- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതുങ്ങിനിന്നശേഷം കൃത്യസമയത്ത് സിംഹക്കുട്ടിയെപ്പോലെ ഗർജിച്ച പനീർശെൽവത്തിനു തമിഴ്മക്കളുടെ മനസിൽ വീരപരിവേഷം; പ്രമുഖ എഫ്എം സ്റ്റേഷന്റെ അഭിപ്രായ സർവേയിൽ ശശികലയേക്കാൾ നൂറിരട്ടി മുന്നിൽ ഒപിഎസ്; ഫേസ്ബുക്കിലെ സർവേ തുടരുന്നു
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ ഏറെ പ്രസ്‌ക്തിയുള്ള ചോദ്യമാണ് തമിഴ് ജനത ശശികലാ നടരാജനൊപ്പമാണോ അതോ കാവൽ മുഖ്യമന്ത്രി പനീർസെൽവ്വത്തിനൊപ്പമാണോ എന്ന്. ഇതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് തമിഴകത്തെ പ്രമുഖ എഫ്എം സ്റ്റേഷനായ പുരൈട്ച്ചി എഫ്എം. എഫ്എം സ്റ്റേഷന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നടത്തുന്ന ഓൺലൈൻ വോട്ടിങ്ങിലാണ് അവർ ജനഹിതം പരിശോധിക്കുന്നത്. തമിഴ് ജനതയ്ക്കുള്ളിൽ പെട്ടെന്ന് തന്നെ ഒരു വീര പരിവേഷമാണ് പനീർ സെൽവത്തിന് കൈവന്നിരിക്കുന്നത് എന്നാണ് ഹിത പരിശോധനയിൽ പുറത്ത് വരുന്നത്. പുരട്ച്ചി എഫ്എം നടത്തിയ ഹിത പരിശോധനയിൽ തമിഴ് തജനതയുടെ പിന്തുണയിൽ ശശികലയെക്കാൾ ബഹുദൂരം മുന്നിലാണ് പനീർസെൽവ്വം ഇത് വരെ പനീർ സെൽവ്വത്തിന് ഒന്നര ലക്ഷത്തിൽപരം വോട്ടുകൾ കിട്ടിയപ്പോൾ ശശികലയ്ക്ക് ലഭിച്ചത് ഇത് വരെ വെറും 2700ൽപരം പേരുടെ പിന്തുണ മാത്രമാണ്. തമിഴ് മക്കളുടെ ആദരവ് ഇവരിൽ ആർക്കാണ്കൂടുതൽ എന്ന് കണ്ടെത്താം എന്ന് പറഞ്ഞാണ് ഇരു നേതാക്കളുടേയും ചിത്രങ്ങൾ സഹിതം സർവേ നടത്തുന്നത്. പനീർ സെൽവത്തിനാണ് വോട്ട
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ ഏറെ പ്രസ്‌ക്തിയുള്ള ചോദ്യമാണ് തമിഴ് ജനത ശശികലാ നടരാജനൊപ്പമാണോ അതോ കാവൽ മുഖ്യമന്ത്രി പനീർസെൽവ്വത്തിനൊപ്പമാണോ എന്ന്. ഇതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് തമിഴകത്തെ പ്രമുഖ എഫ്എം സ്റ്റേഷനായ പുരൈട്ച്ചി എഫ്എം. എഫ്എം സ്റ്റേഷന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നടത്തുന്ന ഓൺലൈൻ വോട്ടിങ്ങിലാണ് അവർ ജനഹിതം പരിശോധിക്കുന്നത്. തമിഴ് ജനതയ്ക്കുള്ളിൽ പെട്ടെന്ന് തന്നെ ഒരു വീര പരിവേഷമാണ് പനീർ സെൽവത്തിന് കൈവന്നിരിക്കുന്നത് എന്നാണ് ഹിത പരിശോധനയിൽ പുറത്ത് വരുന്നത്. പുരട്ച്ചി എഫ്എം നടത്തിയ ഹിത പരിശോധനയിൽ തമിഴ് തജനതയുടെ പിന്തുണയിൽ ശശികലയെക്കാൾ ബഹുദൂരം മുന്നിലാണ് പനീർസെൽവ്വം
ഇത് വരെ പനീർ സെൽവ്വത്തിന് ഒന്നര ലക്ഷത്തിൽപരം വോട്ടുകൾ കിട്ടിയപ്പോൾ ശശികലയ്ക്ക് ലഭിച്ചത് ഇത് വരെ വെറും 2700ൽപരം പേരുടെ പിന്തുണ മാത്രമാണ്. തമിഴ് മക്കളുടെ ആദരവ് ഇവരിൽ ആർക്കാണ്കൂടുതൽ എന്ന് കണ്ടെത്താം എന്ന് പറഞ്ഞാണ് ഇരു നേതാക്കളുടേയും ചിത്രങ്ങൾ സഹിതം സർവേ നടത്തുന്നത്. പനീർ സെൽവത്തിനാണ് വോട്ടെങ്കിൽ ലൈക്ക് ചെയ്യാനും ശശികല നടരാജനാണ് വോട്ടെങ്കിൽ ലൗ എന്ന് പ്രതികരിക്കാനുമാണ് എഫ്എം സ്റ്റേഷൻ നൽകുന്ന നിർദ്ദേശം
തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ പലതാണ്. സർക്കാർ രൂപീകരിക്കാൻ ശശികലയ്ക്ക് കഴിയുമോ അതോ അട്ടിമറി നീക്കങ്ങളിലൂടെ പനീർശെൽവം അധികാരത്തിലെത്തുമോ.വിധേയനായി മാത്രം അറിയപ്പെട്ടിരുന്ന പനീർസെൽവം ഇന്നലെ ജയലളിതയുടെ ശവകുടീരത്തിനുമുന്നിൽ ധ്യാനം നടത്തിയ ശേഷം ശശികളയ്ക്കെതിരെ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. അമ്മയുടെ മരണം അന്വേഷിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനേയും നിയോഗിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശശികല തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. ഇന്ന് അണ്ണാഡിഎംകെ ആസ്ഥാനത്തു ചേർന്ന യോഗത്തിൽ പങ്കെടുത്ത 131 എംഎൽഎമാരെയാണ് യോഗം അവസാനിച്ചശേഷം മൂന്നു ബസുകളിലായി അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുന്നത്. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള നക്ഷത്ര ഹോട്ടലിലേക്കാണു എംഎൽഎമാരെ മാറ്റിയിരിക്കുന്നതെന്നു സൂചനയുണ്ട്. തന്റെ സത്യപ്രതിജ്ഞ നടക്കുന്നതുവരെ എംഎൽഎമാർ പുറം ലോകം കാണേണ്ടെന്നാണു ശശികലയുടെ തീരുമാനം.
കാവൽ മുഖ്യമന്ത്രി പനീർശെൽവം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിമതസ്വരം ഉയർത്തിയതിനു പിന്നാലെയാണ് ശശികലയുടെ നാടകീയ നീക്കങ്ങൾ. പനീർ ശെൽവത്തിന് 40 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ന് ശശികല വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ 131 പേർ എത്തിയതായി പാർട്ടി അവകാശപ്പെട്ടു. പനീർശെൽവം ഉൾപ്പെടെ മൂന്ന് എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും അണ്ണാ ഡിഎംകെ നേതൃത്വം അവകാശപ്പെടുന്നു.



