- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യം...... സത്യം....... സത്യം...... ഈ സ്വഭാവങ്ങൾ നമ്മൾ ഇന്ത്യാക്കാർക്ക് മാത്രം ഉള്ളത്
ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന ധാരാളം രസകരമായ സത്യങ്ങൾ ഉണ്ട്. ഇന്ത്യാക്കാരുടെ ഈ സ്വഭാവ സവിശേഷതികളെ കുറിച്ച് അത്തരത്തിൽ പ്രചരിച്ച ചില കാര്യങ്ങളുടെ മലയാളം വിവർത്തനമാണ് ചുവടെ കൊടുക്കുന്നത്. ആരാണു അസാധാരണമായ നിരീക്ഷണ പാടവമുള്ള ഈ വ്യക്തിയെന്ന് വ്യക്തമല്ല-എഡിറ്റർ ഇന്ത്യൻ അമ്മമാർക്ക് അവരുടെ പെൺമക്കൾ ഭർത്താക്കന്മാരെ നിയന്ത്രിക്
ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന ധാരാളം രസകരമായ സത്യങ്ങൾ ഉണ്ട്. ഇന്ത്യാക്കാരുടെ ഈ സ്വഭാവ സവിശേഷതികളെ കുറിച്ച് അത്തരത്തിൽ പ്രചരിച്ച ചില കാര്യങ്ങളുടെ മലയാളം വിവർത്തനമാണ് ചുവടെ കൊടുക്കുന്നത്. ആരാണു അസാധാരണമായ നിരീക്ഷണ പാടവമുള്ള ഈ വ്യക്തിയെന്ന് വ്യക്തമല്ല-എഡിറ്റർ
- ഇന്ത്യൻ അമ്മമാർക്ക് അവരുടെ പെൺമക്കൾ ഭർത്താക്കന്മാരെ നിയന്ത്രിക്കണമെന്നാണ് ആഗ്രഹം. മറിച്ച് ആൺമക്കൾ ഭാര്യമാരെ നിയന്ത്രിക്കണമെന്നും.
- ആൾക്കുട്ടത്തിൽ അവരുടെ കുട്ടികൾ വ്യത്യസ്തരായി നിൽക്കണമെന്നാണ് ഓരോ രക്ഷകർത്താക്കളുടെയും ആഗ്രഹം. പക്ഷേ മറ്റുള്ളവർ എന്താണോ ചെയ്യുന്നത് അതു തന്നെ ചെയ്യുകയും വേണം
- സർക്കാർ ജോലിയൊഴിച്ച് സർക്കാർ ചെയ്യുന്ന മറ്റെല്ലാം മോശമാണെന്നാണ് നിലപാട്
- ദേശീയ മൃഗം-വംശനാശത്തിന്റെ വക്കിൽ, ദേശീയ പ്രതിജ്ഞ-വിചാരിക്കാത്തത്, ദേശീയ നദി-മലിനപ്പെട്ടത്
- 1635 ഭാഷകളുള്ള വലിയ രാജ്യം... ഇതിനെ ഒരുമിപ്പിക്കുന്നത് വിദേശ ഭാഷയും
- ജാതി വ്യവസ്ഥയെ മാറ്റുന്നതിനെ കുറിച്ചാണ് സർക്കാർ വചാലമാവുക. എന്നാൽ എല്ലാ ഫോമുകളിലും നിങ്ങൾ നിങ്ങളുടെ ജാതി രേഖപ്പെടുത്തേണ്ടതുമുണ്ട്
- പൊലീസുകാരെ കാണുന്നത് സുരക്ഷിതത്വ ബോധത്തിന് അപ്പുറം ഭയപ്പാടാണ് ഉണ്ടാക്കുക
- അതിഥി ദേവോ ഭവയെന്നാണ് പലപ്പോഴും പറയാത്. പക്ഷേ സന്ദർശകർക്ക് റെസിഡൻഷ്യൽ മേഖലയിൽ കാർ പാർക്ക് ചെയ്യാൻ പോലും അവസരം ഒരുക്കില്ല
- അവസാനത്തേതും മികച്ചതും- എപ്പോഴും ധൃതിയാണ് പക്ഷേ ഒരിക്കലും സമയം പാലിക്കാറുമില്ല....!
- എന്റെ ഫെവറൈറ്റ്- പുണ്യസ്ഥലങ്ങൾ വളരെ രസകരമായ സ്ഥലങ്ങളാണ്- പാവപ്പെട്ടവർ പുറത്ത് യാചിക്കും പണമുള്ളവർ അകത്തും
Next Story