുക്കാ ചുപ്പി കളിയുണ്ട്...': ഉറി ആക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നൽകുമോയെന്ന ചർച്ചകൾക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായി കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്}}
തിരുവനന്തപുരം: ഉറിയിൽ ഇന്ത്യൻ സൈനിക ക്യാമ്പിനുനേരെ പാക് സഹായത്തോടെ ഭീകരർ നടത്തിയ ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമോയെന്ന ചർച്ചകൾ പെരുകുമ്പോൾ ഇന്ത്യ കൃത്യമായ തിരിച്ചടി നൽകാറുണ്ടെന്ന് വ്യക്തമാക്കി കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്്. ഉറി ആക്രമണത്തിന്റെ പേരിൽ നടക്കുന്ന ചാനൽ ചർച്ചകളെയും കാശ്മീരിലെ അക്രമികളെ അടിച്ചമർത്തുന്നതിനെ മനുഷ്യാവകാശ ലംഘനമായി പറയുന്ന ചാനൽ പരിപാടികളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പോസ്റ്റ് നൽകിയിട്ടുള്ളത്. അതോടൊപ്പം ഇന്ത്യൻ പോസ്റ്റുകൾ ആക്രമിച്ചാൽ കൃത്യമായി പാക്കിസ്ഥാനിൽ കയറി ഇന്ത്യ തിരിച്ചടിക്കാറുണ്ടെന്ന് കാർഗിലിലെ സേവനത്തിനിടെ ഉണ്ടായ സംഭവം ഉദ്ധരിച്ച് അനീഷ് ലീനയെന്ന ധീര സൈനികൻ വെളിപ്പെടുത്തുന്നു. കാർഗിൽ യുദ്ധത്തിനിടെ കാലിന് വെടിയേറ്റ് ചോര വാർന്നപ്പോൾ ഈ പാക്കിസ്ഥാനി ചാവാലിപ്പട്ടികളുടെ വെടികൊണ്ട് മരിക്കരുതന്ന വാശിയോടെ പിടിച്ചുനിന്നുവെന്ന് പറയുന്ന സൈനികന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണി
തിരുവനന്തപുരം: ഉറിയിൽ ഇന്ത്യൻ സൈനിക ക്യാമ്പിനുനേരെ പാക് സഹായത്തോടെ ഭീകരർ നടത്തിയ ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമോയെന്ന ചർച്ചകൾ പെരുകുമ്പോൾ ഇന്ത്യ കൃത്യമായ തിരിച്ചടി നൽകാറുണ്ടെന്ന് വ്യക്തമാക്കി കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്്. ഉറി ആക്രമണത്തിന്റെ പേരിൽ നടക്കുന്ന ചാനൽ ചർച്ചകളെയും കാശ്മീരിലെ അക്രമികളെ അടിച്ചമർത്തുന്നതിനെ മനുഷ്യാവകാശ ലംഘനമായി പറയുന്ന ചാനൽ പരിപാടികളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പോസ്റ്റ് നൽകിയിട്ടുള്ളത്.
അതോടൊപ്പം ഇന്ത്യൻ പോസ്റ്റുകൾ ആക്രമിച്ചാൽ കൃത്യമായി പാക്കിസ്ഥാനിൽ കയറി ഇന്ത്യ തിരിച്ചടിക്കാറുണ്ടെന്ന് കാർഗിലിലെ സേവനത്തിനിടെ ഉണ്ടായ സംഭവം ഉദ്ധരിച്ച് അനീഷ് ലീനയെന്ന ധീര സൈനികൻ വെളിപ്പെടുത്തുന്നു. കാർഗിൽ യുദ്ധത്തിനിടെ കാലിന് വെടിയേറ്റ് ചോര വാർന്നപ്പോൾ ഈ പാക്കിസ്ഥാനി ചാവാലിപ്പട്ടികളുടെ വെടികൊണ്ട് മരിക്കരുതന്ന വാശിയോടെ പിടിച്ചുനിന്നുവെന്ന് പറയുന്ന സൈനികന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണിപ്പോൾ.
യുദ്ധഭൂമിയെപ്പറ്റി ഒന്നുമറിയാത്തവരാണ് ചാനലുകളിലിരുന്ന് ചർച്ചകളിൽ വായിൽതോന്നിയതെല്ലാം തട്ടിവിടുന്ന് കഴിഞ്ഞദിവസം മേജർ രവിയും തുറന്നുപറഞ്ഞിരുന്നു. മാദ്ധ്യമ ചാവാലിപ്പട്ടികൾ ആകാശത്തുനോക്കി കുരച്ചുകൊണ്ടിരിക്കുമെന്നും ഇവർ എസി മുറികളിൽ സുഖമായുറങ്ങുമ്പോൾ ഞങ്ങൾക്ക് പാക്കിസ്ഥാനി പന്നികളുമായിട്ടൊരു ലുക്കാ ചുപ്പി കളിയുണെന്നും പറഞ്ഞാണ് പിക്ചർ അഭീ ഭീ ബാകി ഹെ ഭായ്... എന്ന ബെസ്റ്റ് ആക്ടറിലെ മമ്മുട്ടി ഡയലോഗോടെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അനിഷ് ലീനയുടെ കുറിപ്പ് ഇങ്ങനെ:
യുദ്ധം വേണം എന്നു മുറവിളി കൂട്ടുന്ന ഭാരതീയർക്കായി... പാക്കിസ്ഥാനെ തീർക്കാം പക്ഷേ നാം 30 വർഷം പിന്നോട്ട് പോകും ..
പങ്കാളീ, 1999ൽ കാർഗിലിൽ തുടങ്ങിയ പാക്കിസ്ഥാന്റെ ലീലാവിലാസങ്ങളിൽ കാലിന് വെടിയേറ്റ ഒരു ജവാനാണ് ഞാൻ. 1999 മെയ് മാസം 18 ന് രാത്രി കൃത്യം 8മണിക്ക് ഇതേ ഉറി മേഖലയിൽ ഉമ്മർദീൻ എന്ന പോസ്റ്റിൽ ഞങ്ങൾ 10 പേരടങ്ങുന്ന ടീമിനുനേരെ, ഞങ്ങടെ കയ്യിൽ നിന്നും മൂന്നു നേരം മൃഷ്ടാനം വെട്ടി വിഴുങ്ങിക്കൊണ്ടിരുന്ന '08'എന്നു വിളിപ്പേരുള്ള ഒരു കാശ്മീരി പന്നിയുടെ ഒറ്റിൽ പാക്കിസ്ഥാനി ചാവാലിപ്പട്ടികൾ ഞങ്ങടെ പോസ്റ്റ് ആക്രമിച്ചു, ഞാനും ഒരു തമിഴ്‌നാട്ടുകാരൻ പൊൻരാജുമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് മറ്റുള്ള 8 പേർ ആഹാരത്തിനു മുമ്പിലായിരുന്നു രാത്രി 8 മണി മുതൽ 1മണി വരെ നടന്ന തകർപ്പൻ വെടിവെയ്പിൽ 2 തീവ്രവാദികളെ കൊല്ലുകയും അഞ്ചോളം പേരെ മാരകമായ പരിക്കേൽപ്പിക്കുവാനും കഴിഞ്ഞു കാലിൽ വെടിയേറ്റ എനിക്ക് first Aid കിട്ടിയത് പുലർച്ചെ 2 മണിക്കാണ്... ( മരിച്ചു പോകാതിരിക്കാൻ വേണ്ടി വിളിക്കാത്ത ദൈവങ്ങളില്ല കാരണം ഈ പന്നികളുടെ വെടി കൊണ്ട് ചാകരുതെന്ന വാശിയുണ്ടായിരുന്നു) ഞങ്ങളുടെ commanding officer ന്റെ ആവശ്യപ്രകാരo Capt Mukesh Choursaya യുടെ നേതൃത്വത്തിൽ 'ഘാതക് ടീം' പാക്കിസ്ഥാനിലോട്ടൊരു കേറുകേറി ഒരൊന്നന്നരകേറായിരുന്നു അത്!! ആന കരിമ്പുവിളയിൽ കയറിയിറങ്ങിയതു പോലെ !!! പക്ഷേ ഈ കാര്യങ്ങൾ മാദ്ധ്യമങ്ങളിൽ ഒന്നും വാർത്തയും വന്നില്ല നാട്ടുകാരിറഞ്ഞതുമില്ല മധുരമായി പ്രതികാരം വീട്ടി..,
പങ്കാളി, ഈ പറഞ്ഞതിന്റെ പൊരുൾ വീട്ടിൽ മാതാപിതാക്കൾ അറിയാതെ എത്രയോ കുട്ടികൾ പ്രോഗ്രസ് കാർഡുകൾ ഒപ്പിട്ടു കൊടുക്കുന്നു, അതുപോലെ നമ്മുടെ രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാർക്ക് വേണ്ടി പിള്ളാർ എപ്പോഴേ പ്രോഗ്രസ് കാർഡുകൾ ഒപ്പിടാൻ തുടങ്ങിക്കാണും... മാതാപിതാക്കളുണ്ടോ ഇതറിയുന്നു കാക്കയുടെ വിശപ്പും മാറും പന്നികളുടെ ചൊറിച്ചിലും തീരും!!!! വേണുവിനെയും, പ്രശാന്ത് അഴുക്കുചാൽ വംശത്തിനെയും പോലുള്ള മാദ്ധ്യമ ചാവാലി പട്ടികൾ ആകാശത്തു നോക്കി കുരച്ചു കൊണ്ടേയിരിക്കും, ഈ ചാവാലിപ്പട്ടികൾ സുഖമായി AC മുറികളിൽ സുഖമായുറങ്ങുമ്പോൾ ഞങ്ങൾക്ക് പാക്കിസ്ഥാനി പന്നി കളുമായിട്ടൊരു ലൂക്കാ ചുപ്പിക്കളിയുണ്ട് രാത്രിയിൽ !!! So , ,dont feel,Picture अभी भी बाकि है भाई ,, वन्दे मातरम,,, जय जवान.