- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആർത്തവത്തെ ഭയക്കുന്ന, ആനപ്പിണ്ടത്തെ ഭയക്കാത്ത ദൈവം'; റിമ കല്ലിങ്ങലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു
തിരുവനന്തപുരം: നടി റിമ കല്ലിങ്ങലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ. 'ആർത്തവത്തെ ഭയക്കുന്ന, ആനപ്പിണ്ടത്തെ ഭയക്കാത്ത ദൈവം' എന്ന ഫേസ്‌ബുക്ക് പോസ്റ്റിനെതിരെയാണു ചിലരുടെ പ്രതിഷേധം. നടി ഹൈന്ദവ വിശ്വാസത്തെയും ഹിന്ദു സ്ത്രീകളെയും അപമാനിക്കുന്നുവെന്നാണ് എതിർപ്പുമായെത്തുന്നവർ പറയുന്നത്. മറ്റൊരു മതത്തെക്കുറിച്ചും ഇത്തരത്തിൽ എഴുതാൻ റിമയുടെ കൈ പൊങ്ങില്ലെന്നും വിമർശകർ പറയുന്നു. പരവൂർ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടു നിരോധനവും ആനകളെ പീഡിപ്പിക്കുന്നതും സംബന്ധിച്ച് ഏറെ ചർച്ചകൾ നടക്കുന്നതിനിടെയാണു റിമയുടെ പോസ്റ്റും ചർച്ചയാകുന്നത്. ആർത്തവകാലത്തു സ്ത്രീകൾക്കു ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കുന്നതും ഘോഷയാത്രകളിലും മറ്റും ആനകൾ അനുഭവിക്കുന്ന പീഡനവും വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് റിമയുടെ ഫേസ്‌ബുക്ക് പോസ്റ്റും വന്നത്. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന റിമ കല്ലിങ്ങലിന്റെ ഫേസ്‌ബുക്ക് പേജ് അൺലൈക്ക് ചെയ്യണമെന്ന ആഹ്വാനവും പോസ്റ്റുകൾക്കു താഴെ കമന്റായി എത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ
തിരുവനന്തപുരം: നടി റിമ കല്ലിങ്ങലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ. 'ആർത്തവത്തെ ഭയക്കുന്ന, ആനപ്പിണ്ടത്തെ ഭയക്കാത്ത ദൈവം' എന്ന ഫേസ്‌ബുക്ക് പോസ്റ്റിനെതിരെയാണു ചിലരുടെ പ്രതിഷേധം.
നടി ഹൈന്ദവ വിശ്വാസത്തെയും ഹിന്ദു സ്ത്രീകളെയും അപമാനിക്കുന്നുവെന്നാണ് എതിർപ്പുമായെത്തുന്നവർ പറയുന്നത്. മറ്റൊരു മതത്തെക്കുറിച്ചും ഇത്തരത്തിൽ എഴുതാൻ റിമയുടെ കൈ പൊങ്ങില്ലെന്നും വിമർശകർ പറയുന്നു.
പരവൂർ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടു നിരോധനവും ആനകളെ പീഡിപ്പിക്കുന്നതും സംബന്ധിച്ച് ഏറെ ചർച്ചകൾ നടക്കുന്നതിനിടെയാണു റിമയുടെ പോസ്റ്റും ചർച്ചയാകുന്നത്. ആർത്തവകാലത്തു സ്ത്രീകൾക്കു ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കുന്നതും ഘോഷയാത്രകളിലും മറ്റും ആനകൾ അനുഭവിക്കുന്ന പീഡനവും വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് റിമയുടെ ഫേസ്‌ബുക്ക് പോസ്റ്റും വന്നത്.
ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന റിമ കല്ലിങ്ങലിന്റെ ഫേസ്‌ബുക്ക് പേജ് അൺലൈക്ക് ചെയ്യണമെന്ന ആഹ്വാനവും പോസ്റ്റുകൾക്കു താഴെ കമന്റായി എത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ വ്യക്തമായ അഭിപ്രായവുമായി രംഗത്തെത്തുന്ന താരദമ്പതികളാണ് സംവിധായകൻ ആഷിഖ് അബുവും റിമ കല്ലിങ്ങലും. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായിട്ടുണ്ട്. ഇപ്പോൾ റിമയുടെ ഫേസ്‌ബുക്ക് പോസ്റ്റും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.