- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോരമയുടെ പേരിൽ വ്യാജവാർത്ത; നിയമനടപടി തുടങ്ങി ചാനൽ; പ്രചരിപ്പിക്കുന്നത് വാർത്തക്കിടയിലെ ഒരു ഭാഗം കട്ട് ചെയ്ത് തെറ്റായി വ്യാഖ്യാനിച്ച്; യഥാർത്ഥ വാർത്ത ഇങ്ങനെ
തിരുവനന്തപുരം: യുദ്ധഭൂമിയിൽ പെട്ടവരുടെ രക്ഷിതാക്കളും ബന്ധുക്കളുമൊക്കെ നിജസ്ഥിതി അറിയാൻ വാർത്തകളെ ആശ്രയിക്കുമ്പോഴും വ്യാജവാർത്തകൾ സൃഷ്ടിച്ച് ആനന്ദം കണ്ടെത്തുകയാണ് ഒരു വിഭാഗം.പല മാധ്യമങ്ങളും ഇത്തരത്തിൽ വേട്ടയാടപ്പെടലിന് ഇരയാകാറുണ്ട്.പക്ഷെ യുദ്ധം പോലുള്ള ഇത്തരം സന്ദർഭങ്ങളിൽ വ്യാജവാർത്തൾ ഉണ്ടാക്കുന്ന ആശങ്കയും പ്രശ്‌നവും ചെറുതല്ല.ഇത്തവണ മനോരമയാണ് ഇത്തരം വേട്ടയാടലിന് ഇരയായിരിക്കുന്നത്.വ്യാജ വാർത്ത വൈറലായതിന് പിന്നാലെ വിശദീകരണവുമായി ചാനൽ അധികൃതർ രംഗത്തെത്തി.വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
'ലോകം ആഗ്രഹിച്ച യുദ്ധ'മെന്ന് മനോരമ ന്യൂസ് അവതാരകൻ പറഞ്ഞതായി അവകാശപ്പെടുന്ന വ്യാജ വിഡിയോ ആണ് ഒടുവിലത്തേത്. വിശദാംശങ്ങൾ നൽകിയ അവതാരകന്റെ യഥാർഥ വിഡിയോയിലെ ഒരു ഭാഗം എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്.സംഭവിക്കരുതെന്ന് ലോകം മുഴുവൻ ആഗ്രഹിച്ച യുദ്ധം തുടങ്ങി' എന്ന് അവതാരകൻ പറയുന്ന ഭാഗമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. വ്യാപകമായി ട്രോളുകളും ഇതുസംബന്ധിച്ച് പ്രചരിക്കുന്നുണ്ട്.
യുദ്ധഭൂമിയിലെ അവസ്ഥയറിയാൻ നിരവധിയാളുകൾ വാർത്തകളെ ആശ്രയിക്കുന്ന സമയത്താണ് ഇത്തരം ദുരുദ്ദോദേശപരമായ പ്രവൃത്തികൾ.സോഷ്യൽ മീഡിയയിലൂടെ ഇതിന് ആവശ്യത്തിലധികം പ്രചാരം ലഭിക്കുന്നത് സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.ഈ സാഹചര്യത്തിലാണ് ചാനൽ വിശദീകരണവുമായി രംഗത്ത് വന്നത്.വ്യാജ വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ട്. യഥാർഥ വിഡിയോ കാണാം
മറുനാടന് മലയാളി ബ്യൂറോ