- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരെക്കുറിച്ചും എന്ത് തോന്നിവാസവും പറയാൻ അവസരം ഒരുക്കി ഫേസ്‌ബുക്ക്; ഗോസിപ്പിന് വേണ്ടി മാത്രമുള്ള ആപ്ലിക്കേഷൻ വരുന്നു
ഫേസ്ബുക്കിൽ ലൈക്കും കമന്റുമിട്ട് മടുത്തോ...? എന്നാലിതാ പുതിയൊരു ആപ്ലിക്കേഷനുമായി ഫേസ്‌ബുക്ക് വരുന്നു. ഏറെക്കൂറെ വാട്ട്‌സ്ആപ്പിനെപ്പോലെയുള്ള സ്റ്റാൻഡ് എലോൺ ആപ്ലിക്കേഷനാണിത്. ഇതിലൂടെ യൂസർമാർക്ക് തങ്ങളുടെ പേര് മറച്ച് വച്ച് കൊണ്ട് മറ്റുള്ളവരുമായി ഇന്ററാക്ട് ചെയ്യാം. ഗോസിപ്പിന് വേണ്ടി മാത്രമുള്ള ആപ്ലിക്കേഷനാണിതെന്നാണ് സൂചന. ഇതി
ഫേസ്ബുക്കിൽ ലൈക്കും കമന്റുമിട്ട് മടുത്തോ...? എന്നാലിതാ പുതിയൊരു ആപ്ലിക്കേഷനുമായി ഫേസ്‌ബുക്ക് വരുന്നു. ഏറെക്കൂറെ വാട്ട്‌സ്ആപ്പിനെപ്പോലെയുള്ള സ്റ്റാൻഡ് എലോൺ ആപ്ലിക്കേഷനാണിത്. ഇതിലൂടെ യൂസർമാർക്ക് തങ്ങളുടെ പേര് മറച്ച് വച്ച് കൊണ്ട് മറ്റുള്ളവരുമായി ഇന്ററാക്ട് ചെയ്യാം. ഗോസിപ്പിന് വേണ്ടി മാത്രമുള്ള ആപ്ലിക്കേഷനാണിതെന്നാണ് സൂചന. ഇതിലൂടെ യൂസർമാർക്ക് തങ്ങളുടെ യഥാർത്ഥ പേര് മറച്ച് വച്ചു കൊണ്ട് ആരെക്കുറിച്ചും ഗോസിപ്പ് പറയാമത്രെ...!!. ആഴ്ചകൾക്കകം ഈ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ ആപ്ലിക്കേഷൻ എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് വ്യക്തമായിട്ടില്ല.
പുതുമകൾ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം കൊണ്ടു വരുന്നതെന്നാണ് ഫേസ്‌ബുക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസർ ക്രിസ് കോക്‌സ് തന്റെ പുതിയ പോസ്റ്റിൽ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സോഷ്യൽ നെറ്റ് വർക്കുകളിലെ ഐഡന്റിറ്റിയെക്കുറിച്ചുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതായിരുന്നു ആ പോസ്റ്റ്. ഫേസ്‌ബുക്കിലെ ഒരു പ്രൊഡക്ട് മാനേജരായ ജോഷ് മില്ലെറാണ് പുതിയ പ്രൊജക്ടിനെ നയിക്കുക. മില്ലെറും സംഘവും പ്രസ്തുത ആപ്ലിക്കേഷൻ വികസിപ്പിക്കാനായി കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചു വരികയാണെന്ന് റിപ്പോർട്ടുകളുണ്ട്.
യൂസർമാർ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തണമെന്ന് നിർബന്ധം പിടിക്കുന്ന ഒരു സോഷ്യൽ മീഡിയയാണ് ഫേസ്‌ബുക്ക്. സംശയം തോന്നിയ ഫേക്ക് നിരവധി ഫേക്ക് അക്കൗണ്ടുകൾ ഫേസ്‌ബുക്ക് അടുത്തിടെ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ആപ്ലിക്കേഷൻ കൊണ്ടു വരുന്നതോടെ തങ്ങളുടെ റിയൽ നെയിംസ് പോളിസിക്ക് മാറ്റമൊന്നുമുണ്ടാകില്ലെന്നാണ് ഫേസ്‌ബുക്ക് പറയുന്നത്. അങ്ങനെ വരുമ്പോൾ പുതിയ ആപ്ലിക്കേഷൻ പ്രവർത്തിക്കുകയെങ്ങനെയാണെന്ന് ആകാംക്ഷയിലാണ് യൂസർമാർ.