- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലെ അനാവശ്യ ഷെയറുകൾ മടുപ്പിക്കുന്നുവോ? വേണ്ടപ്പെട്ടവർക്കു മാത്രമായി പോസ്റ്റുകൾ സ്വകാര്യമായി ഷെയർ ചെയ്യാൻ പുതിയ ആപ് വരുന്നു
അനാവശ്യ ടാഗിങ്ങുകളും പോസ്റ്റുകളും ഫേസ്‌ബുക്കിൽ ആർക്കും മടുപ്പുളവാക്കുന്ന ഒന്നാണ്. ഇതെല്ലാം പരിഹരിക്കാൻ ആവശ്യമായി പ്രവസി, സെക്യൂരിറ്റി സെറ്റിങ്‌സുകളും ഫേസ്‌ബുക്കിലുണ്ട്. പക്ഷേ ഇതെല്ലാം സങ്കീർണമാണെന്ന പരാതി വ്യാപകമായുണ്ട്. അടിക്കടി ഇതിലെല്ലാം വേണ്ട മാറ്റങ്ങൾ കമ്പനി വരുത്തുന്നുമുണ്ട്. എങ്കിലും പരാതികൾക്ക് കുറവുണ്ടായിട്ടില്
അനാവശ്യ ടാഗിങ്ങുകളും പോസ്റ്റുകളും ഫേസ്‌ബുക്കിൽ ആർക്കും മടുപ്പുളവാക്കുന്ന ഒന്നാണ്. ഇതെല്ലാം പരിഹരിക്കാൻ ആവശ്യമായി പ്രവസി, സെക്യൂരിറ്റി സെറ്റിങ്‌സുകളും ഫേസ്‌ബുക്കിലുണ്ട്. പക്ഷേ ഇതെല്ലാം സങ്കീർണമാണെന്ന പരാതി വ്യാപകമായുണ്ട്. അടിക്കടി ഇതിലെല്ലാം വേണ്ട മാറ്റങ്ങൾ കമ്പനി വരുത്തുന്നുമുണ്ട്. എങ്കിലും പരാതികൾക്ക് കുറവുണ്ടായിട്ടില്ല. ഇതിനൊരു പരിഹാരമായി മൊമന്റ്‌സ് എന്ന പേരിൽ പുതിയൊരു ആപ് ഫേസ്‌ബുക്കിന്റെ പണിപ്പുരയിൽ ഒരുങ്ങുന്നുണ്ടെന്നാണ് ടെക് ലോകത്തെ ഏറ്റവും പുതിയ വിശേഷം.
ഈ ആപ് ഉപയോഗിച്ച് നമ്മുടെ പോസ്റ്റുകൾ വേണ്ടപ്പെട്ടവരുമായി മാത്രം പങ്കുവയ്ക്കാം. ഉദാഹരണത്തിന് കുടുംബാംഗങ്ങൾക്ക് മാത്രമായി കാണാൻ ഒരു പടം പോസ്റ്റ് ചെയ്യുകയാണെങ്കിൽ മൊമന്റ്‌സ് ആപ് ഉപയോഗിച്ച് പോസ്റ്റ് കാണേണ്ട കുടുംബാംഗങ്ങളുടെ ഒരു ഗ്രൂപ്പുണ്ടാക്കിയാൽ മതി. ഇങ്ങനെ സഹപ്രവർത്തകർക്കു മാത്രമായും മറ്റുമെല്ലാം ഗ്രൂപ്പുകളാക്കി പോസ്റ്റിടാം. മറ്റാരും ഇവയൊന്നും കാണില്ല.ഈ ആപ് ഇപ്പോൾ് ഫേസ്‌ബുക്ക് ജീവനക്കാർക്കിടയിൽ പരീക്ഷിച്ചു വരികയാണെന്ന് പ്രമുഖ ടെക്‌നോളജി ബ്ലോഗായ ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
ഈ ആപ് എന്നു പുറത്തിറക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല. ഗ്രൂപ്പുകളെ ആവശ്യാനുസരണം മാറ്റാമെന്നും ഫേസ്‌ബുക്ക് ആപ്പിലെയും വെബ്‌സൈറ്റിലേയും പ്രൈവസി സെറ്റിങ്‌സ് സങ്കീർണതകൾ മൊമന്റ്‌സ് പരിഹരിക്കുമെന്നുമാണ് പറയപ്പെടുന്നത്. ഫേസ്‌ബുക്ക് പുറത്തിറക്കിയ ആപ്പുകളായ പേപർ, സ്ലിങ്‌ഷോട്ട് എന്നിവ പോലെ വേറിട്ട് നിൽക്കുന്ന ആപ്പാണ് മൊമന്റ്‌സും. സ്ലിങ്‌ഷോട്ടിനും പേപ്പറിനും ലഭിച്ചത് തണുത്ത പ്രതികരണമാണെങ്കിൽ മൊമന്റ്‌സ് അങ്ങനെയായിരിക്കില്ലെന്ന് ടെക്ക്രഞ്ചിലെ ജോഷ് കോൺസ്റ്റൈൻ നിരീക്ഷിക്കുന്നു.