തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള വൈറസ് വീണ്ടും പ്രത്യക്ഷപ്പെട്ടു. വീഡിയോ രൂപത്തിലുള്ള വൈറസ് അതിവേഗം പടരുന്നതിനൊപ്പം ക്ഷമാപണങ്ങലും ക്ലിക്കരുതേയെന്ന അഭ്യർത്ഥനകളും പെരുകുകയാണ്. ചാറ്റ്‌ബോക്‌സിലൂടെ വീഡിയോ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന വൈറസിൽ ക്ലിച്ച് ചെയ്താൽ സുഹൃത്തുക്കളായ മറ്റുള്ളവരിലേക്കും അതിവേഗം പടരുന്ന അവസ്ഥയാണ് നിലവിലുള്ളത്. കമ്പ്യൂട്ടറിലേക്കും സ്മാർട്ട്‌ഫോണിലേക്കും വൈറസ് ബാധിക്കും. മെസേജ് ബോക്‌സിൽ വരുന്ന ഈ വീഡിയോ ക്ലിക്് ചെയ്യുമ്പോഴാണ് വൈറൽ അതിന്റെ തനിസ്വരൂപം പുറത്തെടുക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കമ്പ്യൂട്ടറും മൊബൈൽ ഫോണും അടിച്ചു പോകാൻ വരെ സാധ്യതയുണ്ട്.

ഫേസ്‌ബുക്ക് സുഹൃത്തിന്റെ മെസേജായി എത്തുന്ന ഈ വൈറസ് തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിനൊപ്പം സ്വന്തം ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവർക്കെല്ലാം മെസേജായി ലഭിക്കുകയും ചെയ്യുന്നു. ചില സുഹൃത്തുക്കളെ ടാഗ് ചെയ്തു വീഡിയോ എത്താം. സുഹൃത്തിന്റെ വീഡിയോ എന്ന വിധത്തിലാണ് വൈറസ് പൊങ്ങിവരുന്നത്. ഇതു കാണുന്ന യൂസർ സ്വാഭാവികമായും അടുത്ത പടിയായി ചിത്രത്തിൽ ക്ലിക്കു ചെയ്ത് തുറക്കാൻ ശ്രമിക്കും. ഇങ്ങനെ ശ്രമിക്കുമ്പോഴാണ് വൈറൽ പടരുന്നതും മറ്റുള്ളവരിലേക്ക് ടാഗ് ചെയ്തു ചാറ്റ് രൂപത്തിലും വീഡിയോ പടരുന്നത്.

വീഡിയോയ്ക്ക് പിന്നാലെയെത്തുന്ന ഫ് ളാഷ് പ്ലെയർ അപ്‌ഡേറ്റ് വഴിയാണ് വൈറസ് കമ്പ്യൂട്ടറിനെ ബാധിക്കുന്നത്. ബാധിച്ചുകഴിഞ്ഞാൽ കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തുന്നതിനൊപ്പം, ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്ക് അശ്ലീല വീഡിയോ അയക്കുകയും ചെയ്യുകയാണ് വൈറസിന്റെ പ്രവർത്തനം. ഫേസ്‌ബുക്ക് അക്കൗണ്ടിൽ ലോഗ് ഔട്ട് ബട്ടൺ വരെ ഹൈഡ് ചെയ്യാൻ പ്രാപ്തിയുള്ള വൈറസ് ആക്രമണമാണ് വ്യാപിക്കുന്നത്.

അതിവേഗം പടർന്നു പിടിക്കുന്ന ട്രോജൻ വിഭാഗത്തിൽ പെട്ടവയാണ് ഈ വൈറസെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സാധാരണ നിലയിൽ പടരുന്ന സ്പാമുകളെപോലെയല്ലത്രെ ഇവ. ഫേസ്‌ബുക്ക് അക്കൗണ്ടിനെയും അത് തുറക്കുന്ന കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിന് ശേഷിയുള്ള വൈറസാണ് പടർന്നുകൊണ്ടിരിക്കുന്നത്. കൃത്യമായ ആന്റിവൈറസ് അപ്‌ഡേറ്റ് ഇല്ലാത്ത കമ്പ്യൂട്ടറുകളിലാണ് വൈറസ് പെട്ടെന്ന് ബാധിക്കുന്നത്. വൈറസ് ലിങ്കിൽ ക്ലിക്ക് ചെയ്‌തെന്നു ബോധ്യപ്പെട്ടാൽ ഉടൻ ബ്രൗസർ ക്ലോസ് ചെയ്ത് ക്യാഷ് ക്ലിയർ ചെയ്യുകയാണ് വേണ്ടത്. പെട്ടെന്നു തന്നെ ആന്റിവൈറസ് സ്‌കാൻ നൽകുകയും വേണം.

ഇതു സംബന്ധിച്ച് 2011 മുതലുള്ള സംശയങ്ങളും അതിന് പലരായി നൽകിയിരിക്കുന്ന ഉത്തരങ്ങളും ഇപ്പോഴും എഫ്ബി ഹെൽപ് ഫോറങ്ങളിലുണ്ട്. ഇപ്പോൾ ചിലർക്ക് ഈ പോസ്റ്റുകൾ റിവൂവ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്നുണ്ട്. മറ്റു ചിലർക്കാകട്ടെ അവർ പുതിയ സ്റ്റാറ്റസ് അപ്‌ഡേഷനിടുന്നതോടെ ഈ ലിങ്ക് അപ്രത്യക്ഷമാകും. ആക്ടിവിറ്റി ലോഗിൽ പോലും പിന്നെ സംഗതി കാണില്ല. മറ്റു ചിലർക്ക് പക്ഷേ ഈ സ്പാം മെസേജ് ക്ലിക്ക് ചെയ്ത കംപ്യൂട്ടറിൽ പിന്നെ എഫ്ബി ലോഗിൻ ചെയ്യാനാകില്ല. മൊബൈൽ വഴിയോ മറ്റൊരു കംപ്യൂട്ടറിലോ കയറി പാസ്‌വേഡ് മാറ്റുകയാണ് ഇവർക്കു മുന്നിലുള്ള വഴി. അത് പലതിലും വിജയം കാണുന്നുമുണ്ട്. ചിലർ ബ്രൗസർ ഇൻസ്റ്റാൾ ചെയ്തും. രക്ഷപ്പെടുന്നു. എന്തായാലും വിഡിയോ ലിങ്കുമായി വരുന്ന പോസ്റ്റുകൾ സൂക്ഷ്മമായി പരിശോധിച്ച് സംഗതി പിശകാണെന്നു കണ്ടാൽ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് പ്രധാന വഴി.

  • അഥവാ ക്ലിക് ചെയ്തു കുടുങ്ങിയവർ വീഡിയോ ലിങ്ക് എത്രയും വേഗം ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്. അതിന് ലിങ്കായി വന്നിട്ടുള്ള പോസ്റ്റിന്റെ വലതു വശത്ത് മുകളിൽ കോർണറിലായി ചിലതിൽ ഒരു ഡ്രോപ് ഡൗൺ(V) ഐക്കണുണ്ടാകും. അതിനകത്ത് ഓപ്ഷനുമുണ്ടാകും. എത്രയും പെട്ടെന്ന് സംഗതി നിങ്ങളുടെ ടൈംലൈനിൽ നിന്ന് Hide ചെയ്‌തേക്കുക. അല്ലെങ്കിൽ മറ്റുള്ളവർ അതിൽ ക്ലിക്ക് ചെയ്യാനുള്ള സാധ്യതയേറെ. അതുമല്ലെങ്കിൽ ഏറ്റവും താഴെ remove/report tags എന്ന ഓപ്ഷനുമുണ്ട്. ഇത ഉപയോഗിക്കുക.
  • ഫേസ്‌ബുക്കിന്റെ വലതുവശത്ത് മുകളിലായി കാണുന്ന ഡ്രോപ് ഡൗൺ ഐക്കണിൽ ക്ലിക്ക് ചെയ്താൽ Activtiy log എന്ന ഓപ്ഷൻ കാണാം. എഫ്ബിയിൽ നിങ്ങൾ ചെയ്യുന്ന സകല 'ലൈക്കാദിഷെയർ' പരിപാടികളുടെയും വിവരങ്ങൾ ആ ലോഗിൽ േരഖപ്പെടുത്തിയിട്ടുണ്ടാകും. അവ പരിശോധിച്ച് നിങ്ങൾ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും ആക്ടിവിറ്റി അതിലുണ്ടോയെന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ edit ചെയ്ത് നീക്കാനുള്ള ഓപ്ഷൻ വലതുവശത്ത് തന്നെയുണ്ട്. (ചിത്രം)
  • ചിലപ്പോൾ സ്പാം ലിങ്കിനൊപ്പം നിങ്ങളുടെ സുഹൃത്തുക്കളെയും tag ചെയ്തിട്ടുണ്ടാകാം. അങ്ങനെയെങ്കിൽ അവരോട് ആക്ടിവിറ്റി ലോഗിൽ പോയി സ്വയം untag ചെയ്യാൻ ആവശ്യപ്പെടാം. ആക്ടിവിറ്റി ലോഗിനു താഴെയായി settings optionലും ഒന്നു കയറാം. അവിടെ ഇടതുവശത്തെ ലിസ്റ്റിൽ Apps എന്നു കാണാം. നിങ്ങൾ പോലും അറിയാതെ എഫ്ബി അക്കൗണ്ടിൽ കയറിപ്പറ്റിയ ഒട്ടേറെ ആപ്ലിക്കേഷനുകൾ അവിടെ ഒളിച്ചിരിക്കുന്നുണ്ടാകും. ആവശ്യമില്ലാത്തതാണെങ്കിൽ ഒന്നൊന്നായി remove ചെയ്യുക.
  • കംപ്യൂട്ടറിൽ ആന്റിവൈറസുണ്ടെങ്കിൽ മൊത്തത്തിൽ ഒരു scan കൊടുക്കാം.