ന്തൊക്കെയാണ് നാം ഓരോരുത്തരും മുൻപിൻ നോക്കാതെ പലരോടും ഫേസ്‌ബുക്കിലൂടെ ചാറ്റ് ചെയ്ത് ഉല്ലസിക്കുന്നത്...? അതൊക്കെ ഒരു ദിവസം ലോകം മുഴുവനുമുള്ളവർ കാണുകയാണെങ്കിൽ എന്തായിരിക്കും സ്ഥിതി..? നമ്മുടെ മാന്യതയുടെ പൊയ്മുഖം ആ നിമിഷം അഴിഞ്ഞു വീഴുകയും പലരുടെയും കുടുംബജീവിതം തന്നെ താറുമാറാകുകയും ചെയ്യും.

എന്നാൽ ഫേസ്‌ബുക്കിന്റെ സ്വകാര്യതാ നയത്തിൽ അഥവാ പ്രൈവസി പോളിസിയിൽ വിശ്വസിച്ചാണ് നമ്മിൽ പലരും ഇത്തരം ചൂടൻ ചാറ്റുകൾ നടത്തുന്നത്. എന്നാൽ ഫേസ്‌ബുക്കിന്റെ െ്രെപവസി പോളിസിയിൽ കാര്യമായ അഴിച്ച് പണി വരുത്തുന്നുവെന്നും െ്രെപവസി ഉറപ്പാക്കാൻ യൂസർമാരിൽ നിന്നും ഫീസ് ഈടാക്കുന്നുവെന്നും അറിയിച്ച് കൊണ്ടുള്ള ഒരു മെസേജ് അടത്തിടെ പല യൂസർമാർക്കും ലഭിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഫീസ് അടയ്ക്കാത്തവരുടെ സ്വകാര്യത ഉറപ്പാക്കാനാവില്ലെന്നും പ്രസ്തുത മെസേജിൽ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ഈ മെസേജ് ഫേസ്‌ബുക്കിൽ നിന്നുള്ളത് തന്നെയാണോ അതല്ല വ്യാജമാണോ എന്നതിനെ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുകയുമുണ്ടായി. എന്നാൽ ഇത് വ്യാജ സന്ദേശമാണെന്നാണ് അവസാനം ഫേസ്‌ബുക്ക് സ്ഥിരീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ വിവരങ്ങൾ തീർത്തും സ്വകാര്യമാക്കി വയ്ക്കാൻ 5.99 പൗണ്ട് എൻട്രി ഫീസായി അടയ്ക്കാമെന്നാണ് പ്രസ്തുത സന്ദേശത്തിൽ നിർദ്ദേശമുണ്ടായിരുന്നത്. എന്നാൽ ഇത് വ്യാജസന്ദേശമാണെന്നും ഇന്റർനെറ്റിലുള്ളതെല്ലാം കണ്ണുമടച്ച് വിശ്വസിക്കരുതെന്നും ഫേസ്‌ബുക്ക് എപ്പോഴും സൗജന്യമായിരിക്കുമെന്നുമാണ് ഫേസ്‌ബുക്കിൽ നിന്നും ഔദ്യോഗിക പ്രതികരണമുണ്ടായിരിക്കുന്നത്.ഫേസ്‌ബുക്കിൽ യൂസർമാർ പോസ്റ്റ് ചെയ്യുന്ന എല്ലാ വിവരങ്ങളും കണ്ടന്റുകളും യൂസർമാരുടെ സ്വത്താണെന്നാണ് ഫേസ്‌ബുക്കിന്റെ നിയമങ്ങളിലും ചട്ടങ്ങളിലും വ്യക്തമാക്കിയിരിക്കുന്നത്. അവ തങ്ങളുടെ സ്വകാര്യത കാത്ത് സൂക്ഷിച്ച് കൊണ്ട് ഏത് തരത്തിൽ ഷെയർ ചെയ്യണമെന്നും യൂസർമാർക്ക് തീരുമാനിക്കാവുന്നതാണെന്നും ഫേസ്‌ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഇതാദ്യമായൊന്നുമല്ല ഫേസ്‌ബുക്കിൽ ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ ഫേസ്‌ബുക്കിന്റെ തന്നെ പേരിൽ പ്രചരിക്കുന്നത്. ഇതിന് മുമ്പ് 2013ലും ഇത്തരത്തിലുള്ള ഒരു സന്ദേശം പ്രചരിച്ചിരുന്നു.ഫേസ്‌ബുക്ക് യൂസർമാരുടെ ഡാറ്റകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ഭയാശങ്കകൾ ഉയർത്തുന്ന സന്ദേശമായിരുന്നു ഏറ്റവും ഒടുവിൽ പ്രചരിച്ചിരുന്നത്. അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻഎസ്എ) ചെയ്യുന്നതുപോലുള്ള ചാരപ്രവർത്തനം നടത്തി ഫേസ്‌ബുക്ക് യൂസർമാരുടെ വിവരങ്ങൾക്കിടയിൽ ചാരപ്രവർത്തനം നടത്തുവെന്ന ആരോപണം കഴിഞ്ഞയാഴ്ചയാണ് ഉയർന്ന് വന്നത്.

ബെൽജിയൻ പ്രൈവസി കമ്മീഷനാണ് ഈ ആരോപണം ഉന്നയിച്ചിരുന്നത്. അദ്ദേഹം ഫേസ്‌ബുക്കിനെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു കേസ് കൊടുക്കുകയും ചെയ്തിരുന്നു. യൂറോപ്യൻ സ്വകാര്യതാ നിയമങ്ങൾ ഫേസ്‌ബുക്ക് ലംഘിക്കുന്നുവെന്നായിരുന്നു അദ്ദേഹം കേസിന് ഉപോൽബലകമായി എടുത്ത് കാട്ടിയത്. ബെൽജിയൻ െ്രെപവസി കമ്മീഷന് വേണ്ടി കേസിൽ ഹാജരാകുന്ന വക്കീലായ ഫ്രെഡറിക് ഡെബസെറെയാണ് ഫേസ്‌ബുക്കിനെ എൻഎസ്എയോട് ഉപമിച്ചത്.