- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാറിലാണ് ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷ' എന്ന് പറഞ്ഞ് തോമസ് ഐസക്കിനെ കളിയാക്കിയ വി ടി ബൽറാം എംഎൽഎക്ക് ഫേസ്‌ബുക്ക് തുറക്കാനാവാത്ത വിധം തെറിവിളി; തൃത്താല കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തെ ചൊല്ലി വീണ്ടുമൊരു സൈബർ യുദ്ധം
തിരുവനന്തപുരം: ഫേസ്‌ബുക്കിലൂടെ ഏറ്റവും മികച്ച രീതിയിൽ രാഷ്ട്രീയം കളിച്ചാണ് വി ടി ബൽറാം എന്ന നേതാവ് വളർന്നതും ഒടുവിൽ എംഎൽഎ ആയതും. ബൽറാമിന്റെ പാതയിലൂടെയാണ് പിന്നീട് കേരളത്തിലെ തലമുതിർന്ന പല നേതാക്കളും ഫേസ്‌ബുക്കിലെത്തിയതും സജീവമായി രംഗത്തിറങ്ങിയതും. എന്നാൽ അടുത്തകാലത്തായി, ഫേസ്‌ബുക്കിൽ അനിഷേധ്യനായി മുന്നേറിയ ബൽറാമിന് പതിയെ അ
തിരുവനന്തപുരം: ഫേസ്‌ബുക്കിലൂടെ ഏറ്റവും മികച്ച രീതിയിൽ രാഷ്ട്രീയം കളിച്ചാണ് വി ടി ബൽറാം എന്ന നേതാവ് വളർന്നതും ഒടുവിൽ എംഎൽഎ ആയതും. ബൽറാമിന്റെ പാതയിലൂടെയാണ് പിന്നീട് കേരളത്തിലെ തലമുതിർന്ന പല നേതാക്കളും ഫേസ്‌ബുക്കിലെത്തിയതും സജീവമായി രംഗത്തിറങ്ങിയതും. എന്നാൽ അടുത്തകാലത്തായി, ഫേസ്‌ബുക്കിൽ അനിഷേധ്യനായി മുന്നേറിയ ബൽറാമിന് പതിയെ അടിതെറ്റി തുടങ്ങിയിരുന്നു. പിണറായി വിജയനെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതും സിപിഐ(എം) കൊലയാളി പാർട്ടിയാണെന്ന് വരുത്തി തീർക്കും വിധം പ്രചരണം നടക്കാൻ കോൺഗ്രസ് അണികളോട് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ആഹ്വാനം ചെയ്യുകയും ചെയ്തതോടെയാണ് ബൽറാം സിപിഎമ്മുകാരുടെ നോട്ടപ്പുള്ളിയായത്. ഇതോടെ ബൽറാമിന്റെ ഫേസ്‌ബുക്കിലെ ജനപ്രീതി ഇടിയുകയും ചെയ്തു. ഇതിനിടെ മുൻകാലങ്ങളിലേത് പോലെ ഫേസ്‌ബുക്കിൽ സജീവമാകാതിരുന്ന ബൽറാമിനെ പ്രകോപിപ്പിച്ച് രംഗത്തെത്തിയത് സിപിഎമ്മിന്റെ തലമുതിർന്ന നേതാവ് ഡോ. തോമസ് ഐസക്ക് ആണ്.
തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തിന് ഉത്തരവാദി ബൽറാമാണെന്ന് കാണിച്ച് ഫേസ്‌ബുക്കിൽ തോമസ് ഐസക് പോസ്റ്റ് ചെയ്തതും ഇതിന് മറുപടിയുമായി ബൽറാം രംഗത്തെത്തുകയും കൂടി ചെയ്തതോടെ ഫേസ്‌ബുക്കിൽ വീണ്ടുമൊരു സൈബർ യുദ്ധം തന്നെയാണ് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന്റെ ജൈവ പച്ചക്കറിയുടെ ആസൂത്രകനായ തോമസ് ഐസക് വിടി ബൽറാമാണ് തൃത്താലയിലെ കൃഷി ഓഫീസറായ വി പി സിന്ധുവിനെ ചിറ്റൂരിലേക്ക് സ്ഥലം മാറ്റിയതിന് പിന്നിൽ എന്നാണ് ആരോപിച്ചത്. ഇതിന് മറുപടി നൽകിയ ബൽറാം അതിരൂക്ഷമായി തന്നെ തോമസ് ഐസക്കിനെ നേരിട്ടു. ഇതോടെയാണ് ഫേസ്‌ബുക്കിലെ സിപിഐ(എം) സഖാക്കൾ കൂട്ടത്തോടെ ബൽറാമിനെ തെറിവിളിച്ച് രംഗത്തെത്തിയിരിക്കയാണ്.
ഫേസ്‌ബുക്കിലൂടെ നിരന്തരം ജൈവകൃഷിയെ കുറിച്ച് പോസ്റ്റുകൾ തോമസ് ഐസക് ഇട്ടത് മുഖംമിനുക്കലിന്റെ ഭാഗമായാണ് എന്നു വിമർശിച്ചാണ് ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. കെ സുരേന്ദ്രനുമായി ഫേസ്‌ബുക്ക് യുദ്ധം നടത്തി ജയിച്ചതിന്റെ ആവേശത്തിലാണ് ബൽറാം ഐസക്കിനെ വിമർശിച്ചതെങ്കിൽ അതിന് കനത്ത മറുപടി നൽകേണ്ടി വരുമെന്ന് സിപിഎമ്മം സൈബർ കമ്മ്യൂണിൽ അടക്കം അംഗമായവർ പറയുന്നത്. തൃത്താലയുടെ കൃഷി ഓഫീസർ തൃത്താലയിലെ കൃഷി ഓഫീസർ ആയിരുന്നു വിപി സിന്ധു മേഖലയിൽ വലിയ കാർഷിക വിപ്ലവത്തിന് തന്നെ നേതൃത്വം നൽകിയ വ്യക്തിയാണ്. അവരെയാണ് ഇപ്പോൾ ചിറ്റൂരിലേയ്ക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. പിന്നിൽ ബൽറാമോ കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തിന് പിന്നിൽ സ്ഥലം എംഎൽഎ ആയ വിടി ബൽറാം ആണെന്ന് ആക്ഷേപമുണ്ടെന്നാണ് തോമസ് ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്.
ബൽറാമിന്റെ മാന്യത എന്തുകൊണ്ടൊക്കെ ആയിരിക്കാം ബൽറാമിന് കൃഷി ഓഫീസറോട് എതിർപ്പ് തോന്നിയത് എന്നരീതിയിൽ ഐസക് പറയുന്നുമുണ്ട്. ബൽറാമിന്റെ മാന്യതയ്ക്ക് ചേരുന്നതല്ല ഇപ്പോഴത്തെ നടപടിയെന്നാണ് തോമസ് ഐസക് പറയുന്നത്. ഇതിന് നൽകിയ മറുപടി പോസ്റ്റിൽ ബൽറാം തോമസ് ഐസകിന് നിശിതമായി തന്നെ വിമർശിച്ചു. തോമസ് ഐസക്കിന്റെ ആകുലത തൃത്താല കൃഷിഭവനിലെ ഒരു കൃഷി ഓഫീസറുടെ സ്ഥലം മാറ്റമാണ് ഇപ്പോൾ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗവും ആലപ്പുഴ എംഎൽഎയും ആയ തോമസ് ഐസക്കിന്റെ ഏറ്റവും വലിയ ആകുലത എന്നാണ് ബൽറാം പറഞ്ഞ് തുടങ്ങുന്നത്.
തൃത്താലയിലെ കൃഷി ഓഫീസറായിരുന്ന വി.പി സിന്ധുവിനെ ഞാൻ പരിചയപ്പെട്ടത് 'തൃത്താല മനസ്സ് ' പട്ടിത്തറയിൽ സംഘടിപ്പിച്ച പച...
Posted by Dr.T.M Thomas Isaac on Thursday, September 3, 2015
തുടർന്ന് 'ജൈവകൃഷിയേയും മാലിന്യസംസ്‌ക്കരണത്തേക്കുറിച്ചുമൊക്കെ മാത്രം പോസ്റ്റിട്ട് എല്ലാവർക്കും, പ്രത്യേകിച്ചും മധ്യവർഗ്ഗത്തിനു, സ്വീകാര്യനായ നല്ലപിള്ള ചമയലും അതുവഴി 'സാറിലാണു ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷ' എന്ന് പറയിപ്പിക്കലുമാണല്ലോ ഈയിടെയായി അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ ഒരു പൊതു ലൈൻ. വെട്ടും കുത്തും തൊഴിലാക്കിയ ചിരിക്കാനറിയാത്ത രൗദ്രമുഖങ്ങളുമായുള്ള താരതമ്യത്തിൽ തന്റെ ഇത്തരം പ്രതിച്ഛായാനിർമ്മിതികൾക്കുള്ള പാർലമെന്ററി സാധ്യത അദ്ദേഹം കൃത്യമായി മനസ്സിലാക്കുന്നുണ്ട്'.- ഇതു കൂടി പറഞ്ഞതോടെയാണ് ഫേസ്‌ബുക്കിലെ സൈബർ സഖാക്കൾക്ക് ശരിക്കും കൊണ്ടത്. ഇതോടെ ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ കീഴിൽ തെറിവിളികൾ വന്നു പതിക്കുകയാണ്.
തനിക്കെതിരെ തോമസ് ഐസക് ഉന്നയിച്ച ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് വ്യക്തമായി തന്നെ ഫേസ്‌ബുക്കിലൂടെ ബൽറാം അറിയിച്ചു. കൂടാതെ തൃത്താല കൃഷി ഭവന് കീഴിൽ നടന്ന അഴിമതിയുടെ കാര്യത്തെ കൂടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ബൽറാം വ്യക്തമാക്കി. 'ഭരണപക്ഷ മെമ്പറുടെ നേതൃത്ത്വത്തിൽ ഏതാനും മാസം മുൻപ് കൃഷി വകുപ്പിനു കീഴിലുള്ള സ്ഥലത്തെ ചില മരങ്ങൾ അനധികൃതമായി മുറിച്ച് കടത്തുമ്പോൾ നാട്ടുകാർ ചേർന്നാണു വളഞ്ഞിട്ട് പിടിച്ചത്. മാദ്ധ്യമങ്ങളെല്ലാം ഏറ്റെടുക്കുകയും നിരവധി ജനകീയ സമരങ്ങൾ നടക്കുകയും ചെയ്ത ഈ വിഷയത്തിൽ തനിക്ക് സംരക്ഷണച്ചുമതലയുള്ള ഒരു സ്ഥലത്തുനിന്ന് നടന്ന മോഷണത്തിനെതിരെ ഒരു പരാതിപോലും നൽകാൻ തയ്യാറാവാതെ പ്രതികളുമായി ഒത്തുകളിക്കുകയായിരുന്നു പ്രസ്തുത കൃഷി ഓഫീസർ' എന്നായിരുന്നു ബൽറാമിന്റെ മറുപടി.
പിണറായി വിജയനേക്കാൾ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന് വരുത്താനാണ് തോമസ് ഐസക്കിന്റെ ശ്രമമെന്ന ധ്വനി കൂടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഉണ്ടായി. ഇതോടെയാണ് ബൽറാമിന് നിശിദമായ വിമർശനം നേരിടേണ്ടി വന്നത്. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസറ്റിലെ ഭാഷ മോശമായിപ്പോയി എന്ന് പറഞ്ഞാണ് വിമർശനം ഉയരുന്നത്. ബൽറാമിനെ പിന്തുണച്ചും ചിലർ രംഗത്തുവന്നിട്ടുണ്ടെങ്കിലും അതിലേറെയാണ് വിമർശനങ്ങൾ.