- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടക്കാരനായി ടെക്‌നോപാർക്കിൽ ആദ്യമെത്തിയ ഞാൻ ഇന്ന് ഇവിടേയ്ക്ക് വന്നത് ടെക്കികളുടെ മൽസരത്തിന്റെ വിധികർത്താവായി; സ്റ്റാഫിന്റെ ലിഫ്റ്റിൽ ചെടിച്ചട്ടി കയറ്റിയതിന് സെക്യുരിറ്റി ദേഷ്യപ്പെട്ടിട്ടുണ്ട്; ചില അവസരങ്ങളിൽ ചെടിച്ചട്ടി ചുമന്ന് മൂന്നാമത്തെയും അഞ്ചാമത്തെയും നിലയിൽ എത്തിച്ചിട്ടുണ്ട്; യുവസംരംഭകന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാർക്കിൽ ടെക്കികളുടെ പേഴ്‌സണാലിറ്റി കോണ്ടസ്റ്റിൽ വിധികർത്താവായി എത്തിയ യുവസംരംഭകന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. നിർഭയാ ഇൻഫോടെയ്ന്മെന്റ് സ്ഥാപകൻ പ്രജീഷ് നിർഭയ ഫെയ്‌സ് ബുക്കിലിട്ട കുറിപ്പാണ് തിരുവനന്തപുരത്തെ ഗ്രൂപ്പുകളും കൂട്ടായ്മകളും ഏറ്റെടുത്തിരിക്കുന്നത്. ഏതൊരാൾക്കും പ്രചോദനമാകുന്ന ജീവിതമാണ് പ്രജീഷിന്റേതെന്ന് സോഷ്യൽ മീഡിയ അടിവരയിടുന്നു.
ടെക്‌നോപാർക്കിൽ തോട്ടക്കാരനായി ജീവിതമാരംഭിച്ച തന്റെ ഭൂതകാലത്തെ പറ്റിയുള്ള പ്രജീഷിന്റെ കുറിപ്പാണ് വൈറലായത്. ടെക്‌നോപാർക്കിലെ കമ്പനികളിൽ ചെടികൾ എത്തിക്കുന്നതും ഞായറാഴ്ച ദിവസങ്ങളിൽ ഈ ചെടികൾക്ക് വെള്ളം ഒഴിക്കുന്നതുമായിരുന്നു പ്രജീഷിന്റെ ജോലി. മാർ ഇവാനിയോസ് കോളേജിലെ പഠന സമയത്തുള്ള പല പാർട്ട് ടൈം ജോലികളിൽ ഒന്നായിരുന്നു ഇത്. പകുതി ദിവസം ജോലി ചെയ്യുമ്പോൾ 250 - 300 രൂപ ലഭിക്കുമായിരുന്നു. ഇതായിരുന്നു തന്റെ പഠനത്തിനും ജീവിതത്തിനും സഹായമായതെന്നും പ്രജീഷ് പറഞ്ഞു.
ഐടി കമ്പനികളിലെ സ്റ്റാഫ് ഉപയോഗിക്കുന്ന ലിഫ്റ്റിൽ ഒരിക്കൽ ചെടികൾ കയറ്റിയതിന് സെക്യുരിറ്റി ദേഷ്യപ്പെട്ടിട്ടുണ്ട്. പണിക്കാർ ഉപയോഗിക്കുന്ന സർവീസ് ലിഫ്റ്റ് ഉപയോഗിക്കാനും നിർദ്ദേശിച്ചു. ചില സമയങ്ങളിൽ ലിഫ്റ്റ് പ്രവർത്തിച്ചില്ലെങ്കിൽ ചെടികൾ ചുമന്ന് മൂന്നാമത്തെയും - അഞ്ചാമത്തെയും നിലകളിൽ എത്തിച്ചിട്ടുണ്ട്. ചെടികൾക്ക് വെള്ളമൊഴിക്കാനായി സൈക്കിളിൽ വരുമ്പോൾ ടെക്‌നോപാർക്ക് നന്നായി ആസ്വദിക്കുമായിരുന്നു. തന്നിൽ സംരംഭകത്വ സ്വപ്‌നം ഉണ്ടായതും അങ്ങനെയായിരിക്കുമെന്നും പ്രജീഷ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ ടെക്‌നോപാർക്കിലെ ടെക്കികൾക്കായി നടത്തിയ പേഴ്‌സണാലിറ്റി കോണ്ടസ്റ്റിൽ വിധികർത്താവായി ക്ഷണിച്ചു. നൂറുകണക്കിന് ടെക്കികൾ മാറ്റുരച്ച മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങളും നൽകിയെന്നും പ്രജീഷ് പറയുന്നു.
പ്രജീഷ് നിർഭയയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
Technoparkലെ തോട്ടക്കാരനും വിധികർത്താവും
തിരുവനന്തപുരം Technoparkൽ ഒരു തൊഴിലാളിയായി ആദ്യം എത്തുന്നത് എന്റെ സ്ഥലവാസിയായ ഗിരീഷ് ഏട്ടന്റെ Dreams എന്ന Indoor Plants അംഗമായിട്ടാണ്. Technoparkലെ കമ്പനികളിൽ ചെടികൾ എത്തിക്കുകയും ഞായറാഴ്ച ദിവസങ്ങളിൽ ഈ ചെടികൾക്ക് വെള്ളം ഒഴിക്കുക എന്നതാണ് എന്റെ ജോലി. Ivaniosലെ പഠന സമയത്തുള്ള പല part time ജോലികളിൽ ഒന്നായിരുന്നു ഇത്. Half Day ജോലി ചെയ്യുമ്പോൾ 250 - 300 രൂപ ലഭിക്കുമായിരുന്നു.
I T കമ്പനികളിലെ സ്റ്റാഫ് ഉപയോഗിക്കുന്ന liftൽ ഒരിക്കൽ ചെടികൾ കയറ്റിയതിന് security ദേഷ്യപ്പെട്ടിട്ടുണ്ട്. പണികാർ ഉപയോഗിക്കുന്ന സർവീസ് lift ഉപയോഗിക്കാനും നിർദ്ദേശിച്ചു. ചില സമയങ്ങളിൽ lift work ചെയ്തില്ലെങ്കിൽ ചെടികൾ ചുമന്ന് മൂന്നാമത്തെയും - അഞ്ചാമത്തെയും നിലകളിൽ എത്തിച്ചിട്ടുണ്ട്. ചെടികൾക്ക് വെള്ളമൊഴിക്കാനായി സൈക്കിളിൽ വരുമ്പോൾ Technoparkനെ നന്നായി ആസ്വദിക്കുമായിരുന്നു. അറിയാതെ Entrepreneurship passion ആയതും അങ്ങനെയായിരിക്കും.
കഴിഞ്ഞ 2021 ഡിസംബറിൽ Technopark Today Technoparkലെ Techieകൾക്കായി നടത്തിയ Personality Contestൽ വിധികർത്താവായി ക്ഷണിച്ചു. മലയാളി മങ്ക - കേരള ശ്രീമാൻ മത്സരമായിരുന്നു. നൂറുകണക്കിന് ടെക്കികൾ മാറ്റുരച്ച മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങളും നൽകി. ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും കുറെ വന്നിട്ടുണ്ട്. ഇവിടെയൊക്കെ വെളിച്ചമായി വന്ന ഒരുപിടി നല്ല മനുഷ്യരുണ്ട്. എല്ലാവരോടും നന്ദി മാത്രം. Covid ഉയർത്തുന്ന ഭീതി നിലനിൽക്കുമ്പോൾതന്നെ 2022 പ്രതീക്ഷയുടെ വർഷംതന്നെയാണ്! നമുക്ക് തോറ്റു തോറ്റു ജയിക്കാം ഏവർക്കും നല്ലൊരു വർഷം നേരുന്നു...
Let's Move Forward...
Strength & Honour
പ്രജീഷ് നിർഭയ
മറുനാടന് മലയാളി ബ്യൂറോ