- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ചുവകലർന്ന സംസാരമോ, നഗ്ന ചിത്രങ്ങളോ വീഡിയോയോ പങ്കുവയ്ക്കുന്നവരെ കാത്തിരിക്കുന്നത് ഫേസ്ബുക്കിന്റെ 'പണി' ! ലൈംഗികത കലർന്ന അർത്ഥം വരുന്ന വാക്കുകൾ പങ്കുവച്ചാലും കുരുക്കുറപ്പ്; പോൺ വീഡിയോകൾ ഒഴിവാക്കാൻ ടംബ്ലർ നടപടിയെടുത്തതിന് പിന്നാലെ പുത്തൻ ചുവട് വയ്പ്പുമായി സമൂഹ മാധ്യമ ഭീമൻ; സജീവമായിരിക്കുന്ന ഓൺലൈൻ 'ഞരമ്പ് രോഗികൾ' സൂക്ഷിച്ചോളൂ
വാഷിങ്ടൺ: സമൂഹ മാധ്യമത്തിലൂടെ ലൈംഗികത കലർന്ന പോസ്റ്റുകൾ വർധിക്കുന്നതിന് പിന്നാലെ ഇത്തരം പോസ്റ്റുകൾക്ക് വിലങ്ങിടാനും ഇത്തരത്തിൽ വിവരങ്ങൾ ഷെയർ ചെയ്യുന്നവരെ വിലക്കാനും ഒരുങ്ങുകയാണെന്ന് ഫേസ്‌ബുക്ക്. സമൂഹ മാധ്യമത്തിലുടെ ലൈംഗികതയുമായി പരോക്ഷമായി പോലും ബന്ധമുള്ള കമന്റുകൾ ഇട്ടാലും ഉപയോക്താവിന് വിലക്ക് വരും. ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നിമിഷങ്ങൾക്കകം തന്നെ കമ്പനി ബാൻ ചെയ്യുമെന്നാണ് അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അടുത്തിടെ ലൈംഗികതയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന കമന്റുകൾ കമ്പനി നീക്കം ചെയ്തിരുന്നു. മാത്രമല്ല ഓൺലൈൻ വമ്പനായ ടംബ്ലർ പോൺ വീഡിയോകൾ ബാൻ ചെയ്യുവാനായി തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമ വമ്പനായ ഫേസ്‌ബുക്കും ലൈംഗികത കലർന്ന പ്രചരണങ്ങൾ തുടച്ചു നീക്കാൻ ഒരുങ്ങുന്നത്. ഈ മാസം 17 മുതൽ ടംബ്ലറിന്റെ തീരുമാനം നിലവിൽ വരും. ഇതോടെ ന്യൂഡ് ആർട്ട് അടക്കമുള്ള കാര്യങ്ങൾ ഫേസ്‌ബുക്കിലൂടെ പ്രമോട്ട് ചെയ്യുന്ന കലാകാരന്മാർ സമാന്തരമായ ഒരു പ്ലാറ്റ്‌ഫോമിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ലൈംഗ
വാഷിങ്ടൺ: സമൂഹ മാധ്യമത്തിലൂടെ ലൈംഗികത കലർന്ന പോസ്റ്റുകൾ വർധിക്കുന്നതിന് പിന്നാലെ ഇത്തരം പോസ്റ്റുകൾക്ക് വിലങ്ങിടാനും ഇത്തരത്തിൽ വിവരങ്ങൾ ഷെയർ ചെയ്യുന്നവരെ വിലക്കാനും ഒരുങ്ങുകയാണെന്ന് ഫേസ്‌ബുക്ക്. സമൂഹ മാധ്യമത്തിലുടെ ലൈംഗികതയുമായി പരോക്ഷമായി പോലും ബന്ധമുള്ള കമന്റുകൾ ഇട്ടാലും ഉപയോക്താവിന് വിലക്ക് വരും. ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നിമിഷങ്ങൾക്കകം തന്നെ കമ്പനി ബാൻ ചെയ്യുമെന്നാണ് അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അടുത്തിടെ ലൈംഗികതയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന കമന്റുകൾ കമ്പനി നീക്കം ചെയ്തിരുന്നു.
മാത്രമല്ല ഓൺലൈൻ വമ്പനായ ടംബ്ലർ പോൺ വീഡിയോകൾ ബാൻ ചെയ്യുവാനായി തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമ വമ്പനായ ഫേസ്‌ബുക്കും ലൈംഗികത കലർന്ന പ്രചരണങ്ങൾ തുടച്ചു നീക്കാൻ ഒരുങ്ങുന്നത്. ഈ മാസം 17 മുതൽ ടംബ്ലറിന്റെ തീരുമാനം നിലവിൽ വരും.
ഇതോടെ ന്യൂഡ് ആർട്ട് അടക്കമുള്ള കാര്യങ്ങൾ ഫേസ്‌ബുക്കിലൂടെ പ്രമോട്ട് ചെയ്യുന്ന കലാകാരന്മാർ സമാന്തരമായ ഒരു പ്ലാറ്റ്‌ഫോമിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ലൈംഗികത കലർന്ന വീഡിയോകൾക്ക് പുറമേ തീവ്രവാദം ഉൾപ്പടെയുള്ളവയുമായി ബന്ധപ്പെട്ട
പോസ്റ്റുകൾ മാറ്റുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് വർഷമായി ഫേസ്‌ബുക്ക് ആരോപണം നേരിട്ട് വരികയായിരുന്നു.
പുതിയ ചുവട് വയ്‌പ്പിനായി കണ്ടന്റ് റിവ്യുവേഴ്‌സിനേയും സോഫ്റ്റ് വെയർ വിദഗ്ധരേയും കമ്പനി റിക്രൂട്ട് ചെയ്യുമെന്നും വിവരമുണ്ട്. പോൺ സൈറ്റുകൾ നിരോധിക്കാനായി ആഗോള തലത്തിൽ നീക്കം നടക്കുന്നതിന് പിന്നാലെയാണ് ഫേസ്‌ബുക്കും പുത്തൻ നടപടികൾ എടുക്കുന്നത്. ഇതോടെ വരുന്ന ഏതാനും മാസങ്ങൾക്കകം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പോണോഗ്രഫി എന്നത് തുടച്ച് നീക്കപ്പെടുമെന്നാണ് പ്രതീക്ഷ.