- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസേജ് ബോക്സിൽ വരുന്ന ലിങ്കുകളിൽ ക്ലിക് ചെയ്യരുത്! ടാഗിങ്ങിലും അപകടം പതിയിരിക്കുന്നു; അശ്ലീല വീഡിയോകളുടെ രൂപത്തിൽ ഫേസ്‌ബുക്കിൽ വൈറസ് വ്യാപിക്കുന്നു
തിരുവനന്തപുരം: ഫേസ്‌ബുക്കിൽ വൈറസ് ആക്രമണം വ്യാപിക്കുന്നു. മെസേജ് ബേക്‌സിൽ ക്ലിക് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള ലിങ്കുകളിൽ ക്ലിക് ചെയ്താൽ നിങ്ങൾ നാണംകെട്ടെന്നു വരാം. ടാഗിങ് വഴിയും പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. അശ്ലീല വീഡിയോ പോസ്റ്റുകളുടെ രൂപത്തിൽ വൈറസ് വ്യാപകമായി ഫേസ്‌ബുക്കിൽ പ്രചരിക്കുകയാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെ
തിരുവനന്തപുരം: ഫേസ്‌ബുക്കിൽ വൈറസ് ആക്രമണം വ്യാപിക്കുന്നു. മെസേജ് ബേക്‌സിൽ ക്ലിക് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള ലിങ്കുകളിൽ ക്ലിക് ചെയ്താൽ നിങ്ങൾ നാണംകെട്ടെന്നു വരാം. ടാഗിങ് വഴിയും പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. അശ്ലീല വീഡിയോ പോസ്റ്റുകളുടെ രൂപത്തിൽ വൈറസ് വ്യാപകമായി ഫേസ്‌ബുക്കിൽ പ്രചരിക്കുകയാണ്.
നിങ്ങളുടെ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ ടാഗിൽ അശ്ലീല വീഡിയോ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയാണ് വഴിയാണ് വൈറസിന്റെ വ്യാപനം. പിന്നീട് നിങ്ങളുടേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിക്കുന്നതായി സന്ദേശവും ലഭിക്കും. സന്ദേശത്തിൽ കാണിക്കുന്ന ലിങ്ക് തുറക്കുക വഴി അശ്ലീല വീഡിയോകൾ നിങ്ങളുടെ പേരിൽ സുഹൃത്തുകൾക്ക് ടാഗ് ചെയ്യപ്പെടുന്നു. അശ്ലീല ചിത്രത്തിന്റെ മറവിലുള്ള അപകടകാരിയായ വൈറസാണ് ഫെയ്‌സ് ബുക്ക് വഴി പടരുന്നത്.
രണ്ട് ദിവസമായി ഫെയ്‌സ് ബുക്ക് വഴി ഇത്തരം വീഡിയോകൾ വ്യാപിക്കുന്നതായി റിപ്പോർട്ടുണ്ട്. വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ പ്ലേ ചെയ്തു തുടങ്ങും. എന്നാൽ പകുതിവച്ച് വീഡിയോ നിൽക്കുകയും തുടർന്നു കാണണമെങ്കിൽ പുതിയ ഫൽഷ് ഫയൽ ഡൗൺലോഡ് ചെയ്യണമെന്ന സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫ്ൽഷ് പ്ലെയർ ഡൗൺലോഡ് ചെയ്താൽ വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തും.
തുടർന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ സന്ദേശത്തിന്റെ നോട്ടിഫിക്കേഷൻ പോകും. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള 19 പേർക്കാണ് വൈറസ് നോട്ടിഫിക്കേഷൻ അയക്കുക. ഇവരിൽ ആരെങ്കിലും ലിങ്കിൽ ക്ലിക്കു ചെയ്താൽ അവരുടെ 19 സുഹൃത്തുക്കൾക്ക് സന്ദേശം പോകും. ഈ രീതിയിലാണ് വൈറസ് പടരുന്നത്. ടാഗ് ചെയ്യുന്നതിലും ലഭിക്കുന്ന സന്ദേശത്തിലും ക്ലിക്ക് ചെയ്യാതിരിക്കുകയാണ് വൈറസിന്റെ വ്യാപനം തടയുന്നതിന് സ്വീകരിക്കാവുന്ന ഒരു മാർഗം. അബദ്ധത്തിൽ വീഡിയോയിൽ ക്ലിക് ചെയ്തവരുടെ ടൈംലൈനിൽ അശ്ലീല ദൃശ്യ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കയാണ്.
പലർക്കും ഇൻബോക്‌സിലും, ടൈംലൈനിലും വരുന്ന ലിങ്കുകൾ ക്ലിക് ചെയ്യുമ്പോഴാണ് ഇത്തരത്തിൽ പണികിട്ടിയത്. അജ്ഞാതരിൽ നിന്നും വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ പോയി ക്ലിക് ചെയ്യാതിരുന്നാൽ വൈറസ് ആക്രമണത്തിൽ നിന്നും രക്ഷപെടാം. ഏതാനും മാസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ അശ്ലീല വീഡിയോ ലിങ്കിന്റെ രൂപത്തിൽ വൈറസ് പ്രചരിച്ചിരുന്നു. അന്ന് പതിനായിരക്കണക്കിന് ഉപഭോക്താക്കൾക്കാണ് പണി കിട്ടിയത്.
വൈറസ് സംബന്ധിച്ച് ഫേസ്‌ബുക്ക് പ്രതികരണം ഇങ്ങനെ'വൈറസ് ആക്രമണം തടയുന്നതിന് പ്രത്യേക ടീം തന്നെ ഫേസ്‌ബുക്കിനുണ്ടെങ്കിലും വൈറസ് വ്യാപനം തുടരുകയാണ്. ഫേസ്‌ബുക്ക് വൈറസ് ആക്രമണത്തിന് ഇരയായവർ ഫേസ്‌ബുക്കിലൂടെ തന്നെ മറ്റുള്ളവർക്ക് പണി കിട്ടാതിരിക്കാൻ മുന്നറിയിപ്പു നൽകി രംഗത്തുണ്ട്.