ഫേസ്ബുക്ക് ഉടമ സുക്കർബർഗ് ഇന്ന് ഇന്ത്യയിൽ; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും
ന്യൂഡൽഹി: ലോകത്തിലെ ഒന്നാംനമ്പർ സോഷ്യൽ കമ്മ്യൂണിറ്റി നെറ്റ്വർക്കായ ഫേസ്ബുക്കിന്റെ സഹസ്ഥാപകനും ഉടമയുമായ മാർക്ക് സുക്കർബർഗ് തന്റെ ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അദ്ദേഹം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്നാണ് അറിയുന്നത്. ഫേസ്ബുക്കിന്റെ മുഖ്യ ഓപ്പറേറ്റിങ് ഓഫീസറായ ഷെറിൽ സാൻബർഗിന്റെ ഇന്ത്യാ സന്ദർശ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ലോകത്തിലെ ഒന്നാംനമ്പർ സോഷ്യൽ കമ്മ്യൂണിറ്റി നെറ്റ്വർക്കായ ഫേസ്ബുക്കിന്റെ സഹസ്ഥാപകനും ഉടമയുമായ മാർക്ക് സുക്കർബർഗ് തന്റെ ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അദ്ദേഹം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്നാണ് അറിയുന്നത്.
ഫേസ്ബുക്കിന്റെ മുഖ്യ ഓപ്പറേറ്റിങ് ഓഫീസറായ ഷെറിൽ സാൻബർഗിന്റെ ഇന്ത്യാ സന്ദർശനം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് സുക്കർബർഗ് ഇന്ത്യയിലെത്തുന്നത്. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. ജൂലൈയിൽ നടത്തിയ തന്റെ ഇന്ത്യ സന്ദർശനത്തിനിടെ സാൻബർഗ് മോദിയുമായും കേന്ദ്ര ഐടി ആൻഡ് കമ്മ്യൂണിക്കേഷൻ മന്ത്രി രവി ശങ്കർ പ്രസാദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
'അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ ഇന്ത്യയിലാണ് ഫേസ്ബുക്കിന് ശക്തമായ സാന്നിധ്യമുള്ളത്. നിലവിലുള്ള ഈ ജനകീയ അടിത്തറയിൽ നിന്ന് ഫേസ്ബുക്കിന് ഇവിടെ കൂടുതൽ വികസിക്കാൻ സാധിക്കും. വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് സൃഷ്ടിപരമായ മേഖലകൾ എന്നിവയിൽ യോജിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്' എന്നാണ് അന്ന് അവർ പറഞ്ഞത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന മൂന്നാമത്തെ അമേരിക്കൻ സാങ്കേതിക വ്യവസായ ഭീമനാണ് സുക്കർബർഗ്. മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, ആമസോണിന്റെ ജെഫ് ബെസോസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെത്തിയത്.
ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കുന്ന ഇന്റർനെറ്റ്.ഓർഗ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് സുക്കർബർഗ് മുഖ്യമായും ഇന്ത്യയിലെത്തുന്നത്. ആഗോളതലത്തിൽ ഇന്റർനെറ്റ് ലഭ്യത ഇല്ലാത്ത ജനങ്ങളിലേക്കും ഇന്റർനെറ്റിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.